ബെംഗളൂരു : ഞായറാഴ്ച രാത്രി ഹിന്ദുത്വ പ്രവർത്തകൻ ഹർഷയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ ശിവമോഗ പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമങ്ങൾക്ക് നൽകിയ ആശയവിനിമയത്തിൽ ശിവമോഗ പോലീസ് സൂപ്രണ്ട് ബി.എം. ലക്ഷ്മി പ്രസാദ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൊലപാതകത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പറഞ്ഞു. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഹർഷയുടെ അമ്മ പത്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശിവമോഗ സിറ്റിയിലെ ദൊഡ്ഡപേട്ട പോലീസാണ് കൊലപാതകത്തിന് കേസെടുത്തത്. ഫെബ്രുവരി 20 ഞായറാഴ്ച രാത്രി അത്താഴം കഴിക്കാൻ പോകുകയായിരുന്ന ഹർഷയെ അജ്ഞാതർ കൊലപ്പെടുത്തുകയായിരുന്നു. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും…
Read MoreMonth: February 2022
ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം, പ്രതികളെ കുറിച്ച് സൂചനയുണ്ട് അവരെ ഉടൻ പിടികൂടും; മുഖ്യമന്ത്രി
ബെംഗളൂരു : ശിവമോഗയിൽ ഹിന്ദു പ്രവർത്തകനെ അജ്ഞാതർ കൊലപ്പെടുത്തിയതിന് പിന്നാലെ കൊലയ്ക്ക് പിന്നിലെ പ്രതികളെ ഉടൻ പിടികൂടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഞായറാഴ്ച വൈകുന്നേരത്തെ സംഭവം നടന്നയുടൻ തന്നെ കേസിൽ അന്വേഷണം ആരംഭിച്ചതായും അക്രമികൾ ആരാണെന്ന് പോലീസിന് സൂചനയുണ്ടെന്നും ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇവരെ എത്രയും വേഗം പിടികൂടുമെന്നും ശിവമോഗയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “കൊലപാതകത്തെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ, സമാധാനം നിലനിർത്താൻ ശിവമോഗയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഉത്തരവാദികൾക്കെതിരെ എത്രയും വേഗം…
Read Moreബജ്‌റംഗ്ദൾ പ്രവർത്തകൻ കുത്തേറ്റു മരിച്ചു; ശിവമോഗയിൽ നിരോധനാജ്ഞ
ബെംഗളൂരു : ബജ്‌റംഗ്ദൾ പ്രവർത്തകൻ ശിവമോഗയിൽ കുത്തേറ്റു മരിച്ചു, തിങ്കളാഴ്ച ഭരണകൂടം നിരോധനാജ്ഞ ഉത്തരവുകൾ ഏർപ്പെടുത്തുകയും സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിക്കുകയും ചെയ്തു. ഫെബ്രുവരി 20 ഞായറാഴ്ച രാത്രി ഭാരതി കോളനിയിലെ രവിവർമ ലെയിനിൽ വെച്ചാണ് ഹർഷയെ അജ്ഞാതർ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരു സംഘം കാറിൽ വന്ന് കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. എന്നാൽ, കൊലപാതകത്തിന് പിന്നിൽ പഴയ വൈരാഗ്യമോ, സോഷ്യൽ മീഡിയയിലെ സമീപകാല വർഗീയ പോസ്റ്റുകൾ പങ്കുവെച്ചതോ ആകാം എന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ബജ്‌റംഗ്ദൾ…
Read Moreഗാരേജിൽ തീപിടുത്തം; ആർക്കും പരിക്കില്ല.
ബെംഗളൂരു: സുദ്ദഗുണ്ടെപാളയയിലെ ഗാരേജിൽ തീപിടിത്തം. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തെ തുടർന്ന് ഗാരേജിന് മുകളിലുള്ള വീടുകളിൽ താമസിച്ചിരുന്ന 11 പേരെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. കെട്ടിടത്തിലെ ഒന്നും രണ്ടും നിലകളിൽ വീടുകളുണ്ട് അതേസമയം താഴത്തെ നില ഗാരേജ് ഉൾപ്പെടെയുള്ള കടകൾക്ക് വാടകയ്ക്ക് നൽകിയ ഭാഗത്താണ് തീപിടിച്ചത്. തീപിടിത്തമുണ്ടായ ഉടൻ വീടുകളിൽ താമസിച്ചിരുന്നവരിൽ ചിലർ ഇറങ്ങിയോടിയങ്കിലും മുതിർന്ന പൗരൻ ഉൾപ്പെടെ 11 പേർ മുകളിലത്തെ നിലയിൽ പെട്ടുപോയതായി പോലീസ് പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണച്ചു.
