ബെംഗളൂരു: ബെംഗളൂരൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സ്റ്റാര്‍ട്ടപ് ‘സെര്‍ട്ടിഫൈമീ’യില്‍ നിക്ഷേപക സ്ഥാപനമായ കലാപിന കാപിറ്റല്‍ വക നിക്ഷേപം. നിക്ഷേപ തുക എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല. തൃശൂര്‍ സ്വദേശിയായ രഞ്ജിത് തറയില്‍ 2021ല്‍ രൂപീകരിച്ച സ്റ്റാര്‍ട്ടപ്പായ സെര്‍ട്ടിഫൈമീ ചുരുങ്ങിയ കാലയളവുകൊണ്ട് ആഗോളതലത്തില്‍ തന്നെ പ്രമുഖ ഡിജിറ്റല്‍ ക്രെഡെന്‍ഷ്യല്‍ മാനേജ്മെന്റ് പ്ലാറ്റ്ഫോം ആയി മാറുകയാണ് ഉണ്ടായത്. 700ലേറെ സ്ഥാപനങ്ങളാണു ഈ പ്ലാറ്റ്ഫോം ഇന്ന് ഉപയോഗിക്കുന്നത്. വിവിധ കോഴ്സുകളിലെ പേപ്പര്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കു പകരം ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബാഡ്ജുകള്‍ തുടങ്ങി ഡിജിറ്റല്‍ ലൈസന്‍സുകളും രേഖകളുമെല്ലാം ഡിജിറ്റല്‍ ക്രെഡെന്‍ഷ്യല്‍സില്‍ ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ…
Read MoreMonth: February 2022
മാർച്ച് 28,29 അഖിലേന്ത്യാ പണിമുടക്ക്
തിരുവനന്തപുരം : കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിച്ച് മാർച്ച് 28,29 തിയ്യതികളിൽ സംയുക്ത തൊഴിൽ പണിമുടക്കിന് ആഹ്വനം. സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ കര്‍ഷകരുള്‍പ്പെടെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ഐ.ഐ.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തത്. കോവിഡ് സാഹചര്യം പരിഗണിച്ചും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് ഫെബ്രുവരി 23, 24 തീയതികളില്‍ നടത്താനിരുന്ന ദേശീയ പണിമുടക്ക് മാർച്ച് 28,29 തീയതികളിലേക്ക് മാറ്റിയത്.
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (23-02-2022)
കേരളത്തില്‍ 5023 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂര്‍ 337, ഇടുക്കി 299, ആലപ്പുഴ 282, പത്തനംതിട്ട 252, വയനാട് 230, പാലക്കാട് 225, കണ്ണൂര്‍ 188, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,612 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,35,857 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,32,929 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2928 പേര്‍ ആശുപത്രികളിലും…
Read Moreയൂണിഷ് കൊടുങ്കാറ്റ്; ന്യൂട്ടന്റെ ആപ്പിള്‍ മരം വീണു.
ഗുരുത്വാകര്‍ഷണ നിയമം കണ്ടെത്തിയതിന് എത്രത്തോളം പ്രാധാന്യമുണ്ടോ, അത്രത്തോളം തന്നെ മനുഷ്യ ചരിത്രത്തില്‍ ന്യൂട്ടന്റെ ആപ്പിള്‍ മരത്തിന് സ്ഥാനമുണ്ട്. ഗുരുത്വനിയമം കണ്ടെത്താന്‍ ഐസക് ന്യൂട്ടന് പ്രേരണയായ ആപ്പിള്‍ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്ന് കടപുഴകി വീണത്. ലണ്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ പരിപാലിച്ച് വന്നിരുന്ന ആപ്പിള്‍ മരത്തിന്റെ ക്ലോണ്‍ ചെയ്ത മരമാണ് കടപുഴകി വീണത്. ആപ്പിള്‍മരത്തില്‍ ഉണ്ടായിരുന്ന ഹണി ഫംഗസ് ബാധ പ്രതികൂലമായി ബാധിച്ചെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച വീശിയടിച്ച ശക്തമായ യൂണിഷ് കൊടുങ്കാറ്റാണ് മരത്തെ നിലംപതിപ്പിച്ചത്. 1954-ല്‍ നട്ട മരം കഴിഞ്ഞ 68 വര്‍ഷമായി സര്‍വകലാശാലയിലെ സസ്യോദ്യാനത്തില്‍…
Read Moreഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായി കബ്ബൺ റോഡ്, എംജി റോഡ് എന്നിവയുടെ അറ്റകുറ്റ പണികൾ നടത്തി ബിബിഎംപി.
