അറസ്റ്റിലായ സന്യാസിക്കെതിരെ ഭൂമി ഇടപാടിൽ അറസ്റ്റ് വാറണ്ട്

ബംഗളൂരു: സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചിത്രദുർഗ്ഗയിലെ ലിംഗായത്ത് സന്യാസിക്കെതിരെ ഭൂമി ഇടപാട് കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്.

മുരുഗ മഠാധിപതി ഡോ.ശിവമൂർത്തി മുരുഗക്കും കൂട്ടുപ്രതിക്കുമെതിരെ ചിത്രദുർഗ്ഗ അഡി.ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി (നാൽ) വാറണ്ട് പുറപ്പെടുവിച്ചു.

കെൻഗേരി പോലീസ് 2010 റജിസ്റ്റർ ചെയ്ത കേസിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിന് ശേഷം കോടതി ഉത്തരവിട്ടു. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ ഭൂമിയുള്ള മഠത്തിന്റെ ദക്ഷിണ ബംഗളൂരു കെൻഗേരി ഹോബ്ലി സുലികെരെ ഗ്രാമത്തിലെ 7.18 ഏക്കർ വിൽപനയിലെ തിരിമറിയിലൂടെ മഠത്തിന് ലഭിക്കേണ്ട ഏഴ് കോടിയിലേറെ രൂപ കൈമറിഞ്ഞെന്നാണ് പരാതി. എക്കറിന് കോടി രൂപ വിപണി വിലയുള്ള ഭൂമി 49 ലക്ഷം രൂപ നിരക്കിലാണ് മഠാധിപതി ആനന്ദ് കുമാറിന് വിറ്റത്.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

കേസിന്റെ വാദം കേൾക്കൽ നവംബർ ഒന്നിലേക്ക് കോടതി മാറ്റി വച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം
[masterslider id="10"]

Related posts