പരദൂഷണ വീഡിയോകൾ പുറത്ത്, ബിഗ് ബോസിൽ പൊരിഞ്ഞ തർക്കം

ബിഗ് ബോസ് മലയാളം സീസൺ ഫോർ ഫിനാല എപ്പിസോഡിലേക്ക് കടക്കുകയാണ്. വീട്ടിൽ അവശേഷിക്കുന്ന ആറുപേരും ഇപ്പോൾ വീക്കിലി ടാസ്ക്കിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.

ബ്ലെസ്ലി, ദിൽഷ, ലക്ഷ്മിപ്രിയ, ധന്യ, റിയാസ്, സൂരജ് ഫൈനിസ്റ്റുകൾ.

ഈ ആഴ്ച അവസാനിക്കും മുമ്പ് ചിലപ്പോൾ ഇവരിൽ ഒരാൾ കൂടി പുറത്തായി ഫൈനൽ ഫൈവായി അംഗങ്ങൾ മാറും. രണ്ട് ദിവസങ്ങൾ കൂടി കഴിയുമ്പോൾ ഇതുവരെ സീസൺ ഫോറത്തിൽ നിന്നും പുറത്തായ മത്സരാർത്ഥികൾ വീണ്ടും വീട്ടിലേക്ക് പ്രവേശിക്കും. അതോടെ ഷോ കൂടുതൽ കളറാകും.

ഇതുവരെ കാണാത്ത വ്യത്യസ്തമായ വീക്കിലി ടാസ്‌ക്കാണ് മത്സരാർത്ഥികൾക്ക് ബിഗ് ബോസ് ഇത്തവണ നൽകിയത്. ദൃശ്യവിസ്മയം എന്നായിരുന്നു ടാസ്കിന്റെ പേര്. ഇത്രയും ദിവസത്തിനുള്ളിൽ വീട്ടിൽ സംഭവിച്ച ചില കാര്യങ്ങളുടെ വീഡിയോകൾ ബിഗ് ബോസ് ടിവിയിലൂടെ മത്സരാർത്ഥികളെ കാണിക്കും.

ശേഷം ആ വീഡിയോയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മത്സരാർത്ഥികളോട് ചോദിക്കും. ഉത്തരം ആദ്യം കണ്ടെത്തുന്നവർ ബസറടിച്ച ശേഷം ഉത്തരം പറയണം എന്നതായിരുന്നു ടാസ്ക്ക്. എല്ലാവരും ആവേശത്തോടെയാണ് ടാസ്ക്കിൽ പങ്കെടുക്കാൻ പോയത്.

  ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

എന്നാൽ വലിയൊരു ബോംബ് കൂടി ടാസ്ക്കിനിടയിൽ ബിഗ് ബോസ് മത്സരാർത്ഥികൾക്കിടയിൽ പൊട്ടിച്ചു. ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്ന മത്സരാർത്ഥികൾ പലപ്പോഴും സഹമത്സരാർത്ഥികളെ കുറിച്ച് പറഞ്ഞ പരദൂഷണ വീഡിയോകളും ബിഗ് ബോസ് ടാസ്കിനിടയിൽ കുത്തി പൊക്കി പ്രദർശിപ്പിച്ചു.

ഇതോടെ ധന്യ, ലക്ഷ്മിപ്രിയ, സൂരജ് അടക്കമുളളവരുടെ മുഖം മൂടികൾ അഴിഞ്ഞുവീണു. ധന്യയ്ക്കാണ് ടാസ്കിലൂടെ വലിയ അക്കിടി പറ്റിയത്. റിയാസ്, ദിൽഷ എന്നിവരെയെല്ലാം കുറ്റപ്പെടുത്തി സംസാരിക്കുന്ന ധന്യയുടെ വീഡിയോകൾ പലതവണ ബിഗ് ബോസ് കാണിച്ചിരുന്നു.

