മെറ്റ പ്രതിസന്ധിയിൽ; ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അനിശ്ചിതത്വത്തിൽ.

വ്യക്തി വിവരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിലവിലെ നിയമത്തിൽ യൂറോപ്യൻ യൂണിയൻ വരുത്തുന്ന മാറ്റത്തിൽ ആശങ്കയറിയിച്ച് മെറ്റ. വിവരങ്ങൾ യൂറോപ്യൻ യൂണിയനിലെ സർവറുകളിൽ സൂക്ഷിക്കണമെന്നതാണ് പുതിയ ചട്ടം. എന്നാൽ മെറ്റ നിലവിലിത് അമേരിക്കയിലും യൂറോപ്പിലുമാണ് സൂക്ഷിക്കുന്നത്. പരസ്യ ലക്ഷ്യങ്ങളിലും മറ്റും പുതിയ ചട്ടം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് മെറ്റയുടെ ഭയം. പുതിയ ചട്ടത്തിലെ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയാതെ വന്നാൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടുന്ന സ്ഥിതിയിലേക്ക് പോകുമെന്നാണ് മെറ്റ വ്യക്തമാക്കിയിരിക്കുന്നത. യൂറോപ്യൻ യൂണിയനിലെ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനെ ബന്ധപ്പെട്ടിരിക്കുകയാണ് മെറ്റയിപ്പോൾ. കഴിഞ്ഞ ആഴ്ച പുറത്തുവന്ന പാദവാർഷിക ഫലം…

Read More

ജോലിയിൽ വീഴ്ച വരുത്തിയതായി; കർണാടക ലോകായുക്ത റിപ്പോർട്ട് സമർപ്പിച്ചു

BBMP_engineers building

ബംഗളൂരു: നിലവാരമില്ലാത്ത ജോലിയുടെ പേരിൽ ഇജിപുരയിലെ സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന (ഇഡബ്ല്യുഎസ്) ക്വാർട്ടേഴ്സിലെ 13 വീടുകൾ 2003ൽ തകർന്ന് ഏതാനും താമസക്കാരുടെ ജീവൻ അപഹരിച്ച സംഭവത്തിൽ കർണാടക ലോകായുക്ത റിപ്പോർട്ട് സമർപ്പിച്ചു. മൂന്നര പതിറ്റാണ്ട് മുമ്പാണ് വീടുകൾ നിർമിച്ചത്. ജോലിയിൽ വീഴ്ച വരുത്തിയ ബിബിഎംപിയിലെ 10 എൻജിനീയർമാർക്കെതിരെ സംസ്ഥാന സർക്കാർ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തു. . ഇതിനുപുറമെ 13 കരാറുകാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയതിന് 4.75 കോടി…

Read More

ബിബിഎംപി ഉദ്യോഗസ്ഥരെ ജയിലിലേക്ക് അയക്കുമെന്ന് കർണാടക ഹൈക്കോടതിയുടെ മുന്നറിയിപ്പ്.

ബെംഗളൂരു: റോഡിലെ കുഴികൾ നികത്താതെ ജനങ്ങളുടെ ജീവൻവെച്ച് കളിച്ചതിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും ബിബിഎംപി എഞ്ചിനീയർമാരെ ജയിലിലേക്ക് അയയ്ക്കാനും നിർദേശം നൽകേണ്ടിവരുമെന്ന് കർണാടക ഹൈക്കോടതി തിങ്കളാഴ്ച വാക്കാൽ മുന്നറിയിപ്പ് നൽകി. 2015ൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഹർജിക്കാർക്കുവേണ്ടി ഹാജറായ അഭിഭാഷകൻ കഴിഞ്ഞ ഒന്നിൽ നഗരത്തിലെ കുഴികൾ കാരണം ഒമ്പത് പേർ മരിച്ചതായി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകിയത്. അന്വേഷണത്തിന് സ്വതന്ത്ര ഏജൻസിയെ നിയമിക്കുമെന്നും ബൃഹത് ബെംഗളൂരു മഹാനഗര…

Read More

ഹോട്ടലിൽ നിന്നും ഭക്ഷണംകഴിക്കവേ വിദ്യാർഥി കുഴഞ്ഞ വീണ് മരിച്ചു.

ബെംഗളൂരു: ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കവേ ഹൃദയാഘാതത്തെത്തുടർന്ന് വിദ്യാർത്ഥി മരിച്ചു. നിയമവിദ്യാർഥിയായ നഞ്ചപുര ഗ്രാമനിവാസി നിതിൻ കുമാർ (25) ആണ് മരിച്ചത്. ഹുൻസൂർ താലൂക്കിൽ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് സംഭവം. മൈസൂരുവിലെ വിദ്യാവർധക ലോ കോളേജിൽ നാലാംവർഷ വിദ്യാർഥിയാണ് നിതിൻ. ഹുൻസൂർ ബസ് സ്റ്റാൻഡിനുസമീപത്തെ ഹോട്ടലിൽ സുഹൃത്തുമൊത്താണ് നിതിൻ ഭക്ഷണം കഴിക്കാനെത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട നിതിൻ ഉടൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. നിതിൻ കുഴഞ്ഞുവീണയുടൻ സുഹൃത്തും ഹോട്ടലിലെ മറ്റുള്ളവരും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം പൂർണമായി ഹോട്ടലിലെ സി.സി.ടി.വി.…

Read More

കേരളത്തിൽ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ വൈകിട്ട് വരെയാക്കുമോ എന്ന തീരുമാനം ഇന്ന്.

തിരുവനന്തപുരം: 1 മുതൽ 9 വരെയുള്ള ക്ലാസുകളുടെ പുതിയ സമയക്രമത്തിൽ ഇന്ന് തീരുമാനം. ബാച്ചുകളാക്കി തിരിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലെ ക്ലാസുകൾ തുടരേണ്ടതുണ്ടോയെന്നതിലും തീരുമാനം ഉണ്ടാകും. വൈകിട്ട് വരെയാക്കുന്നതിൽ ഇന്നലെ ചർച്ച നടന്നെങ്കിലും അന്തിമ തീരുമാനം ആയിരുന്നില്ല. കൂടുതൽ ചർച്ചകൾക്ക് ശേഷം ഇന്ന് തീരുമാനം ഉണ്ടാകും. 14ആം തിയതി മുതലാണ് 1 മുതൽ 9 വരെയുള്ള ക്ലാസുകൾ തുടങ്ങുന്നത്. ക്ലാസുകൾ വൈകിട്ട് വരെയാക്കാനാണ് ആലോചന.

Read More

വിദ്യാർത്ഥികളെ കബളിപ്പിച്ചതിന് അലയൻസ് യൂണിവേഴ്സിറ്റി മുൻ ചാൻസലർക്ക് ജാമ്യമില്ല

ബെംഗളൂരു: ഫണ്ട് ദുർവിനിയോഗത്തിന് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അലയൻസ് യൂണിവേഴ്‌സിറ്റി മുൻ ചാൻസലർ മധുകർ ജി അംഗൂരിന്റെ ജാമ്യം സിറ്റി കോടതി നിരസിച്ചു. വിദ്യാർത്ഥികളിൽ നിന്ന് പിരിച്ചെടുത്ത പണം അലയൻസ് യൂണിവേഴ്‌സിറ്റി അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടില്ലെന്നാണ് ഈ ഘട്ടത്തിൽ വെച്ചിരിക്കുന്ന വസ്തുതാപരമായ തെളിവുകൾ വ്യക്തമാക്കുന്നതെന്നും ഇത് വിവിധ അക്കൗണ്ടുകളിലേക്ക് വഴിതിരിച്ചുവിട്ടിട്ടുള്ളതുമാണ്. അതിന്റെ അന്വേഷണം നിലവിൽ പുരോഗമിക്കുകയായതിനാൽ ഹരജിക്കാരന് ജാമ്യത്തിന് അർഹതയില്ല എന്നാണ് , അടുത്തിടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി അനിൽ ബി കാട്ടി പറഞ്ഞത്. അലയൻസ് യൂണിവേഴ്‌സിറ്റി,…

Read More

കുടുംബത്തിലെ അഞ്ചുപേർ കൊല്ലപ്പെട്ടത് കവർച്ചയ്ക്കിടെയെന്ന് പോലീസ്

ബെംഗളൂരു: ഇന്നലെ റിപ്പോർട് ചെയ്യപ്പെട്ട കെ.ആർ.എസ്. ഗ്രാമത്തിലെ ഒരു കുടുംബത്തിൽ പെട്ട അഞ്ചുപേരുടെ കൊലപാതകം കവർച്ചയ്ക്കിടെയെന്ന് പോലീസ്. സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ അലമാരയിൽനിന്ന് പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി പോലീസ് കണ്ടെത്തി, ഇതേത്തുടർന്നാണ് കൊലപാതകം കവർച്ചയ്ക്കിടെയാണ് നടന്നതെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്. സംഭവസമയം ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാം വീട്ടിലില്ലായിരുന്നു. ഇയാളെയും പോലീസ് വിശദമായി ചോദ്യംചെയ്യുന്നുണ്ട്. ശനിയാഴ്ച രാത്രിയാണ് ഗുജറാത്ത് സ്വദേശി ലക്ഷ്മി (32), മക്കളായ രാജു (12), കോമൾ (ഏഴ്), കുണാൽ (നാല്), ലക്ഷ്മിയുടെ സഹോദരന്റെ മകൻ ഗോവിന്ദ (എട്ട്) എന്നിവർ കൊല്ലപ്പെട്ടത്.…

