ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘മാര്‍ക്കോ’ അധികം വൈകാതെ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരിയിലോ ഫെബ്രുവരി ആദ്യമോ ചിത്രം ഒ.ടി.ടിയില്‍ എത്തുമെന്നാണ് സൂചന. തിയേറ്ററുകളിലെത്തി 45 ദിവസത്തിന് ശേഷമാണ് മാര്‍ക്കോയുടെ ഒ.ടി.ടി. സ്ട്രീമിങ് ആരംഭിക്കുക. നെറ്റ്ഫ്ളിക്സ് ആണ് മാര്‍ക്കോയുടെ സ്ട്രീമിങ് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളില്‍ മാര്‍ക്കോയുടെ ഒ.ടി.ടി സ്ട്രീമിങ് ഉണ്ടാകും. ഡിലീറ്റഡ് സീന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സ്ട്രീമിങ് ടൈമിലാണ് മാര്‍ക്കോ ഒ.ടി.ടിയില്‍ പ്രേക്ഷകരെ തേടിയെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read MoreTag: unni mukundan
ഉണ്ണിമുകുന്ദൻ ‘കെജിഎഫ് റോക്കി ഭായ് മലയാളം’ എന്ന് സോഷ്യൽ മീഡിയ
കൊച്ചി: മല്ലു സിംഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ ഉണ്ണി മുകുന്ദന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാൻ സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഉണ്ണി മുകുന്ദൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കോട്ടും സ്യൂട്ടും ധരിച്ച് മാസ് ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രങ്ങളിലുള്ളത്. റോക്കി ഭായ് ആണോ എന്നാണ് താടിയും മുടിയും വളർത്തിയ താരത്തിന്റെ ചിത്രങ്ങൾ കണ്ട് ആരാധകർ ചോദിക്കുന്നത്. ചിത്രം പങ്കുവച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ നിരവധി പേരാണ്…
Read More