രാജാജിനഗർ പാർക്കിനുള്ളിൽ നിർമാണം: ഹൈക്കോടതി വിലക്കി

ബെംഗളൂരു: നഗരത്തിലെ രാജാജിനഗർ അസംബ്ലി മണ്ഡലത്തിലെ പ്രകാശ് നഗറിലെ ഗായത്രി ദേവി പാർക്കിനുള്ളിൽ നിർമാണങ്ങൾ നടത്തുന്നതിൽ നിന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെയെ (ബിബിഎംപി) ഹൈക്കോടതി വിലക്കി. ജെ ശ്രീനിവാസ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിക്ക് മറുപടിയായാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പാർക്കിന്റെ പ്രയോജനത്തെ ബാധിക്കുന്ന ഏതൊരു നിർമ്മാണവും കർണാടക പാർക്കുകൾ, കളിസ്ഥലങ്ങൾ, തുറന്ന ഇടങ്ങൾ (പ്രിസർവേഷൻ ആൻഡ് റെഗുലേഷൻ) ആക്റ്റ്, 1985 ലെ സെക്ഷൻ 8 ന്റെ ലംഘനമാണെന്ന് കോടതി പറഞ്ഞു. 2018-ൽ സമർപ്പിച്ച…

Read More

കേരളത്തിൽ ആദ്യ കുരങ്ങുപനി സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനി രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് കുരങ്ങുപനിയുടെ (മങ്കിപോക്‌സ്) ലക്ഷണങ്ങള്‍ കണ്ടതോടെ ഇദ്ദേഹത്തെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇയാള്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.

Read More

തമിഴ്നാട് ഗവർണർ പങ്കെടുത്ത ബിരുദദാനചടങ്ങ് ബഹിഷ്കരിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി

ചെന്നൈ: തമിഴ്നാട് ഗവർണർ ആർ എൻ രവി പങ്കെടുത്ത മധുര കാമരാജ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ തമിഴ്നാട് ഉന്നത വിദ്യാഭ്യാസമന്ത്രി കെ പൊൻമുടി പങ്കെടുത്തില്ല. ചടങ്ങിൽ ഗവർണർ രാഷ്ട്രീയം തിരുകാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ബഹിഷ്കരണം. ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികളെ ഗവർണറുടെ ഓഫീസ് ഒറ്റക്ക് തീരുമാനിച്ചതാണ് വിദ്യാഭ്യാസ മന്ത്രിയെ ചൊടിപ്പിക്കാൻ കാരണം. സാധാരണ അതിഥികളെ നിശ്ചയിക്കുക വൈസ് ചാൻസലറാണ്. പക്ഷേ ഉന്നതവിദ്യാഭ്യാസ മന്ത്രിയും പ്രോവൈസ് ചാൻസലറുമായ തന്‍റെ ഓഫീസുമായി കൂടിയാലോചിക്കാതെ ഗവർണറുടെ ഓഫീസിന്‍റെ മാത്രം നിർദേശപ്രകാരം അതിഥികളെ നിശ്ചയിച്ചെന്നാണ് മന്ത്രിയുടെ പ്രധാന ആക്ഷേപം. തമിഴ്‌നാട്…

Read More

സർസംഘചാലക് മോഹൻ ഭാഗവതിന്റെ പരാമർശം വിവാദത്തിലേക്ക്

ബെംഗളൂരു: ഭക്തരും ജനസംഖ്യ കൂട്ടുകയും ചെയ്യുന്നത് മൃഗങ്ങളുടെ സ്വഭാവമാണ് എന്ന ആർഎസ്എസ് മേധാവി സർസംഘചാലക് മോഹൻ ഭാഗവതിന്റെ പരാമർശം വിവാദമാകുന്നു. കാടിന്റെ നിയമങ്ങൾ പിന്തുടരരുത് എന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ ശ്രീ സത്യസായി യൂണിവേഴ്സിറ്റി ഓഫ് ഹ്യൂമൻ എക്സലൻസിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കവേയാണ് ഈ പ്രസ്താവന. ഭക്ഷണം കഴിക്കാനും സംഖ്യ വർദ്ധിപ്പിക്കാനും മാത്രമാണെങ്കിൽ അത് മൃഗങ്ങൾ വിചാരിച്ചാലും നടക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്തായാലും ഈ പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ വളരെ വിവാദമായിരിക്കുകയാണ്. അടുത്ത ചില വർഷങ്ങൾക്കുള്ളിൽ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന…

