കെ റെയിൽ കർണാടക വരെ നീളുന്നു

തിരുവനന്തപുരം: കെ റെയിൽ പദ്ധതി കർണാടകയിലേക്ക് നീട്ടാൻ തീരുമാനം.സിൽവർ ലൈൻ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേരള- കർണാടക മുഖ്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തും.

ഇതുമായി ബന്ധപ്പെട്ട് ഈ മാസം അവസാനം ബെംഗളൂരുവിൽ വെച്ച് ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ കാസർഗോഡിൽ നിന്നും മംഗലാപുരം വരെ നീണ്ടുകിടക്കുന്നതിന് കർണ്ണാടകയുടെ പിന്തുണ തേടിയാണ് ഇരുവരുടെയും കൂടിക്കാഴ്ച.

  ബെംഗളൂരുവിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ മനുഷ്യച്ചങ്ങല; മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്

ദക്ഷിണ കൗൺസിൽ യോഗത്തിലാണ് ആസ്ഥാനത്ത് ധാരണയായത്. തലശ്ശേരി-മൈസൂരു – നഞ്ചൻകോട് റെയിൽപാതയും പിണറായി- ബസവരാജ് ബൊമ്മെ കൂടിക്കാഴ്ചയിൽ മുഖ്യചർച്ചയാകും. ബിജെപി ഭരിക്കുന്ന കർണാടകയുടെ പിന്തുണ ലഭിച്ചാൽ സിൽവർ ലൈൻ പദ്ധതിയിലെ കേന്ദ്രതടസ്സം വേഗം നീക്കാനാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts