കോവിഡ് വിമുക്തർ 80%; ആശങ്കയുയർത്തി മരണ നിരക്ക്.

ബെംഗളൂരു : കർണാടകയിൽ ഇതുവരെ
പോസിറ്റീവ് ആയവരിൽ 80% പേരും കോവിഡ് മുക്തരായി.

സംസ്ഥാനത്ത് 5.26 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 4, 23
ലക്ഷം പേർ ഇതുവരെ രോഗമുക്തരായി.

പല ദിവസങ്ങളിലും പോസിറ്റീവ് ആകുന്നവരെക്കാൾ കൂടുതൽ
പേർക്ക് കോവിഡ് ഭേദമാകുന്നുമുണ്ട്.

ബെംഗളുരുവിൽ 21 വരെ പോസിറ്റീവ് ആയ 1.97 ലക്ഷം പേരിൽ 1.53 ലക്ഷം പേർ രോഗമുക്തരായി.

  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു

നിലവിൽ സംസ്ഥാനത്താകെ കോവിഡ് ചികിത്സയിലുള്ളവർ ഒരു ലക്ഷത്തിൽ താഴെയാണ്.

അതേ സമയം സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക് ആശങ്ക ഉണർത്തുന്നുണ്ട്, ഏകദേശ ശരാശരി ഒരു ദിവസം 100 പേർ വീതം മരണത്തിന് കീഴടങ്ങുന്നുണ്ട്.

ഇന്നലെ 83 പേർ മരിച്ചു, ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8228 ആയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts