പരദൂഷണ വീഡിയോകൾ പുറത്ത്, ബിഗ് ബോസിൽ പൊരിഞ്ഞ തർക്കം

ബിഗ് ബോസ് മലയാളം സീസൺ ഫോർ ഫിനാല എപ്പിസോഡിലേക്ക് കടക്കുകയാണ്. വീട്ടിൽ അവശേഷിക്കുന്ന ആറുപേരും ഇപ്പോൾ വീക്കിലി ടാസ്ക്കിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ബ്ലെസ്ലി, ദിൽഷ, ലക്ഷ്മിപ്രിയ, ധന്യ, റിയാസ്, സൂരജ് ഫൈനിസ്റ്റുകൾ. ഈ ആഴ്ച അവസാനിക്കും മുമ്പ് ചിലപ്പോൾ ഇവരിൽ ഒരാൾ കൂടി പുറത്തായി ഫൈനൽ ഫൈവായി അംഗങ്ങൾ മാറും. രണ്ട് ദിവസങ്ങൾ കൂടി കഴിയുമ്പോൾ ഇതുവരെ സീസൺ ഫോറത്തിൽ നിന്നും പുറത്തായ മത്സരാർത്ഥികൾ വീണ്ടും വീട്ടിലേക്ക് പ്രവേശിക്കും. അതോടെ ഷോ കൂടുതൽ കളറാകും. ഇതുവരെ കാണാത്ത വ്യത്യസ്തമായ വീക്കിലി ടാസ്‌ക്കാണ് മത്സരാർത്ഥികൾക്ക് ബിഗ് ബോസ്…

Read More

മംഗളൂരു യേനപ്പോയ മെഡിക്കൽ കോളേജിൽ ബിരുദദാന ചടങ്ങ് നടന്നു 

ബെംഗളൂരു: മംഗളൂരു യേനപ്പോയ മെഡിക്കൽ കോളേജിന്റെ 18-ാമത് ബിരുദദാന ചടങ്ങ് യെൻഡുറൻസ് സോണിൽ ദക്ഷിണ കന്നഡ ജില്ലാ നഗരസഭ കമ്മിഷണർ ഡോ.കെ.വി. രാജേന്ദ്ര ഉദ്ഘാടനം ചെയ്തു. കാസർകോട് സർക്കാർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. കെ.എം. വെങ്കടഗിരി ഡോ. കെ.വി. രാജേന്ദ്രയെ ആദരിച്ചു. യേനപ്പോയ മെഡിക്കൽ കോളേജ് ഡീൻ ഡോ. മൂസബ്ബ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. 150 വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സായി ഭാർഗവയാണ് മികച്ച വിദ്യാർത്ഥി. അസോസിയേറ്റ് ഡീൻ ഡോ. അഭയ നിർഗുഡെ, ഡോ.അശ്വിനി ദത്ത് എന്നിവർ ചടങ്ങിൽ…

Read More

സ്വർണ്ണ കടത്ത് കർണാടകയിൽ മലയാളിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1 കിലോ 116 ഗ്രാം സ്വര്‍ണവുമായി കാസര്‍ക്കോട് സ്വദേശിയെ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. ബോവിക്കാനം മുളിയാര്‍ പൊവ്വല്‍ സ്വദേശി അബ്ദുള്‍ സല്‍മാന്‍ ആണ് കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 60,24,340 രൂപ വില വരുന്ന സ്വർണ്ണമാണ് പിടികൂടിയത്. രാസവസ്തുക്കള്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഗോളങ്ങളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താനുള്ള ശ്രമമായിരുന്നു കസ്റ്റംസിന്റെ മുന്നില്‍ തകര്‍ന്നു വീണത്. ഇതേ രീതിയില്‍ സ്വര്‍ണ്ണ വേട്ട നടത്താറുണ്ടെങ്കിലും മലദ്വാരത്തില്‍ നിന്നും ഏറ്റവും കൂടുതല്‍…