Read Moreപിറന്നാൾ ദിനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി;
ബെംഗളൂരു: 14 വയസ്സുള്ള പെൺകുട്ടി തന്റെ ജന്മദിനത്തിൽ കൂട്ടബലാത്സംഗത്തിനു ഇരയായി. കർണാടകയിലെ കോലാർ ജില്ലയിലെ കാമസമുദ്ര പോലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരമായ ഈ കുറ്റകൃത്യം നടന്നത്. കേസുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആനന്ദ് കുമാർ, കാന്തരാജു, പ്രവീൺ, വേണു എന്നിവരാണ് അറസ്റ്റിലായവർ. സംഭവദിവസം ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ പിറന്നാൾ ദിനത്തിൽ മാതാപിതാക്കൾ അവൾക്ക് പുതുവസ്ത്രങ്ങളും ചോക്ലേറ്റുകളും വാങ്ങി നൽകാത്തതിൽ ദേഷ്യപെടുകയും സ്കൂളിലേക്ക് പോകാതെ പെൺകുട്ടി ബംഗാരപേട്ടിലേക്ക് കയറുകയും ചെയ്തു. ഇതിനിടയിൽ പെൺകുട്ടി തനിച്ചാണെന്ന് മനസിലാക്കിയ അക്രമികൾ പെൺകുട്ടിയുടെ അടുത്തെത്തി…
Read Moreദക്ഷിണേന്ത്യയിലെ ആദ്യത്തെ യോഗാ മണ്ഡപം; തുംഗഭദ്ര നദിക്കരയിൽ പദ്ധതിക്ക് തറക്കല്ലിട്ട് മുഖ്യമന്ത്രി ബൊമ്മൈ
ബെംഗളൂരു: നഗരത്തിലെ രാഘവേന്ദ്ര സ്വാമി മഠത്തിന് സമീപം തുംഗഭദ്ര നദിയുടെ തീരത്ത് 30 കോടി രൂപയുടെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആരതി മണ്ഡപ പദ്ധതിക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച തറക്കല്ലിട്ടു. ഹരിഹറിൽ തുംഗഭദ്ര ആരതി പദ്ധതിയുടെ ഭാഗമായി 108 യോഗാ മണ്ഡപങ്ങളുടെ നിർമ്മാണത്തിനാണ് അദ്ദേഹം തറക്കല്ലിട്ടത്. കർണാടകയിലെ നഗരപ്രദേശങ്ങളിലൂടെ ഒഴുകുന്ന എല്ലാ നദികളും മലിനമാണെന്നും തുംഗഭദ്ര ഉൾപ്പെടെയുള്ളവ ശുചീകരിക്കാനും അങ്ങനെ സംസ്‌കാരത്തിന്റെ പുരോഗതിക്ക് വഴിയൊരുക്കാനുമുള്ള പദ്ധതി സർക്കാർ ആവിഷ്‌കരിക്കുമെന്നും ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ തുംഗഭദ്ര നദിയുടെ തീരം മികച്ച ടൂറിസ്റ്റ് സൗകര്യങ്ങളോടെ…
Read Moreകുടക് കടുവ വേട്ട: ആദിവാസികൾ വനം വകുപ്പിന്റെ വലയിൽ.
ബെംഗളൂരു: കുടകിൽ കടുവയെ വേട്ടയാടിയ കേസിൽ കൂടുതൽ പേർക്കായി വനം വകുപ്പ് തിരച്ചിൽ തുടരുന്നു. നിലവിൽ 6 പേർ കേസിൽ അറസ്റ്റിലായിട്ടുണ്ട്. വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് കുഴിച്ചിട്ട നിലയിൽ കടുവയുടെ ജഡം കണ്ടെടുത്തത്. കഴിഞ്ഞ ഫെബ്രുവരി 14 ന് സിദ്ധാപുരയ്ക്കടുത്തുള്ള തട്ടള്ളി ആദിവാസി സെറ്റിൽമെന്റിൽ നിന്ന് കടുവയുടെ തോൽ, കടുവയുടെ നഖം, കടുവ പല്ലുകൾ, കടുവ മീശ എന്നിവ കൈവശം വെച്ചതിന് നാല് പേരെ മടിക്കേരി ഡിവിഷൻ ഫോറസ്റ്റ് സെൽ അറസ്റ്റ് ചെയ്തിരുന്നു. രാജേസ് ജെജെ, രമേഷ് ജെബി, വിനു ജെകെ, രമേഷ്…
Read Moreവീണ്ടും മുഖ്യമന്ത്രിയാകാൻ യെദിയൂരപ്പ.
