ബെംഗളൂരു: സെൻട്രൽ ഡി.സി.പി എം.എൻ.അനുചേത് ഐ.പി.എസിൻ്റെ പിതാവും മുൻ ഐ.ജി.യുമായ നാരായൺ ഗൗഡ (70) ഇന്നലെ രാത്രി 11.30 ന് എം.എസ്.രാമയ്യ ആശുപത്രിയിൽ വെച്ച് ആരോഗ്യപ്രശ്നങ്ങൾ മൂലം മരണമടഞ്ഞു. ഇന്ന് രാവിലെ 11 മണി വരെ അശ്വത് നഗറിലെ സ്വവസതിയിൽ ഭൗതിക ശരീരം പൊതുദർശനത്തിനു വെക്കും തുടർന്ന് , ശേഷം സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കോലാർ ജില്ലയിലെ ശ്രീനിവാസപുര പോലീസ് സ്റ്റേഷൻ പരിധിയിലെ മസ്തനഹള്ളിയിൽ നടക്കും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വ്യക്തി: അനിൽകുമാർ, പോലീസ് ഇൻസ്പെക്ടർ, സദാശിവനഗർ പോലീസ് സ്റ്റേഷൻ. 9480801127.
Read MoreMonth: January 2022
നടിയെ ബലാത്സംഗം ചെയ്ത കേസിൽ നിർമ്മാതാവ് ഹർഷവർദ്ധൻ അറസ്റ്റിൽ
ബെംഗളൂരു: വിവാഹവാഗ്ദാനം നൽകി സഹനടിയെ ബലാത്സംഗം ചെയ്ത കേസിൽ കന്നഡ സിനിമാ നിർമ്മാതാവും നടനുമായ വിജയഭാർഗവ് എന്ന ഹർഷവർദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ‘വിഷൻ 2023’ എന്ന ചിത്രത്തിൽ പ്രധാന താരമായി അഭിനയിച്ചിട്ടുണ്ട്. പ്രതിയുമായി രണ്ട് വർഷമായി സൗഹൃദമുണ്ടായിരുന്നതായി സഹനടി മൊഴി നൽകിയിട്ടുണ്ട്. തുടന്ന് തന്നെ വിവാഹവാഗ്ദാനം നൽകി രണ്ടുവർഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തതായും യുവതി പറഞ്ഞു. എന്നാൽ വിവാഹത്തിന് യുവതി നിർബന്ധിച്ചപ്പോൾ, ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് നിർമ്മാതാവ് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നടി അന്നപൂർണേശ്വരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഐപിസി…
Read Moreഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് രണ്ട് വര്‍ഷം
ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് രണ്ട് വര്‍ഷം. നിസാരമായ പകർച്ചവ്യാധിയായി മാത്രം തുടക്കത്തില്‍ കണക്കാക്കിയിരുന്ന വൈറസ് മിന്നല്‍ വേഗത്തിലാണ് മഹാമാരിയായി മാറി ജന ജീവിതത്തെ തലകീഴ് മറിച്ചത്. ഈ കാലയളവിൽ ഏവരും നേരിട്ടത് മഹാമാരിയുടെ മൂന്ന് തരംഗങ്ങളായിരുന്നു.മഹാരാഷ്ട്രയിലും മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ കേസുകളും മരണങ്ങളും സ്ഥിരമായി രേഖപ്പെടുത്തിയത്. 2020 ജനുവരി 30ന് രാജ്യത്തെ ആദ്യ കൊവിഡ് കേസ് കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്ന് അതിന്‍റെ ഗൗരവം തിരിച്ചറിയാന്‍ രാജ്യത്തിനായിരുന്നില്ല. കൊവിഡ് വ്യാപനം ആദ്യഘട്ടത്തില്‍…
Read Moreപ്രമുഖ മാധ്യമപ്രവർത്തകൻ സോമനാഥ് സപ്രു ബെംഗളൂരുവിൽ അന്തരിച്ചു.
ബെംഗളൂരു: പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ സോമനാഥ് സപ്രു (82) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച ബെംഗളൂരുവിലെ ബോസ് ഗാർഡനിലെ വസതിയിൽ അന്തരിച്ചു. ബാച്ചിലർ ആയിരുന്ന അദ്ദേഹം വളർത്തുമകന്റെ കൂടെയാണ് കഴിഞ്ഞിരുന്നത്. ഒരു കശ്മീരി പണ്ഡിറ്റ് ആയ അദ്ദേഹം പത്രപ്രവർത്തനത്തിൽ ഒരു കരിയർ പിന്തുടരുകയും പ്രതിരോധം, വ്യോമയാനം എന്നിവയിൽ വൈദഗ്ദ്ധ്യം നേടുകയും ചെയ്തട്ടുണ്ട്. ‘ദി പയനിയർ’, ‘ദി ഇന്ത്യൻ എക്‌സ്‌പ്രസ്’ എന്നിവയുടെ എഡിറ്റർ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. സൈനിക വ്യോമയാനത്തിലെ പ്രമുഖ ചരിത്രകാരൻ ആയ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിലപ്പെട്ട ഒരു റഫറൻസ് മെറ്റീരിയൽ…
Read Moreതിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ കൊണ്ടുവരണം; കർണാടക സ്പീക്കർ
ബെംഗളൂരു: ജാതി, പേശീബലം, പണം, കൂറുമാറ്റം എന്നിവയുടെ സ്വാധീനം അവസാനിപ്പിക്കാൻ പര്യാപ്തമായ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾ ക്രിയാത്മകമായി കൊണ്ടുവരണമെന്ന് നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കാഗേരി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചു. കൂട്ടത്തിൽ ജനാധിപത്യ സംവിധാനത്തിന്റെ മൂല്യങ്ങൾ തകരുന്നതിനെക്കുറിച്ചും കാഗേരി പരാമർശിച്ചു. രാഷ്ട്രീയക്കാരുടെ ഈ പ്രവണത അവസാനിപ്പിക്കണമെന്നും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള മുതിർന്ന നേതാക്കളോട് സംസാരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ജാതിയും പണവും പേശീബലവും കൂറുമാറ്റത്തിന്റെ പുതിയ പ്രവണതയും ഉള്ളതിനാൽ ജനങ്ങളുടെ വികാരത്തോട് പ്രതികരിക്കാത്ത ഒരു സംവിധാനമാണ് തിരഞ്ഞെടുപ്പ് എന്നാണ് ഇപ്പോൾ തോന്നുന്നതെന്നും കാഗേരി അഭിപ്രായപ്പെട്ടു. അതിനായി…
Read Moreബെംഗളൂരുവിലെ സ്കൂളുകളിൽ ജനുവരി 31 മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കും.
ബെംഗളൂരു: ശനിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ബെംഗളൂരുവിലെ എല്ലാ സ്‌കൂളുകളും തിങ്കളാഴ്ച മുതൽ തുറക്കാൻ തീരുമാനമായി. സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ക്ലാസ് നടത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണെന്ന് പ്രൈമറി, സെക്കൻഡറി സ്‌കൂൾ മന്ത്രി ബി.സി.നാഗേഷ് നേരത്തെ അറിയിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. കുട്ടികളിൽ മൂന്നാം തരംഗത്തിന്റെ ആഘാതം കുറവായതിനാൽ സ്‌കൂളുകൾ തുറക്കാൻ ശ്രമിക്കുമെന്ന് വ്യാഴാഴ്ച അദ്ദേഹം പറഞ്ഞിരുന്നു. എന്നിരുന്നാലും, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും ആരോഗ്യ വിദഗ്ധരുടെയും ഔദ്യോഗിക അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടർന്ന് ശനിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ബെംഗളൂരുവിലെ എല്ലാ…
Read Moreകേരളത്തിൽ നാളെയും ലോക്ക്ഡൗണ്‍; എങ്ങും കടുത്ത നിയന്ത്രണങ്ങൾ.
തിരുവനന്തപുരം: കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിൽ നാളേയും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് നാളെ രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം. കൂടാതെ സംസ്ഥാനത്തെങ്ങും കനത്ത പൊലീസ് പരിശോധനയുണ്ടാകും. അതുകൊണ്ടുതന്നെ അനാവശ്യ യാത്രകള്‍ എല്ലാവരും ഒഴിവാക്കണമെന്ന് പൊലീസ് അറിയിച്ചു. ഹോട്ടലുകള്‍ക്ക് രാത്രി 9 വരെ തുറക്കാം, എന്നാല്‍ പാഴ്‌സലുകളും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. കഴിഞ്ഞ ഞായറാഴ്ച്ചയും സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു.
Read Moreപബ്ജിക്ക് അടിമയായ 14കാരൻ അമ്മ ഉൾപ്പെടെ നാല് കുടുംബാംഗങ്ങളെ വെടിവെച്ച് കൊന്നു
ലാഹോർ: പബ്ജിക്ക് അടിമയായ 14കാരൻ കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും വെടിവെച്ച് കൊലപ്പെടുത്തി. പബ്ജിയുടെ സ്വാധീനത്തിൽ അമ്മയെയും രണ്ട് സഹോദരിമാരെയും ഒരു സഹോദരനെയുമാണ് വെടിവച്ചു കൊന്നത്. 45കാരിയും ആരോഗ്യപ്രവർത്തകയുമായ നാഹിദ് മുബാറക്, മകൻ തൈമൂർ(22), പെൺമക്കളായ 17കാരി, 11കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ലാഹോറിലെ കഹ്‌ന പ്രദേശത്തെ വീട്ടിലാണ് കഴിഞ്ഞയാഴ്ച കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആകെ 14കാരനായ മകനെയാണ് ജീവനോടെ കണ്ടത്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പബ്ജി ഗെയിമിന്റെ സ്വാധീനത്തിൽ ഉമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തുകയായിരുന്നെന്ന് 14കാരൻ പോലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. ദിവസത്തിൽ ഏറിയ…
Read Moreഗ്രാമ വൺ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവിശ്യപ്പെട്ട് മുഖ്യമന്ത്രി
ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ അഭിലാഷ പദ്ധതിയായ ‘ഗ്രാമ വൺ’ ഫെബ്രുവരി അവസാനത്തോടെ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഗ്രാമ വൺ ജനുവരി 26ന് ബൊമ്മൈയാണ് ആരംഭിച്ചത്. 12 ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിൽ ഇടനിലക്കാരെ ഒഴിവാക്കാനും വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കാനുമാണ് കർണാടക സർക്കാരിന്റെ സംരംഭം ലക്ഷ്യമിടുന്നത്. ഈ കേന്ദ്രങ്ങൾ ബാംഗ്ലൂർ വൺ, കർണാടക വൺ കേന്ദ്രങ്ങൾക്ക് സമാനമായിരിക്കും. ഇ-ഗവേണൻസ്, ഗ്രാമവികസന, പഞ്ചായത്ത് രാജ്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർക്കും…
Read Moreബിജെപി സർക്കാരിന്റെ പ്രധാന നേട്ടമാണ് അഴിമതിയെന്ന് സിദ്ധരാമയ്യ
ബെംഗളൂരു : മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അധികാരത്തിൽ ആറുമാസം പൂർത്തിയാക്കിയതിന് പിന്നാലെ, ‘പരാജയവും അഴിമതിയും’ ബിജെപി സർക്കാരിന്റെ പ്രധാന നേട്ടങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. ബിജെപി സർക്കാർ അഴിമതിക്കാരനാണെന്നും എല്ലാ മേഖലകളിലും പരാജയമാണെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു. മുൻ സർക്കാർ ബി.എസ്. യെദ്യൂരപ്പയും അഴിമതിക്കാരനാണ്, ബൊമ്മൈയുടെ നേതൃത്വത്തിൽ അതേ സംവിധാനം തുടർന്നു. കരാറുകാരുടെ സംഘടന ചുമത്തിയ കിക്ക്ബാക്ക് ചാർജുകൾ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. അധികാരത്തിൽ വന്നാൽ ജലസേചനത്തിനായി 1.5 ലക്ഷം കോടി രൂപ ചിലവഴിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നതായി സിദ്ധരാമയ്യ പറഞ്ഞു. പ്രതിവർഷം 30,000…
Read More