നഗരത്തിൽ കഴിഞ്ഞ മാസം നടന്ന കലാപം;അന്വേഷണം ഏറ്റെടുത്ത് ദേശീയ അന്വേഷണ ഏജൻസി.

ബെംഗളൂരു : വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് കഴിഞ്ഞ മാസം 11 ന് നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിലെ യു.എ.പി.എ ചുമത്തിയ രണ്ട് കേസുകൾ എൻ.ഐ.എ ഏറ്റെടുത്തു.

ഡി.ജെ.ഹളളി, കെ.ജി.ഹളളി പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന അക്രമ സംഭവങ്ങളിൽ 68 പ്രഥമ വിവര റിപ്പോർട്ടുകൾ ആണ് ബെംഗളൂരു പോലീസ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്.

  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

300 ൽ അധികം പേർ പിടിയിലായിട്ടുണ്ട്, അതിൽ 61 പേർക്കെതിരെയാണ് യു.എ.പി.എ ചുമത്തിയിട്ടുള്ളത്.

കോൺഗ്രസ് എംഎൽഎ ആയ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീട് ഒരു വിഭാഗം ആളുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു.

നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു. പോലീസ് വെടിവെപ്പിൽ 3 പേർ മരിച്ചു, ഒരാൾ പിന്നീട് ആശുപത്രിയിലും മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts