വീണ്ടും മുഖ്യമന്ത്രിയാകാൻ യെദിയൂരപ്പ.

ബെംഗളൂരു: വീണ്ടും മുഖ്യമന്ത്രിയായി വേഷപ്പകർച്ചക്കൊരുങ്ങി സംസ്ഥാനത്തെ മുതിർന്ന രാഷ്ട്രീയ നേതാവായ യെദിയൂരപ്പ.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന “തനൂജ” എന്ന സിനിമയിൽ ആണ് മുഖ്യമന്ത്രിയായി അഭിനയിക്കാൻ യെദിയൂരപ്പ തയ്യാറെടുക്കുന്നത്.

കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ശിവമൊഗ്ഗയിൽ നിന്ന് 350 കിലോമീറ്ററിൽ അധികം യാത്ര ചെയ്ത് ബെംഗളൂരുവിൽ പരീക്ഷ എഴുതാൻ എത്തിയ തനൂജ കാരെഗൗഡയുടെ കഥയാണ് വെള്ളിത്തിരയിൽ ഒരുങ്ങുന്നത്.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

ശിവമൊഗ്ഗയിലെ നവോദയ വിദ്യാർത്ഥിനിയായ തനൂജക്ക് മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പയുടെ ഇടപെടലിനെ തുടർന്നാണ് പരീക്ഷ എഴുതാനായത്.

ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ത്രില്ലർ സിനിമയിൽ സംസ്ഥാന ആരോഗ്യ മന്ത്രി ഡോ:കെ.സുധാകറും അഭിനയിക്കുന്നുണ്ട്.

എം.ഡി.ഹരീഷ് ആണ് സിനിമയുടെ സംവിധായകൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts