തിരുവോണം ബമ്പർ അടിച്ചയാളുടെ പേരിൽ വ്യാജ പ്രചരണം

ഈ വർഷത്തെ ഓണം ബമ്പറിന്റെ കഥ രസകരമായിരുന്നു, ഒന്നാം സമ്മാനമായ  എട്ടു കോടി ലഭിച്ച വ്യക്തിയെ കണ്ടെത്താൻ കുറെ ദിവസമെടുത്തു. തൃശൂരിലാണ് ടിക്കറ്റ് വിറ്റത് എന്നത് മാത്രമായിരുന്നു അറിവ്. പിന്നീട് തൃശൂരിനടുത്തുള്ള  കുതിരാനിൽ നിന്നുള്ള യുവാവ് തന്റെ വീട് കത്തിപ്പോയപ്പോൾ  ടിക്കറ്റും കത്തിപ്പോയിട്ടുണ്ടാകാം എന്ന അവകാശ വാദവുമായി മുന്നോട്ടുവന്നു.

കുറച്ച് ദിവസത്തിന് ശേഷമാണ് മേലോർ കോട് പഴതറ ഗണേഷ് നാണ് എട്ടു കോടി അടിച്ചത് എന്ന വാർത്ത പുറത്തുവന്നത്. അദ്ദേഹം ഒരു വർക് ഷോപ് ഉടമയാണ്.

  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം

എന്നാൽ ഇന്നദ്ദേഹം നേരിടുന്ന പ്രശ്നം മറ്റൊന്നാണ്, സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തെക്കുറിച്ച് വരുന്ന വ്യാജ പ്രചരണങ്ങൾ തന്നെ. തനിക്കു കിട്ടാൻ പോകുന്ന 8 കോടിയിൽ നിന്ന് ഒരു കോടി ഏതെങ്കിലും അനാഥാലയത്തിലേക്ക് നൽകുമെന്നാണ്  പ്രചരിക്കപ്പെട്ട വാർത്തകളിൽ പറയുന്നത്. എന്നാൽ ഗണേഷ് ഇതുവരെ അങ്ങനെ ഒരു വാഗ്ദാനവും നൽകിയിട്ടില്ല എന്ന് മാത്രമല്ല തുക എങ്ങനെ വിനിയോഗിക്കണം എന്നു പോലും തീരുമാനിച്ചിട്ടില്ല,കുടുംബാംഗങ്ങളുമായി ചർച്ച ചെയ്തു മാത്രമേ അതിൽ തീരുമാനമെടുക്കൂ.

  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ

ഇത്തരം വാർത്തകൾ ഷെയർ ചെയ്യുന്നതിന് മുൻപ് മുൻനിര  മാധ്യമങ്ങളിൽ അത്തരം വാർത്തയുണ്ടോ എന്ന് ശ്രദ്ധിക്കുക.

ഇത്തരം ചില വ്യാജ വാർത്തകളും അവയുടെ വസ്തുതയും അറിയാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക.

https://pathirumkathirum.wordpress.com

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി
[masterslider id="10"]

Related posts