നഗരത്തിലെ ശിശു വിൽപന സംഘം പിടിയിൽ: 12 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

ബെംഗളൂരു: കഴിഞ്ഞ വർഷം ചാമരാജ്പേട്ടിലെ ബിബിഎംപി ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ചുള്ള അന്വേഷണം പോലീസിനെ കൊണ്ടെത്തിച്ചത് നഗരത്തിൽ ശിശുക്കളെ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ഒരു വലിയ റാക്കറ്റിനെ കണ്ടെത്തുന്നതിലേക്കാണ്.

വർഷം ഏപ്രിലിൽ റാക്കറ്റിൽ പെട്ട രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്യുകയും 12 കുട്ടികളെ പോലീസ് റാക്കറ്ററിൽ നിന്ന് രക്ഷിക്കുകയും ചെയ്തു. രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

വിദ്യാരന്യപുരയിലെ ദേവി ഷൺമുഖം (26), കത്രിഗുപ്പെയിലെ മഹേഷ് കുമാർ (50), ജലഹള്ളിക്കടുത്തുള്ള മല്ലസന്ദ്രയിലെ ധനലക്ഷ്മി (30), തമിഴ്‌നാട്ടിലെ ഈറോഡിലെ ജനാർധൻ എന്ന ജനാർദ്ദനൻ (33), മഹാരാഷ്ട്രയിലെ രഞ്ജന ദേവിദാസ് കണ്ടഗലെ (32) എന്നിവരാണ് അറസ്റ്റിലായത്.

തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ബെംഗളൂരുവിലും ഇവർ കുട്ടികളെ വിറ്റതായും അന്വേഷണത്തിൽ വ്യക്തമായി. പോലീസ് സംഘം 12 കുട്ടികളുടെയും യഥാർത്ഥ മാതാപിതാക്കളെയും കണ്ടെത്തിയിട്ടുണ്ട്. കേസ് ഇപ്പോൾചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുന്നിലാണ്.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
[masterslider id="10"]

Related posts