ബെംഗളൂരു: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നഗര സന്ദർശനത്തിന് മുന്നോടിയായി, ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) യന്ത്രവത്കൃത കുഴികൾ നികത്തുന്ന യന്ത്രം പ്രവർത്തനക്ഷമമാക്കി ഉപയോഗിച്ച് നിരവധി പാച്ചുകൾ ഉണ്ടായ റോഡ് ഉപരിതലങ്ങൾ നിരപ്പാക്കി. എന്നാൽ നായിഡുവിന്റെ സന്ദർശനം അവസാനനിമിഷം മാറ്റിവെച്ചെങ്കിലും ബിബിഎംപി ഉദ്യോഗസ്ഥർ പതിവ് ജോലികൾ ഏറ്റെടുക്കുകയായിരുന്നു എന്നും വിഐപി സന്ദർശനവുമായി റോഡുപണിക്ക് യാതൊരു ബന്ധവുമില്ലെന്നും ബിബിഎംപിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വിഐപി സന്ദർശനം കണക്കിലെടുത്ത് ചൊവ്വാഴ്ച ഉച്ചയോടെ കബ്ബൺ റോഡിൽ വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക്…
Read Moreഒബ്സർവേഷൻ ഹോമുകളിൽ നിന്ന് 141 ആൺകുട്ടികളെ കാണാതായതായി; റിപ്പോർട്ട് തേടി ഹൈക്കോടതി .
ബെംഗളൂരു: സംസ്ഥാനത്തെ ഒബ്സർവേഷൻ ഹോമുകളിൽ നിന്ന് കാണാതായ 141 ആൺകുട്ടികളെ കുറിച്ച് സംസ്ഥാന സർക്കാരിനോട് സമഗ്രമായ റിപ്പോർട്ട് തേടി കർണാടക ഹൈക്കോടതി. കോലാർ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ കെ.സി.രാജണ്ണ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് സൂരജ് ഗോവിന്ദരാജു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് റിപ്പോർട്ട് തേടിയത്. ഇതുമായി ബന്ധപ്പെട്ട് വനിതാ ശിശുക്ഷേമ വകുപ്പിനും പോലീസ് വകുപ്പിനും നോട്ടീസ് അയച്ച ബെഞ്ച് കേസ് മാർച്ച് ഒമ്പതിലേക്ക് മാറ്റി. കാണാതായ 141 ആൺകുട്ടികളെയും കണ്ടെത്താൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അടുത്ത വാദം…
Read Moreതമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; ബിജെപിക്ക് 308 വാർഡുകളിൽ വിജയം..
ചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് 308 വാർഡുകളിൽ വിജയം ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയായി ബിജെപി മാറിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അവകാശപ്പെട്ടു. ബിജെപിയുടെ നേട്ടം പാർട്ടി പ്രവർത്തകരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നുവെന്ന് മുതിർന്ന നേതാക്കളിലൊരാളായ ആർ ശ്രീനിവാസൻ പറഞ്ഞു. ബിജെപിക്ക് ജനപ്രതിനിധികൾ ഇല്ലാത്ത കടലൂർ, വെല്ലൂർ, മധുരൈ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ആ മേഖലകളിലേക്ക് പാർട്ടി കടന്നുകയറി. എന്നാൽ പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയതായും അണ്ണാമലൈ ചെന്നൈയില്‍ നടത്തിയ വാര്‍ത്ത…
Read Moreമാലിന്യ പ്രവേശനം; പൊതുജന സഹകരണം തേടി ബിബിഎംപി.
