ബെംഗളൂരു: നഗരത്തിലെ നഴ്സിംഗ് കോളേജുകളിലും ഹോസ്റ്റലുകളിലും ക്ലസ്റ്ററുകൾ രൂപീകരിക്കപ്പെടുന്നതും കേസുകളുടെ എണ്ണം ഉയരുന്നതും ആശങ്കാജനകമാണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത തിങ്കളാഴ്ച പറഞ്ഞു. തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുടെ വരവ് കാരണം മാത്രമല്ല കേസുകൾ വർദ്ധിക്കുന്നത് എന്നും നഗരത്തിൽ അല്ലാതെയും കേസുകൾ വർദ്ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് എത്തുന്ന ആളുകളെ പരിശോധിക്കേണ്ട ആവശ്യകതയെ സംബന്ധിച്ച് സർക്കാർ, വിദഗ്ധരും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിവരുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ രണ്ട് കോളേജുകളും അഞ്ച് ഹോസ്റ്റലുകളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ നഴ്സിംഗ് കോളേജുകളും , ഹോസ്റ്റലുകളും , പിജി താമസസ്ഥലങ്ങളും ,…
Read MoreMonth: September 2021
നിംഹാൻസിലെ നേഴ്സിനോട് അപമര്യാദയായി പെരുമാറി; മേധാവിക്കെതിരെ നടപടി
ബെംഗളൂരു: നഗരത്തിലെ പ്രസിദ്ധമായ നിംഹാൻസ് ആശുപത്രിയിലെ നേഴ്സിനോട് അപമര്യാദയായി പെരുമാറിയ ക്ലിനിക്കൽ നഴ്‌സിങ് മേധാവിക്കെതിരെ നടപടി. മേധാവിയോട് താത്കാലികമായി ഏഴുദിവസം അവധിയിൽ പ്രവേശിക്കാൻ നിംഹാൻസ് ഡയറക്ടർ നിർദേശം നൽകി. ഈ വിഷയത്തെ കുറിച്ച് വിശദമായി പഠിക്കാൻ പ്രത്യേക സമിതിയെയും നിയോഗിച്ചു. കഴിഞ്ഞ മാസം 30 നാണ് നഴ്‌സിങ് മേധാവിയുടെ മുറിയിലേക്ക് പോയ നഴ്‌സിനെ കൈയേറ്റം ചെയ്യുകയും മുറിക്ക് പുറത്തേക്ക് തള്ളുകയും ചെയ്തത്. നഴ്‌സിങ് മേധാവിക്കെതിരേ നടപടി കരിക്കണമെന്നാവശ്യപ്പെട്ട് നിംഹാൻസിൽ മലയാളികളുൾപ്പെടെയുള്ള നഴ്‌സുമാർ പ്രതിഷേധം നടത്തിയതിനെത്തുടർന്നാണ് നടപടി. നിംഹാൻസ് നഴ്‌സസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം…
Read Moreപല ഫോണുകളിലും ഇനി മുതൽ വാട്ട്സ്ആപ്പ് സേവനങ്ങൾ ലഭിക്കില്ല. ഫോണുകളുടെ പട്ടിക ഇവിടെ വായിക്കാം
താഴെ കൊടുത്തിരിക്കുന്ന പട്ടികയിലുള്ള മൊബൈൽ ഫോണുകളിൽ ഇനി മൂതൽ വാട്ട്സ്ആപ്പ് സേവനം ലഭ്യമല്ലെന്നു പ്രത്യേക റിപ്പോർട്ട് . ഈ വരുന്ന നവംബർ മാസം മുതലാണ് ഐഫോൺ, സാംസംഗ് ഗാലക്സി, എൽജി തുടങ്ങി 43 ഫോണുകളിൽ വാട്ട്സ് ആപ്പ് സേവനങ്ങൾ നിർത്തുമെന്നറിയിച്ചു. പല പ്രമുഖ കമ്പനികളുടെയും ആദ്യ കാല മോഡലുകളിലാകും വാട്ട്സ് ആപ്പ് സേവനം അവസാനിപ്പിക്കുക. നവംബർ മുതൽ, കുറഞ്ഞത്, ആൻഡ്രോയ്ഡ് 4.1 (ജെല്ലി ബീൻ), അല്ലെങ്കിൽ ഐഫോൺ (ഐ.ഒ.എസ് 10) എന്നിവയിൽ മാത്രമേ വാട്ട്സ് ആപ്പ് പ്രവർത്തിക്കുകയുള്ളു. വാട്ട്സ് ആപ്പ് പ്രവർത്തനം നിർത്തലാക്കുന്ന മൊബൈൽ…
Read Moreനവംബർ അവസാനത്തോടെ എല്ലാ മുതിർന്നവർക്കും വാക്‌സിനേഷൻ നൽകാൻ സർക്കാർ ലക്ഷ്യമിടുന്നു: കെ സുധാകർ
ബെംഗളൂരു: നവംബർ അവസാനത്തോടെ കർണാടകയിലെ മുഴുവൻ മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി ഡോ കെ സുധാകർ പറഞ്ഞു. മുമ്പ്, ഡിസംബറോടെ മുതിർന്ന എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് നിശ്ചയിച്ചിരുന്നത്. വാക്സിനേഷൻ കവറേജിൽ പിന്നാക്കം നിൽക്കുന്ന 23 ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുമായും ജില്ലാപഞ്ചായത്ത് സിഇഒമാരുമായും നടത്തിയ വീഡിയോ കോൺഫറൻസിന് ശേഷം, മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. വാക്‌സിനേഷൻ വേഗത്തിലാക്കാനും സെപ്റ്റംബർ അവസാനത്തോടെ ആദ്യ ഡോസ് പൂർത്തിയാക്കാനും ജില്ലാ ഭരണകൂടങ്ങൾ ലക്ഷ്യമിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം പോലും, ധാരാളം കേസുകൾ ഉണ്ടായിരുന്നിട്ടും ഉത്സവം ആഘോഷിക്കാൻ അനുവദിച്ചിരുന്നതായി ഗണേശ ചതുർത്ഥി പൊതു…
Read More50% ഹാജർ നിലയുമായി 6-8 ക്ലാസുകൾക്കായി സംസ്ഥാനത്ത് വീണ്ടും സ്കൂൾ തുറന്നു.
ബെംഗളൂരു: സംസ്ഥാനത്തുടനീളം 6 മുതൽ 8 വരെ ക്ലാസുകൾക്ക് തിങ്കളാഴ്ച സ്കൂൾ വീണ്ടും തുറന്നു. ക്ലാസ്സുകളിൽ 50 ശതമാനം ഹാജർ നില രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പദ്ധതി അനുസരിച്ച്, ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസുകൾ നടത്തുക. ഒരു ദിവസം 50 ശതമാനം കുട്ടികളും മറ്റുള്ളവർ അടുത്ത ദിവസവും സ്കൂളിൽ എത്തും. ആഴ്ചയിൽ അഞ്ച് ദിവസമായിരിക്കും ക്ലാസുകൾ ഉണ്ടായിരിക്കുക. 6 മുതൽ 12 വരെ ക്ലാസുകളെ നിരീക്ഷിച്ചതിന് ശേഷം 1 മുതൽ 5 വരെ ക്ലാസുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് പ്രൈമറി , സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു. ആഗസ്ത് 23…
Read Moreനിപ ബാധിച്ച് മരിച്ച കുട്ടിയുടെ അടുത്ത സമ്പർക്കത്തിൽപ്പെട്ട എട്ട് പേർക്ക് നെഗറ്റീവ്.
കോഴിക്കോട്: കേരളത്തിൽ നിപ ലക്ഷണങ്ങളുള്ള എട്ട് പേർക്ക് ടെസ്റ്റ് ഫലം നെഗറ്റീവ് സ്ഥിരീകരിച്ചു. എട്ടിൽ നിന്ന് മൂന്ന് സാമ്പിളുകൾ വീതം എൻഐവിയിൽ പരിശോധിച്ചതായും ഫലങ്ങൾ നെഗറ്റീവ് ആണെന്നും കേരള ആരോഗ്യ മന്ത്രി വീണാ ജോർജ് ചൊവ്വാഴ്ച പറഞ്ഞു. രോഗലക്ഷണമുള്ള അഞ്ച് വ്യക്തികളുടെ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുന്നു എന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച നിപ ബാധിച്ച് മരിച്ച കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സ്വദേശിയായ 12 വയസ്സുകാരന്റെ സമ്പർക്ക പട്ടികയിൽ ആകെ 251 പേരെയാണ് കണ്ടെത്തിയിരിക്കുന്നത്. അവരിൽ 54 പേർ ഹൈ റിസ്ക് ഗ്രൂപ്പിൽ ഉണ്ടായിരുന്നു. 251…
Read Moreട്രാഫിക്ക് നിയമങ്ങളെ വകവെക്കാതെ ബൈക്ക് സ്റ്റണ്ടിങ് പോലെ നഗരത്തിൽ ഓട്ടോ റിക്ഷാ സ്റ്റണ്ടിങ്ങും വ്യാപകം
ബെംഗളൂരു: നഗരത്തിൽ സ്ഥിരമായിരുന്ന ബൈക്ക് സ്റ്റണ്ടിങ്ങിനും കാർ വീലിംഗിനും ശേഷം ഇപ്പോൾ ഓട്ടോ റിക്ഷകളിൽ നടത്തുന്ന അഭ്യാസ പ്രകടനങ്ങൾ കാല്നടയാത്രാക്കാർക്കുൾപ്പടെ ഭീക്ഷണിയാകുന്നു, യുവാക്കളാണ് നഗരത്തിലെ വിവിധ സ്ഥലങ്ങളിലും തിരക്കേറിയ വഴികളുലും മേൽപ്പാലങ്ങളിലും ഈ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്. ഈ പ്രകടന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പോലീസ് ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കി. ഓട്ടോ വട്ടത്തിൽ കറക്കുന്നതും അത് പോലെ ഓട്ടോയുടെ മുൻ ചക്രങ്ങൾ പൊക്കുന്നതുൾപ്പടെയുള്ള അഭ്യാസ പ്രകടനങ്ങലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ബൈക്കിൽ അഭ്യാസം നടത്തിയ നിരവധി പേരെ പിടി കൂടിയിട്ടുണ്ടെങ്കിലും ഇവരെ പിടി…
Read More“ഇടനിലക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ നിങ്ങൾക്ക് നാണമില്ലേ?” മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി.
ബെംഗളൂരു : മുൻ ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മെ ശാന്ത സ്വരൂപക്കാരും അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കാത്ത ആളുമാണെന്നാണ് എല്ലാവരുടേയും അറിവ്. എന്നാൽ ഇന്നലെ നടന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പൊട്ടിത്തെറിക്കുകയായിരുന്നു. “നിങ്ങളുടെ യൂണിഫോമിന് നക്ഷത്രങ്ങളുണ്ട്, ഇടനിലക്കാരുമായി ചേർന്ന് ഡീലുകൾ ഉറപ്പിക്കുമ്പോൾ നിങ്ങൾക്ക് തെല്ലും നാണം തോന്നാറില്ലേ, നിങ്ങൾ ഓരോരുത്തരേക്കാൾ നാലിരട്ടി ബഹുമാനം ഇടനിലക്കാർക്ക് ലഭിക്കും” അദ്ദേഹം പറഞ്ഞു. സ്വകാര്യ കമ്പനികളുമായി ചേർന്ന് കൂടുതൽ സങ്കേതിക വിദ്യകൾ മുന്നോട്ട് വക്കുന്നതിനേക്കാൻ പ്രാധാന്യം കൊടുക്കേണ്ടത് സാധാരണ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലാണ്,…
Read Moreപാകിസ്ഥാൻ നിർമ്മിത വസ്തുക്കളും സ്വർണ്ണവുമായി മലയാളി പിടിയിൽ
ബെംഗളൂരു: പാകിസ്താനിൽ നിർമിച്ച വിവിധ തരം സൗന്ദര്യവർധന വസ്തുക്കളും, സിഗരറ്റും അതോടൊപ്പം സ്വർണവുമായി കാസർകോട് സ്വദേശി ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ അറസ്റ്റിലായി. ദോഹയിൽ നിന്നും വിമാനത്തിലെത്തിയതായിരുന്നു ഇയാൾ. കൊണ്ട് വന്ന സാധനങ്ങളുടെ കൃത്രിമമാണെന്ന് സംശയം തോന്നിയ എയർപോർട്ട് കസ്റ്റംസ് വിശദമായ പരിശോധന നടത്തിയതോടെയാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 40 ഗ്രാം സ്വർണവും ഒപ്പം കയ്യിലുണ്ടായിരുന്ന ബാഗിൽ ഒളിപ്പിച്ച സൗന്ദര്യ വസ്തുക്കളും പിടിച്ചെടുത്തത്. പിടിയിലായ ആളിന്റെ പേരും മറ്റുവിവരങ്ങളും കസ്റ്റസ് പുറത്തുവിട്ടിട്ടില്ല. ഓഗസ്റ്റ് ഒന്നിനാണ് ഇയാൾ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ദോഹയിലേക്ക് പോയതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
Read Moreനഗരത്തിൽ ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങും
ബെംഗളൂരു: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിൽ വരും ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഏതെല്ലാമെന്ന് താഴെ വായിക്കാം. സെപ്റ്റംബർ 7: ജയനഗർ 100 ഫീറ്റ് റോഡ്, ലാൽബാഗ് റോഡ്, ബച്ചേഗൗഡ റോഡ്, ഐഎസ്ആർഒ ലേഔട്ട് , കുമാരസ്വാമി ലേഔട്ട്, വിറ്റൽനഗർ, ബനശങ്കരി സ്റ്റേജ് 3, പത്മനാഭനഗർ. സെപ്റ്റംബർ 8 : ജെ സി റോഡ്, പ്രതിമ ഇൻഡസ്ട്രിയൽ ലേഔട്ട്, ഐ എസ് ആർ ഒ ലേഔട്ട്, വസന്തവല്ലഭ നഗർ, കുവെംപു നഗർ, വസന്തപുര, ഈശ്വര ലേഔട്ട്, ലക്ഷ്മി…
Read More