ധർമപുരിയിൽ പാറ വീഴൽ തടയാൻ സൗത്ത് വെസ്റ്റേൺ റെയിൽവേ സുരക്ഷാ വല വിരിച്ചു.

ബെംഗളൂരു: ബയപ്പനഹള്ളി-സേലം റൂട്ടിലെ തോപ്പൂരിനും ശിവാഡിക്കും ഇടയിലുള്ള 250 മീറ്റർ നീളത്തിൽ ദക്ഷിണ പശ്ചിമ റെയിൽവേ അയഞ്ഞ പാറക്കല്ലുകൾ മൂടി. “സെക്‌ഷനിലെ അയഞ്ഞ പാറകൾ ഒരു സംരക്ഷണ നടപടിയായി മെറ്റൽ മെഷും റോക്ക് ബോൾട്ടിംഗും കൊണ്ടാണ് മൂടുന്നതെന്നു എസ്‌ഡബ്ല്യുആർ ചീഫ് പിആർഒ (ഇൻ-ചാർജ്) ഇ വിജയ പറഞ്ഞു.

സേലത്തിനും ബെംഗളൂരുവിനുമിടയിൽ 10 കിലോമീറ്ററോളം അപകടസാധ്യതയുള്ള ഭാഗങ്ങളുണ്ടെന്നും പാറകൾ ട്രാക്കിലേക്ക് വീഴുന്നത് തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എസ്‌ഡബ്ല്യുആർ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ ഏറ്റെടുക്കാൻ തീരുമാനിച്ചതായും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

മഴക്കാലത്ത് പട്രോളിംഗ് ശക്തമാക്കാനും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ഒരു വാച്ച്മാനെ നിയമിക്കാനും എസ്.ഡബ്ല്യൂ.ആർ. തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം, തമിഴ്‌നാട്ടിലെ ധർമപുരിയിൽ പാറക്കല്ലുകൾ വീണതിനെ തുടർന്ന് പാളം തെറ്റി കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസിലെ 2,350 ഓളം യാത്രക്കാരാണ് അപകടത്തിൽ ഒന്നും സംഭവിക്കാതെ രക്ഷപെട്ടത്. ഓമല്ലൂർ-ബെംഗളൂരു സെക്ഷനിൽ ശിവാടിക്കും മുട്ടംപട്ടിക്കുമിടയിൽ ഏഴ് കോച്ചുകളാണ് അന്ന് പാളം തെറ്റിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
[masterslider id="10"]

Related posts