നഗരത്തിലെങ്ങും മാലിന്യം കുമിഞ്ഞുകൂടുന്നത് തലവേദനയായതോടെ പ്രശ്നപരിഹാരത്തിനായി ബിബിഎംപി ജനങ്ങളുടെയും അപ്പാർട്മെന്റ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടി. മാലിന്യം പ്ലാസ്റ്റിക് ബാഗുകളിലാക്കി റോഡരികിലേക്ക് വലിച്ചെറിയുകയോ തടാകങ്ങളിലേക്കു തള്ളുകയോ ആണ് ജനങ്ങളുടെ ശീലം. ഇതിനുപുറമേ പലയിടങ്ങളിലും മാലിന്യം കത്തിക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. മാലിന്യ പ്രശ്നത്തിൽ നിന്നും കരകയറാൻ ബിബിഎംപി പലവഴികൾ സ്വീകരിച്ചിരുന്നു. എല്ലാം വിഫലമായെന്ന് മാത്രമല്ല ഖരമാലിന്യ ശേഖരണത്തിന് ബിബിഎംപിയുടെ 140 വാർഡുകളിൽ കേന്ദ്രങ്ങളുണ്ടായിട്ടും പിഴയിടാൻ ബിബിഎംപി മാർഷൽമാരെ നിയോഗിച്ചിട്ടും തലസ്ഥിതി തുടരുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെയാണ് പൊതു ജനങ്ങളാൽ ഇന്ന് നഗരം നേരിടേണ്ടി വന്ന ഈ…
Read Moreഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് നിരോധനം ഉറപ്പാക്കാനൊരുങ്ങി ബിബിഎംപി.
ബെംഗളൂരു: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ജോയിന്റ് കമ്മീഷണർ (ഖരമാലിന്യ മാനേജ്മെന്റ്) സർഫറാസ് ഖാൻ എല്ലാ സോണൽ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, നഗരത്തിലെ പ്ലാസ്റ്റിക് ഉൽപ്പാദന യൂണിറ്റുകളിലും അവ വിൽക്കുന്ന കടകളിലും ബിബിഎംപി അപ്രതീക്ഷിത പരിശോധന നടത്തിയിരുന്നു. എട്ട് സോണുകളിലും സോണൽ മാർഷൽ സൂപ്പർവൈസർ, ഡിവിഷൻ മാർഷൽ സൂപ്പർവൈസർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തുന്നത്. ബിബിഎംപിയുടെ ഈ ഉത്തരവ് ലംഘിക്കുന്ന കടകൾ…
Read Moreമന്ത്രി ഈശ്വരപ്പയെ പുറത്താക്കണമെന്നാവശ്യം: കോൺഗ്രസ് നേതാക്കൾ കർണാടക ഗവർണറെ കണ്ടു
മന്ത്രി കെ എസ് ഈശ്വരപ്പയെ പിരിച്ചുവിടണമെന്നും ദേശീയ പതാകയെക്കുറിച്ചുള്ള പ്രസ്താവനയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്നേതാക്കളുടെ ഒരു സംഘം കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ടിനെ കണ്ട് നിവേദനം സമർപ്പിച്ചു. നിയമസഭാ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവ് ബികെ ഹരിപ്രസാദിന്റെയും നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും നിയമസഭാംഗങ്ങളും ചേർന്ന് ഗവർണർക്ക് മെമ്മോറാണ്ടം സമർപ്പിക്കാൻ വിധാന സൗധയിൽ നിന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തി. അഞ്ച് ദിവസമായി നിയമസഭയിൽ പ്രതിഷേധം നടത്തിവരികയായിരുന്നു കോൺഗ്രസ് നേതാക്കൾ, ഇന്ന് സഭ നിർത്തിവച്ചതിനാൽ ഞങ്ങൾ ഗവർണറെ കണ്ട് നിവേദനം…
Read More