താനാരെയും പറ്റി കുറ്റം പറഞ്ഞിട്ടില്ലെന്ന് പറയാറുള്ള ധന്യയുടെ വീഡിയോ കണ്ടതോടെ എല്ലാവരിലും ഞെട്ടലുണ്ടാക്കി. പക്ഷെ ധന്യയുടെ വിഷയം അധികമാരും ചർച്ച ചെയ്തില്ല.

പകരം ദിൽഷ-ബ്ലെസ്ലി, റോബിൻ ത്രികോണ പ്രണയകഥയും അതേ ചുറ്റിപറ്റി നടന്ന പ്രശ്നങ്ങളുമാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. ധന്യയും ലക്ഷ്മിപ്രിയയും ബ്ലെസ്ലി വിഷയത്തിൽ ദിൽഷയെ കുറ്റപ്പെടുത്തുന്ന വീഡിയോ കാണിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. 

ദിൽഷ ശക്തമായി പ്രതികരിക്കാത്തത് കൊണ്ടാണ് ബ്ലെസ്ലി ദിൽഷയ്ക്ക് പിറകെ പ്രേമമാണന്ന് പറഞ്ഞ് നടന്ന് ബുദ്ധിമുട്ടിക്കുന്നത് എന്നാണ് ലക്ഷ്മിപ്രിയയും ധന്യയും തമ്മിൽ പറഞ്ഞത്. വീഡിയോ പ്ലെ ചെയ്ത് തീർന്നതോടെ ദിൽഷ പ്രതികരിക്കാൻ തുടങ്ങി.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

താൻ പലപ്പോഴായി ബ്ലെസ്ലിയെ വിലക്കുകയും ശാസിക്കുകയും ചെയ്തിട്ടുണ്ടെന്നും പറയാവുന്നതിന്റെ പരിധി വിട്ട് പറഞ്ഞിട്ടും ബ്ലെസ്ലി അത് തന്നെ തുടരണമെന്ന് ദിൽഷ പറഞ്ഞു.

ഇതോടെ ലക്ഷ്മിപ്രിയയും റിയാസും ചേർന്ന് ദിൽഷയെ കുറ്റപ്പെടുത്തി. പറയേണ്ടിടത്ത് പറയേണ്ടിടത്ത് പറയാൻ ദിൽഷ ചെയ്യേണ്ടത് ബ്ലെസ്ലി എപ്പോഴും കൂടെവേണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാകും ശക്തമായി സംസാരിക്കാൻ ദിൽഷ മടികാണിക്കുന്നത് എന്നുമാണ് റിയാസും ലക്ഷ്മിപ്രിയയും പറഞ്ഞത്.

ഇതോടെ ബ്ലെസ്ലിയും പ്രതികരിക്കാൻ തുടങ്ങി. തന്റെ പ്രണയം ഉപേക്ഷിക്കാൻ താൻ തയ്യാറല്ലെന്നും ഇതെന്റെ ജീവിതമായതിനാൽ പ്രണയം ഇനിയും താൻ പറയുമെന്നും വിശ്വസിക്കുമെന്നും ആരെങ്കിലും പറഞ്ഞതിന്റെ പേരിൽ ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും ബ്ലെസ്ലി പറഞ്ഞു.

ബ്ലെസ്ലി മനപൂർവം ദിൽഷയെ ഉപദ്രവിക്കണമെന്ന് റിയാസ് പറഞ്ഞു. സൂരജ് ഉൾപ്പെടെയുള്ളവർ ചേർന്ന് ദിൽഷ-ബ്ലെസ്ലി-റോബിൻ ത്രികോണ പ്രണയകഥ പൊളിച്ചടുക്കുന്നതാണ് പിന്നീട് കണ്ടത്.

  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും

ശേഷം സങ്കടത്തിലായ ദിൽഷ കരയുകയായിരുന്നു. തനിക്ക് ബ്ലെസ്ലിയോടോ റോബിനോടോ പ്രണയമില്ലെങ്കിൽ റോബിനോട് വീട്ടിൽ എത്തുമ്പോൾ വേറെ കല്യാണം ആലോചിച്ചോളാൻ താൻ പറഞ്ഞിരുന്നുവെന്നും ദിൽഷ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts