ഉണ്ണിമുകുന്ദൻ ‘കെജിഎഫ് റോക്കി ഭായ് മലയാളം’ എന്ന് സോഷ്യൽ മീഡിയ

കൊച്ചി: മല്ലു സിം​ഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ ഉണ്ണി മുകുന്ദന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാൻ സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഉണ്ണി മുകുന്ദൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കോട്ടും സ്യൂട്ടും ധരിച്ച് മാസ് ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രങ്ങളിലുള്ളത്. റോക്കി ഭായ് ആണോ എന്നാണ് താടിയും മുടിയും വളർത്തിയ താരത്തിന്റെ ചിത്രങ്ങൾ കണ്ട് ആരാധകർ ചോദിക്കുന്നത്. ചിത്രം പങ്കുവച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ നിരവധി പേരാണ് ഫോട്ടോ ഷെയർ ചെയ്യുകയും കമന്റുകളുമായി രം​ഗത്തെത്തുകയും ചെയ്തത്. “കേരള റോക്കി ഭായ്, മലയാളത്തിന്റെ റോക്കി ബായ്, മല്ലു റോക്കി, കെജിഎഫ് റോക്കി ഭായ് മലയാളം’ ഇങ്ങനെ പോകുന്നു കമെന്റുകൾ.

അതേസമയം, ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രമാണ് ഇനി ഉണ്ണി മുകുന്ദന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. വൈശാഖ് സംവിധാനം ചെയ്യുന്ന ‘ബ്രൂസ് ലീ’ എന്ന ചിത്രവും ഉണ്ണി മുകുന്ദന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് വൈശാഖും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക്‌ ശേഷം ഉദയകൃഷ്‍ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘ബ്രൂസ്‌ ലീ’. സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ‘യശോദ’ എന്ന ചിത്രത്തിലും ഉണ്ണി മുകുന്ദൻ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us