Read More

15 കാരിയെ തട്ടിക്കൊണ്ടു പോയ യുവാവ് ബെംഗളൂരുവിൽ പിടിയിൽ 

ബെംഗളൂരു: ആന്തല്ലൂരില്‍ നിന്നും 15 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റില്‍. കാട്ടാക്കട സ്വദേശി എസ്.എസ് ജിതേഷിനെയാണ് കണ്ണൂർ തളിപ്പറമ്പ് പോലീസ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്‌തത്. സമൂഹ മാധ്യമത്തിലൂടെയാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്‌ച രാവിലെ ഒന്‍പത് മണിയോടെ വീടിന് സമീപത്തെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. വൈകുന്നേരമായിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി വളപട്ടണം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിയതായി പോലീസിന്…

Read More

കുന്ദലഹള്ളിയിലെ കുരുക്കഴിക്കാൻ പരിഷ്കാരവുമായി ട്രാഫിക് പൊലീസ്

ബെംഗളൂരു: ഓൾഡ് എയർപോർട്ട് റോഡിലെ പുതുതായി തുറന്ന കുന്ദലഹള്ളി അടിപ്പാതയിൽ പതിവായ കുരുക്കഴിക്കാൻ ഗതാഗത പരിഷ്കാരവുമായി ട്രാഫിക് പൊലീസ്. വൈറ്റ്ഫീൽഡ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഔട്ടർ റിങ് റോഡുമായി ബന്ധിപ്പിക്കുന്ന ജംക്‌ഷനിൽ യുടേൺ എടുക്കുന്നതിനെ തുടർന്നാണ് കുരുക്ക് രൂക്ഷമാകാൻ കാരണം. ഗതാഗത കുരുക്കിന് പുറമെ ലെയ്ൻ തെറ്റിച്ച് വാഹനങ്ങൾ പ്രവേശിക്കുന്നത് മൂലം എവിടെ അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. യുടേൺ സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ബിബിഎംപി, ട്രാഫിക് പൊലീസ് എന്നിവയുടെ യോഗം ചേർന്നിരുന്നു. ഗതാഗതക്കുരുക്ക് അഴിക്കുന്നതിനായി നിർമിച്ച അടിപ്പാതയിൽ വാഹനങ്ങളുടെ നീണ്ടനിര…

Read More

സൂര്യകാന്തി വിത്ത് ഉത്പാദനം ; എൻഡിഡിബിയും കെഒഎഫും ബെംഗളൂരു അഗ്രികൾച്ചറൽ സർവകലാശാലയുമായി ധാരണ പത്രം ഒപ്പുവച്ചു 

ബെംഗളൂരു: നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡും കർണാടക കോഓപ്പറേറ്റീവ് ഓയിൽ സീഡ്‌സ് ഗ്രോവേഴ്‌സ് ഫെഡറേഷൻ ലിമിറ്റഡും വന്തോതിലുള്ള ഇന്ത്യൻ സൂര്യകാന്തി ഹൈബ്രിഡ് വിത്ത് ഉൽപ്പാദനത്തിനായി ബെംഗളൂരുവിലെ കാർഷിക ശാസ്ത്ര സർവകലാശാല, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓയിൽ സീഡ് റിസർച്ച്, ഹൈദരാബാദ് എന്നിവയുമായി കഴിഞ്ഞ ദിവസം ധാരണാപത്രം ഒപ്പുവച്ചു. സൂര്യകാന്തി ഹൈബ്രിഡ് KBSH-41 ന് വാണിജ്യവൽക്കരണത്തിന് ലൈസൻസ് നൽകുന്നതിന് ഒരുക്കാനാണ് ഈ കരാർ നൽകുന്നത്. ഭാരത സർക്കാരിന്റെ കൃഷി, കർഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കർണാടക സർക്കാർ കൃഷി മന്ത്രി ബി…