Read More

ബെംഗളൂരുവിൽ പെയ്ത മഴയിൽ സൈക്കിൾ ട്രാക്കുകളിലെ പെയിന്റ് ഒലിച്ചുപോയി

road

ബെംഗളൂരു: ബുധനാഴ്ച പെട്ടെന്ന് പെയ്ത മഴയിൽ നഗരത്തിലെ സൈക്കിൾ ട്രാക്കുകളിൽ നടത്തിയ പണിയിലെ ഗുണനിലവാരമില്ലായിമ തുറന്നുകാട്ടി. മിൻസ്‌ക് സ്‌ക്വയറിനും രാജ്ഭവൻ റോഡിനും ഇടയിലുള്ള സൈക്കിൾ ട്രാക്കിലെ പെയിന്റ് മഴയിൽ ഒലിച്ചുപോയി. സൈക്കിൾ യാത്രക്കാരുടെ പാത വേർതിരിക്കാനും ഹൈലൈറ്റ് ചെയ്യുന്നതിനായി ട്രാക്കുകൾ പച്ച നിറത്തിൽ ചായം പൂശിയിരുന്നു ന്നു. സൈക്ലിംഗ് പ്രേമികളാണ് ഈ വർഷം ആദ്യം പ്രശ്നം അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയതെന്ന് ബെംഗളൂരു സൈക്കിൾ മേയർ സത്യശങ്കരൻ പറഞ്ഞു. പെയിന്റ് തേഞ്ഞു പോയെന്ന് അവർ ചൂണ്ടിക്കാട്ടുകയും അത് വീണ്ടും ചെയ്യാൻ അതികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, നടപടിയൊന്നും…

Read More

കനത്തമഴയില്‍ ട്രെയിന്‍ റദ്ദാക്കി, വിദ്യാര്‍ഥിക്ക് സഹായമൊരുക്കി റെയില്‍വേ

അഹമ്മദാബാദ്: കനത്തമഴയില്‍ ട്രെയിന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ വിദ്യാര്‍ഥിക്ക് റെയില്‍വേയുടെ സഹായഹസ്തം. ഗുജറാത്തിലാണ് സംഭവം. എത്തേണ്ട സ്ഥലത്തേക്ക് വിദ്യാര്‍ഥിക്ക് കാര്‍ ഏര്‍പ്പെടുത്തി നല്‍കിയാണ് റെയില്‍വേ ജീവനക്കാര്‍ മാതൃകയായത്. ഏക്ത നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വഡോദരയിലേക്ക് യാത്ര ചെയ്യുന്നതിനാണ് ഐഐടി മദ്രാസ് വിദ്യാര്‍ഥി ട്രെയിന്‍ ബുക്ക് ചെയ്തത്. പക്ഷെ ഗുജറാത്തിലെ കനത്തമഴയിൽ പാളങ്ങള്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് ബുക്ക് ചെയ്ത ട്രെയിന്‍ റെയില്‍വേ റദ്ദാക്കുകയായിരുന്നു. ഇതോടെ വഡോദരയില്‍ നിന്ന് മറ്റൊരു ട്രെയിനില്‍ ചെന്നൈയില്‍ എത്തേണ്ട വിദ്യാര്‍ഥിക്ക് യാത്ര മുടങ്ങുമെന്ന സ്ഥിതിയിലായി. ഈസമയത്താണ് ഏക്ത നഗര്‍…

Read More

നയൻതാര–വിഘ്നേഷ് വിവാഹ വിഡിയോ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്‍മാറിയെന്ന് റിപ്പോര്‍ട്ട് 

ചെന്നൈ: തെന്നിന്ത്യൻ താരദമ്പതികളായ നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹ വീഡിയോ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്ന് ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ് പിന്മാറിയെന്ന് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച വാർത്ത വന്നത് ദേശീയ മാധ്യമങ്ങളിലാണ്. വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്‌ളിക്‌സിന് 25 കോടി രൂപയ്ക്ക് നൽകിയിരുന്നതായി വാർത്തയുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും നെറ്റ്ഫ്ലിക്സ് ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും പുറത്തുവിട്ടിരുന്നില്ല. ഇതിനിടെ വിവാഹചിത്രങ്ങള്‍ വിഘ്‌നേഷ് ശിവന്‍ സാമൂഹിക മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സ് പിന്മാറിയതെന്നും വിവാഹച്ചടങ്ങിലെ അതിഥികളുടെ മുഴുവൻ ചിത്രങ്ങളും പുറത്തുവന്നതിനാൽ വിഡിയോയ്ക്കായി പ്രത്യേക താൽപര്യം ആളുകളിൽ ഉണ്ടാകില്ലെന്ന്…