ബെംഗളൂരു: വീണ്ടും മുഖ്യമന്ത്രിയായി വേഷപ്പകർച്ചക്കൊരുങ്ങി സംസ്ഥാനത്തെ മുതിർന്ന രാഷ്ട്രീയ നേതാവായ യെദിയൂരപ്പ. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന “തനൂജ” എന്ന സിനിമയിൽ ആണ് മുഖ്യമന്ത്രിയായി അഭിനയിക്കാൻ യെദിയൂരപ്പ തയ്യാറെടുക്കുന്നത്. കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ശിവമൊഗ്ഗയിൽ നിന്ന് 350 കിലോമീറ്ററിൽ അധികം യാത്ര ചെയ്ത് ബെംഗളൂരുവിൽ പരീക്ഷ എഴുതാൻ എത്തിയ തനൂജ കാരെഗൗഡയുടെ കഥയാണ് വെള്ളിത്തിരയിൽ ഒരുങ്ങുന്നത്. ശിവമൊഗ്ഗയിലെ നവോദയ വിദ്യാർത്ഥിനിയായ തനൂജക്ക് മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പയുടെ ഇടപെടലിനെ തുടർന്നാണ് പരീക്ഷ എഴുതാനായത്. ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ത്രില്ലർ സിനിമയിൽ സംസ്ഥാന ആരോഗ്യ മന്ത്രി ഡോ:കെ.സുധാകറും അഭിനയിക്കുന്നുണ്ട്.…
Read Moreസംസ്ഥാനത്ത് സമാധാനത്തിനും ഐക്യത്തിനും വേണ്ടി അപേക്ഷിച്ച് മത നേതാക്കൾ..
ബെംഗളൂരു: സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് വിവാദത്തിനിടയിൽ വിവിധ മഠങ്ങളിലെ ദർശകരും മതപുരോഹിതന്മാരും അടങ്ങുന്ന പ്രമുഖ മതനേതാക്കൾ ജനങ്ങളോട് ഐക്യത്തിലും സമാധാനത്തിലും ജീവിക്കാൻ അഭ്യർത്ഥിച്ചു. എല്ലാ മതങ്ങളിൽ നിന്നുമുള്ള നേതാക്കൾ ചേർന്ന് ബെംഗളൂരുവിൽ ഒരു അനൗപചാരിക യോഗം സംഘടിപ്പിക്കുകയും നിലവിലിപ്പോൾ സമൂഹത്തിന് എന്നത്തേക്കാളും സമാധാനം ആവശ്യമാണെന്ന് ഒരേസ്വരത്തിൽ പൗരന്മാരോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഈ ഹിജാബ് വിവാദം സംസ്ഥാനത്തിന്റെ മതേതര ഘടനയെ തകർക്കാനുള്ള മനുഷ്യനിർമ്മിത സംഘട്ടനമാണെന്നും ഈ കലാപം മനുഷ്യനിർമ്മിതമാണെന്നും ചിത്രദുർഗ മഠത്തിലെ ശിവമൂർത്തി മുരുക ശരണരു പറഞ്ഞു. വസ്ത്രധാരണരീതിയെച്ചൊല്ലിയുള്ള തർക്കം സംസ്ഥാനവ്യാപകമായ സാമൂഹിക അശാന്തിയിലേക്ക് നയിച്ചതായും…
Read Moreമയക്കുമരുന്ന് കടത്തൽ; മൂന്ന് പേർ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി.
ബെംഗളൂരു: സാംബിയയിൽ നിന്നും ബെൽജിയത്തിൽ നിന്നുമായെത്തിയ മയക്കുമരുന്ന് അടങ്ങിയ രണ്ട് രഹസ്യ കൊറിയർ ബെംഗളൂരു വിമാനത്താവളത്തിലെ ടെർമിനലിൽ വെച്ച് പിടിയിലായി. KIA, കസ്റ്റംസ് ഇന്റലിജൻസ് യൂണിറ്റ് (CIU), സ്പെഷ്യൽ ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (SIIB), ബെംഗളൂരു എയർപോർട്ട്, എയർ കാർഗോ കമ്മീഷണറേറ്റ് എന്നിവയുടെ പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കൊറിയർ പിടിച്ചെടുത്തത്. ഫെബ്രുവരി 14 നാണ് ഇതുമായി ബന്ധപ്പെട്ട ഓപ്പറേഷൻ ആരംഭിച്ചത്, തുടർന്ന് നടത്തിയ പരിശോധനയിയിലാണ് 7 കോടി രൂപ വിലമതിക്കുന്ന 1.002 കിലോ ഹെറോയിനും 2.82 കോടി രൂപ വിലമതിക്കുന്ന 4.581 കിലോഗ്രാം…
Read More