ഓൺലൈൻ വായ്പ തട്ടിപ്പ്, നിരവധി സ്ഥാപനങ്ങളിൽ റെയ്ഡ്

ബെംഗളൂരു: നിയമവിരുദ്ധ തല്ക്ഷണ സ്മാർട്ട്ഫോൺ അധിഷ്ഠിത വായ്പകൾക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കർണാടകയിലെ ആറ് സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടാം ദിവസവും റെയ്ഡ് നടത്തി.

2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം റേസർപേ, പേടിഎം, കാഷ്ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്‌മെന്റ് ഗേറ്റ്‌വേകളുടെ ബെംഗളൂരുവിലെ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്.

മൊബൈൽ ആപ്പുകൾ വഴി ചെറിയ തുക വായ്പയെടുത്ത ആളുകളെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ കൊള്ളയടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസിന്റെ സൈബർ ക്രൈം യൂണിറ്റ് 18 എഫ് ഐ ആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഇതേ തുടർന്നാണ് റെയ്ഡ് നടന്നത്.

17 കോടി രൂപ പിടിച്ചെടുത്തതായി കേന്ദ്ര ഏജൻസി അറിയിച്ചു. ഇന്ത്യക്കാരുടെ വ്യാജരേഖകൾ ഉപയോഗിച്ച്‌ ഡമ്മി ഡയറക്‌ടർമാരെ സൃഷ്‌ടിച്ചത്‌ വായ്പ തട്ടിപ്പ്‌ കമ്പനികളുടെ പ്രവർത്തനമെന്നും ഏജൻസി വ്യക്തമാക്കി. കോർപ്പറേറ്റ് മന്ത്രാലയത്തിന് ഇവർ നൽകുന്ന വിലാസങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

റേസർപേ പ്രൈവറ്റ് ലിമിറ്റഡ്, ക്യാഷ്‌ഫ്രീ പേയ്‌മെന്റ്, പേടിഎം പേയ്‌മെന്റ് സർവീസസ് ലിമിറ്റഡ് എന്നിവയ്ക്ക് പുറമെ ചൈനക്കാർ നിയന്ത്രിക്കുന്ന ഓൺലൈൻ ഇടപാട് സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us