Read More

16-കാരിയുടെ അണ്ഡം വില്‍പന നടത്തി: നാല് ആശുപത്രികള്‍ അടച്ചുപൂട്ടി

ചെന്നൈ: 16-കാരിയുടെ അണ്ഡം വില്‍പന നടത്തിയെന്ന ആരോപണത്തില്‍ തമിഴ്‌നാട്ടിലെ നാല് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. വിവിധ ആശുപത്രികളിലെത്തി പെണ്‍കുട്ടിയെ അമ്മ നിര്‍ബന്ധിച്ച് എട്ടു തവണ അണ്ഡം വില്‍പന നടത്തി എന്ന സംഭവത്തിലാണ് നടപടി. ‘ഒരു കുട്ടിയുള്ള 21-35 പ്രായത്തിലുള്ള പ്രായപൂര്‍ത്തിയായ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ അണ്ഡം ദാനംചെയ്യാന്‍ അനുവാദമുള്ളൂ, അതും ഒരിക്കല്‍ മാത്രം. ഈ സംഭവത്തില്‍ 16-കാരിയെ പലതവണ നിര്‍ബന്ധിപ്പിച്ച് അണ്ഡം വില്‍പന നടത്തി എന്ന് തമിഴ്‌നാട് ആരോഗ്യ മന്ത്രി എം.എ.സുബ്രഹ്‌മണ്യന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ…

Read More

അച്ഛനും അമ്മയും പുറത്ത് പോയി, മൂന്നര വയസുകാരി ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു

ചെന്നൈ : മൂന്നരവയസ്സുകാരിയെ ഫ്ളാറ്റില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കുട്ടി താഴെ വീണ വിവരം വീട്ടില്‍ ആരും അറിഞ്ഞതുമില്ല. ചെന്നൈ പൂനാംമല്ലിയിലെ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സില്‍ താമസിക്കുന്ന എ. രവിയുടെ മകള്‍ വിന്‍സിയ അദിതിയെയാണ് അഞ്ചാംനിലയിലെ ഫ്ളാറ്റില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ ഏഴുമണിയോടെയാണ് പെണ്‍കുട്ടി ബാല്‍ക്കണിയില്‍നിന്ന് താഴേക്ക് വീണതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ പിതാവ് എ.രവി മുനിസിപ്പാലിറ്റിയിലെ റവന്യൂ അസിസ്റ്റന്റാണ്.  രാവിലെ എട്ടുവയസ്സുള്ള മകനെ ഫുട്ബോള്‍ പരിശീലനത്തിന് കൊണ്ടുപോകാനായി ഇദ്ദേഹം ഫ്ളാറ്റില്‍നിന്ന് പോയിരുന്നു. രാവിലെ 6.15-ഓടെ കുട്ടിയുടെ അമ്മ സിന്ധിയ ഹെറിന്‍ പ്രഭാതസവാരിക്കായും ഫ്ളാറ്റില്‍നിന്നിറങ്ങി.…

Read More

സംസ്ഥാന ചാമ്പ്യൻഷിപ്പിനിടെ കിക്ക്ബോക്സർ മരിച്ചു, അശ്രദ്ധയ്ക്ക് സംഘാടകർ അറസ്റ്റിൽ

ബെംഗളൂരു: സംസ്ഥാനതല കെ1 കിക്ക്ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിനിടെ എതിരാളിയിൽ നിന്ന് വൻ പ്രഹരമേൽപ്പിച്ച് കിക്ക്ബോക്‌സർ മരിച്ചതിനെ തുടർന്ന് സംഘാടകർക്കെതിരെ ബെംഗളൂരു പോലീസ് അലക്ഷ്യത്തിന് കേസെടുത്തതായി അധികൃതർ അറിയിച്ചു. മൈസൂരു സ്വദേശിയും വിമല ആർ, സുരേഷ് പി ദമ്പതികളുടെ ഇളയമകനുമായ നിഖിൽ എസ് (23) ആണ് മരിച്ചത്. ജൂലൈ 10ന് ജ്ഞാനജ്യോതി നഗറിലെ പൈ ഇന്റർനാഷണൽ ബിൽഡിംഗിൽ നടന്ന കിക്ക്ബോക്സിംഗ് ചാമ്പ്യൻഷിപ്പിനിടെയായിരുന്നു അപകടം. ഇവന്റിൽ നിന്നുള്ള ഒരു വീഡിയോയിൽ എതിരാളിയുടെ മുഖത്ത് അടിയേറ്റ നിഖിൽ വളയത്തിൽ വീഴുന്നത് കാണാം. അബോധാവസ്ഥയിൽ ബംഗളൂരുവിലെ നാഗരഭാവിയിലെ ജിഎം ആശുപത്രിയിലേക്ക് മാറ്റി.…

Read More
Click Here to Follow Us