Read More

കീറിയ യൂണിഫോം ധരിക്കാൻ നിർബന്ധിതരായി പൗരകർമ്മികൾ

ബംഗളൂരു: നഗരത്തെ വ്രുത്തിയായും അടുക്കായും നിലനിർത്താൻ അദ്ധ്വാനിക്കുന്ന പൗരകർമ്മികൾ കീറിയതും ജീർണിച്ചതുമായ യൂണിഫോം ധരിക്കാൻ നിർബന്ധിതരാകുന്നു. 2020 മുതൽ നഗര തദ്ദേശ സ്ഥാപനം പുതിയ യൂണിഫോമുഗൾ വിതരണം ചെയ്തട്ടില്ല. ശിവാജിനഗർ, ശാന്തിനഗർ പ്രദേശങ്ങളിൽ, നിരവധി പൗരകർമ്മികൾ കീറിയ വസ്ത്രങ്ങൾ ധരിക്കുന്നത് പതിവായി കാണപ്പെടുന്നു, ചിലർ കീറിയ ഭാഗങ്ങൾ ഗം ടേപ്പുകൾ കൊണ്ട് മൂടുന്നു. എന്തിനാണ് ഈ പഴയ യൂണിഫോം ധരിച്ചക്കുന്നതെന്ന ചോദ്യത്തിന്, ജോലിസ്ഥലത്ത് യൂണിഫോം ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് മാർഷൽമാർ ഭീഷണിപ്പെടുത്തിയതായും പൗര പ്രവർത്തകർ പറഞ്ഞു. യൂണിഫോം ധരിക്കാത്തവരെ മസ്റ്റർ കേന്ദ്രങ്ങളിൽ ഹാജർ രേഘപെടുത്താൻ…

Read More

ബെംഗളൂരുവിലേക്ക് വന്ന ബസ് മറിഞ്ഞു, അപകടത്തിൽ പെട്ടവരുടെ സാധനങ്ങൾ കൊള്ളയടിക്കപ്പെട്ടു

ബെംഗളൂരു : കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ന കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടു. നിരവധി പേർക്ക് പരിക്ക്. ഇന്ന് വെളുപ്പിന് നാലു മണിക്കാണ് കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന KSO26 എന്ന ബസാണ് അപകടത്തിൽപെട്ടത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചു. അതേസമയം, വാഹനത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും കൊള്ളയടിക്കപ്പെട്ടു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലാപ്ടോപ്പുകളും മറ്റ് സാധനങ്ങളും ആളുകൾ എടുത്തുകൊണ്ടുപോകുകയായിരുന്നു എന്ന് സംഭവസ്ഥലത്തുള്ള മലയാളികൾ പറയുന്നു. അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനേക്കാൾ സമീപത്തുണ്ടായിരുന്നവർ ശ്രമിച്ചത് സാധനങ്ങൾ ശേഖരിക്കാനായിരുന്നു…

Read More

കേരളത്തിൽ  കോവിഡ് മരണം 15, ആശങ്കയിൽ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ്. 4459 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഇത് 2993 കേസായിരുന്നു. 1500 ഓളം കേസുകൾ വർദ്ധനയാണ് ഉണ്ടായത്. 15 പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. തൊട്ടുപിന്നിലായി തിരുവനന്തപുരം ജില്ലയുമുണ്ട്. 1161കേസുകളാണ് എറണാകുളത്ത്. തിരുവനന്തപുരത്ത് ഇത് 1081 ആണ്. കോഴിക്കോട് ജില്ലയിൽ അഞ്ചുപേർ കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. എറണാകുളം മൂന്ന്, തിരുവനന്തപുരം, കോട്ടയം, ഇടുക്കി…

Read More

ബെംഗളുരുവിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് മറിഞ്ഞു

ബെംഗളൂരു: 37 യാത്രക്കാരുമായി കോട്ടയത്ത് നിന്ന് ബെംഗളുരുവിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം മറിഞ്ഞു. നഞ്ചൻകോടിന് സമീപമായി നടന്ന അപകടത്തിൽ 5 യാത്രക്കാർക്ക് സാരമായി പരിക്കേറ്റട്ടുണ്ട്. കോട്ടയം – ബെംഗളൂരുസ്വിഫ്റ്റ് ഗരുഡ ബസാണ് അപകടത്തിൽ പെട്ടത്. ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട ബസ് റോഡരികിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെയുള്ളവർക്കും രണ്ട് സ്ത്രീകൾക്കുമാണ് സാരമായി പരിക്കേറ്റത്. ഇവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം.

Read More
Click Here to Follow Us