നെയ്ത്തുകാരുടെ കുട്ടികളെ വിദ്യാനിധി പദ്ധതിയിൽ ഉൾപ്പെടുത്തും; മന്ത്രി

ബെംഗളൂരു : ആത്മഹത്യ ചെയ്ത കൈത്തറി നെയ്ത്തുകാരന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കർണാടക സർക്കാർ ആലോചിക്കുന്നതായി ടെക്സ്റ്റൈൽസ്, കരിമ്പ് മന്ത്രി ശങ്കർ പാട്ടീൽ മുനേൻകൊപ്പ പറഞ്ഞു.

ബെലഗാവിയിലെ സുവർണ വിധാൻ സൗധയ്ക്ക് മുന്നിൽ അടുത്തിടെ നെയ്ത്ത് തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നതായി ഞായറാഴ്ച ഇവിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. നെയ്ത്തുകാരുടെ ആശങ്കകൾ കേട്ട മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, നെയ്ത്തുകാരുടെ മക്കൾക്കും നഷ്ടപരിഹാരം, വിദ്യാ നിധി തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചിരുന്നു. കർഷകർക്ക് തുല്യമായ എല്ലാ ആനുകൂല്യങ്ങളും നെയ്ത്തുകാർക്കും ഉടൻ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

കോവിഡ് -19 പ്രതികൂലമായി ബാധിച്ച മേഖലയ്ക്ക് ഉത്തേജനം നൽകുന്നതിനായി ബെലഗാവിയിലെ തുണി വ്യവസായങ്ങൾക്കും ഡൈയിംഗ് യൂണിറ്റുകൾക്കും ഇളവുകളും മറ്റ് സൗകര്യങ്ങളും നൽകാനും സർക്കാർ പദ്ധതിയിടുന്നതായി മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
[masterslider id="10"]

Related posts