Read More

ബസുകളുടെ തീപ്പിടിത്തം: ബി.എം.ടി.സി. മിഡി ബസ് സർവീസ് നിർത്തി

ബെംഗളൂരു: അടുത്തിടെ ബി.എം.ടി.സി.യുടെ രണ്ട് മിഡി ബസുകൾക്ക് തീപിടിച്ച സാഹചര്യത്തിൽ ഇതേ ശ്രേണിയിൽപ്പെട്ട നീളംകുറഞ്ഞ മിഡി ബസുകളുടെ കൂടുതൽ പരിശോധനകൾക്കായി സർവീസ് നിർത്തിവെച്ചു. നിലവിൽ 186 ബസുകളുടെ സർവീസാണ് താത്കാലികമായി നിർത്തിവെച്ചട്ടുള്ളത്. 9.2 മീറ്റർ നീളവും, 30 പേർക്ക് ഇരിക്കാൻ കഴിവുള്ളതുമായ ബസുകളാണിത്. സാധാരണയായി 12 മീറ്ററുള്ള ബസുകളാണ് സർവീസിനായി ഉപയോഗിക്കാറുള്ളത്. അശോക് ലെയ്‌ലാൻഡ് കമ്പനിയിലെ സാങ്കേതികവിദഗ്ധരും ബി.എം.ടി.സി.യുടെ മെക്കാനിക്കൽ വിഭാഗവും ചേർന്ന് എല്ലാ ബസുകളും പരിശോധിച്ചുവരുകയാണ്. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയശേഷമേ ഇനി ഈ ബസുകൾ നിരത്തിലിറക്കൂ. അശോക് ലെയ്‌ലാൻഡ് കമ്പനിയാണ് 2014-ൽ മിഡി വിഭാഗത്തിലുള്ള…

Read More

ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു : 2024-25 ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് കേന്ദ്ര ധനമന്ത്രി നിർമലസീതാരാമനെ കണ്ട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നിലവിലുള്ള സംവിധാനം അനുസരിച്ച്, ജിഎസ്ടി നഷ്ടപരിഹാര കാലാവധി 2022 മാർച്ചിൽ അവസാനിക്കും. എന്നാൽ, കോവിഡ് -19 പാൻഡെമിക് മൂലം സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണ്. സംസ്ഥാനത്തിന്റെ ഭാരം ലഘൂകരിക്കാൻ കേന്ദ്രം നഷ്ടപരിഹാര കാലാവധി നീട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ അഭ്യർത്ഥനയോട് ധനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്ന് യോഗത്തിൽ നിന്ന് പുറത്തുവന്ന മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ബാങ്ക് വായ്പ ലഭിക്കുന്നതിന് വൈദ്യുതി വിതരണ കമ്പനികൾക്ക് (ഡിസ്‌കോം)…

Read More

നീറ്റിനെതിരെ നിലപാട് എടുക്കൂ : രംഗസാമിക്കെതിരെ ആഞ്ഞടിച്ച് പുതുച്ചേരി മുൻ മുഖ്യമന്ത്രി

ചെന്നൈ :നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) എതിരെ “പ്രതിഷേധം ഉയർത്താതെ മിണ്ടാതിരുന്നതിന്” മുഖ്യമന്ത്രി എൻ രംഗസാമിക്കെതിരെ ആഞ്ഞടിച്ച് പുതുച്ചേരി മുൻ മുഖ്യമന്ത്രി വി നാരായണസാമി. ഫെബ്രുവരി 6 ഞായറാഴ്ച മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത് കോൺഗ്രസ് നേതാവ്, നീറ്റിനെക്കുറിച്ചുള്ള പ്രാദേശിക സർക്കാരിന്റെ എതിർപ്പ് രേഖപ്പെടുത്തി, മെഡിക്കൽ സീറ്റ് വിതരണത്തിനായി നീറ്റ് നടത്തുന്ന സംവിധാനം നിരസിച്ചുകൊണ്ട് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര ആരോഗ്യ മന്ത്രി എന്നിവർക്ക് പുതുച്ചേരി മുഖ്യമന്ത്രി കത്തെഴുതണമെന്ന് ആവശ്യപ്പെട്ടു. നീറ്റ് വിരുദ്ധ ബിൽ നിയമസഭാ സ്പീക്കർക്ക് തിരിച്ചയച്ച തമിഴ്‌നാട് ഗവർണർ…

Read More
Click Here to Follow Us