ഐപിഎൽ ഫൈനലിലെ രണ്ടാമത്തെ ടീം ആര്? രാജസ്ഥാനും ബെംഗളൂരുവും ഇന്ന് നേർക്കുനേർ

അഹമ്മദാബാദ്: ഐപിഎല്ലിലെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം. ആദ്യ ക്വാളി ഫയറില്‍ പരാജയപ്പെട്ട രാജസ്ഥാന്‍ റോയല്‍സും മൂന്നാം സ്ഥാനക്കാരായ ലക്‌നൗവിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബെംഗളൂരുവുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്.

ജയിച്ചാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്താണ് എതിരാളി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയ ത്തിലാണ് സെമിഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന ഈ മത്സരവും ഞായറാഴ്ചത്തെ ഫൈനലും നടക്കുന്നത്.

ഏറ്റവും സന്തുലിതമായ ടീമുമായിട്ടാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് രണ്ടാം കിരീടത്തിനായി ഇറങ്ങുന്നത്. ഐപിഎല്ലില്‍ ഇത്തവണ റണ്‍വേട്ടയില്‍ മുമ്പ്mനായ ജോസ് ബട്‌ലറും വിക്കറ്റ് വേട്ടയില്‍ മുമ്പനായ യുസ്വേന്ദ്ര ചാഹലും നിറഞ്ഞാടുന്ന രാജസ്ഥാനാണ് മുന്‍തൂക്കം. ബാറ്റിംഗ് നിരയില്‍ മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും തകര്‍പ്പന്‍ അടികള്‍ക്ക് പേരെടുത്ത ഹെറ്റ്‌മെയറും റിയാന്‍ പ്രയാഗും ആര്‍.അശ്വിനും ബാറ്റിംഗില്‍ അതീവ മികവോടെയാണ് കളിക്കുന്നത്.

  "സെന്റിമെന്റ്സ് വേണ്ട, മീം മതി; ബെം​ഗളൂരു ഇൻഫോസിസിലെ പടിയിറക്കം കളറാക്കി യുവാവ്, മറുപടിയുമായി 'സിമ്രാനും' 'അനിൽ കപൂറും'!"

ബൗളിംഗില്‍ ട്രെന്‍ഡ് ബോള്‍ട്ടും പ്രസിദ്ധ് കൃഷ്ണയും ഒബേ മകോയിയും നയിക്കുന്ന പേസ് നിരയ്‌ക്ക് ശക്തമായ പിന്തുണയുമായിട്ടാണ് ചാഹലും അശ്വിനും കളം നിറയുന്നത്.

വിരാട് കോഹ്‌ലി ഫോമിലേക്ക് മടങ്ങി എത്തിയതിന്റെ ആശ്വാസത്തിലാണ് ബാംഗ്ലൂര്‍ ആദ്യ കിരീടത്തിനായി ഇറങ്ങുന്നത്. ഫാഫ് ഡ്യൂപ്ലെസിസും കഴിഞ്ഞ മത്സരത്തില്‍ ഉജ്ജ്വല സെഞ്ച്വറി നേടിയ രജത് പട്ടീദാറും ഗ്ലെന്‍ മാക്‌സ്വെലും മികച്ച ചേസറായിക്കഴിഞ്ഞ ദിനേശ് കാര്‍ത്തികും ശക്തമായ പോരാട്ടത്തിനാണിറങ്ങുന്നത്. മികച്ച ഫോമിലേക്ക് എത്തിയ മുഹമ്മദ് സിറാജും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുവീഴ്‌ത്തുന്ന ജോഷ് ഹേസല്‍വുഡും ഏത് മികച്ച ബാറ്റ്‌സ്മാനേയും വീഴ്‌ത്തുന്ന വാനിന്ദു ഹസാരാംഗയുമാണ് ബെംഗളൂരുവിന്റെ കരുത്ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരു തെരുവുനായ ഷെൽട്ടറിൽ മലയാളി പെൺകുട്ടിയുടെ കൊലപാതകം: പ്രതി ദീപക് കൃഷ്ണൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ ഓട്ടോ മിനിമം ചാർജ് 50 രൂപയാക്കാൻ നീക്കം
[masterslider id="10"]

Related posts