മന്ത്രി ഈശ്വരപ്പയെ പുറത്താക്കണമെന്നാവശ്യം: കോൺഗ്രസ് നേതാക്കൾ കർണാടക ഗവർണറെ കണ്ടു

മന്ത്രി കെ എസ് ഈശ്വരപ്പയെ പിരിച്ചുവിടണമെന്നും ദേശീയ പതാകയെക്കുറിച്ചുള്ള പ്രസ്താവനയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്നേതാക്കളുടെ ഒരു സംഘം കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ടിനെ കണ്ട് നിവേദനം സമർപ്പിച്ചു.

നിയമസഭാ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവ് ബികെ ഹരിപ്രസാദിന്റെയും നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും നിയമസഭാംഗങ്ങളും ചേർന്ന് ഗവർണർക്ക് മെമ്മോറാണ്ടം സമർപ്പിക്കാൻ വിധാന സൗധയിൽ നിന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തി.

  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്

അഞ്ച് ദിവസമായി നിയമസഭയിൽ പ്രതിഷേധം നടത്തിവരികയായിരുന്നു കോൺഗ്രസ്‌ നേതാക്കൾ, ഇന്ന് സഭ നിർത്തിവച്ചതിനാൽ ഞങ്ങൾ ഗവർണറെ കണ്ട് നിവേദനം നൽകിയെന്നും ഗവർണർ അദ്ദേഹത്തെ (ഈശ്വരപ്പ) പിരിച്ചുവിടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇനിയും അദ്ദേഹത്തെ പുറത്താക്കിയില്ലെങ്കിൽ, ഞങ്ങൾ ജനകീയ കോടതിയിൽ പോയി ദേശീയ പതാകയെ അപമാനിച്ച നടപടിയെ കുറിച്ച് സംസ്ഥാനത്തെ ജനങ്ങളോട് വിശദീകരിക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജാതി അധിക്ഷേപ കേസ്: ബി.ജെ.പി എം.എൽ.എ മുനിരത്‌നയെ കോടതി വെറുതെ വിട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts