ബെംഗളൂരു : നഗരത്തിലെ സ്വർണക്കടയിൽ എത്തിയ രണ്ടംഗസംഘം കടയുടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 3.3 കിലോ സ്വർണ്ണവും സ്വർണാഭരണങ്ങളും മൂന്നര ലക്ഷം രൂപയും കവർന്നു .
ബെൽ സർക്കിളിന് സമീപമുള്ള വിനോദ് ബാങ്കേഴ്സ് ആൻഡ് ജൂവൽസിൽ എത്തിയ സംഘമാണ് ഞായറാഴ്ച രാവിലെ കവർച്ച നടത്തിയത്.
ബൈക്കിലെത്തിയ സംഘം 20 മിനിറ്റിനുള്ളിൽ കവർച്ച പൂർത്തിയാക്കി സ്വർണാഭരണങ്ങളുമായി സ്ഥലം വിട്ടതായി പോലീസ് പറഞ്ഞു .
തസ്കര സംഘത്തിൽ ഒരാൾ ഹെൽമറ്റ് ധരിച്ചിരുന്നു.മറ്റൊരാൾ മുഖത്ത് മാസ്ക് ധരിച്ചിരുന്നു. കടയുടമ മാത്രം കടയിൽ ഉള്ള സമയത്താണ് രണ്ടംഗസംഘം രാവിലെ 10 മണിയോടെ കടയിലെത്തിയത് കടയിലെത്തിയ ഇവർ ഒരു സ്വർണ്ണമാല വേണമെന്ന് ഹിന്ദി ഭാഷയിൽ ആവശ്യപ്പെട്ടു.
കടയിലുണ്ടായിരുന്ന ഏതാനും സ്വർണ്ണമാലകൾ ഇവരുടെ മുൻപിൽ എടുത്തു വെച്ചപ്പോൾ സ്വർണ്ണ മോതിരം വേണമെന്ന് ആവശ്യപ്പെട്ടു. ഈ ആഭരണങ്ങൾ കടയിലെ തന്നെ സ്റ്റോർ റൂമിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്.
ആഭരണങ്ങൾ എടുക്കുവാൻആയി അദ്ദേഹം സ്റ്റോർറൂമിലേക്ക് കടന്നു രണ്ടംഗസംഘം അദ്ദേഹത്തെ അനുധാവനം ചെയ്തു ഒട്ടും വൈകാതെ തോക്ക് ചൂണ്ടി ഇവർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി മുഖം മറ്റൊരു തുണി കൊണ്ട് മറച്ചുകൊണ്ട് സ്വർണാഭരണങ്ങൾ കവർന്ന് രക്ഷപ്പെടുകയായിരുന്നു.
കടയുടെ ഷോക്കേസിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മുഴുവൻ വാരി സഞ്ചിയിലാക്കി നിമിഷ നേരത്തിനുള്ളിൽ ഇവർ സ്ഥലം വിടുകയായിരുന്നു എന്ന് കടയുടമ പൊലീസിനോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത് രാവിലെ 10ന് സംഘം കടയിലെത്തി 10 20ന് പുറത്തേക്ക് പോയതായിട്ടാണ് . പ്രദേശത്തുള്ള മുഴുവൻ സിസിടിവി ക്യാമറകളും കടയിലെയും സമീപപ്രദേശങ്ങളിലെയും ക്യാമറകൾ പൂർണ്ണമായിട്ടും ശേഖരിക്കുകയും അതിലെ ദൃശ്യങ്ങൾ പരിശോധിച്ചു വരികയും ചെയ്യുകയാണ് അന്വേഷണസംഘം വ്യക്തമാക്കി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടാക്കളെക്കുറിച്ച് വ്യക്തമായ വിവരം കണ്ടെത്താൻ സാധിക്കും എന്നാണ് പോലീസ് കരുതുന്നത് എന്നും അന്വേഷണ സംഘം വ്യക്തമാക്കി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.