നഗരത്തിൽ വീണ്ടും ക്രിക്കറ്റ് വാതുവെപ്പ്: രണ്ടു പേരെ പിടി കൂടി

ബെംഗളൂരു: ഇന്നലെ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിൽ വാതുവെപ്പ് നടത്തിയ രണ്ടു ബെംഗളൂരു സ്വദേശികളെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) അറസ്റ്റു ചെയ്തു. നഗരത്തിലെ വ്യാളികാവൽ, ആർ.ആർ. നഗർ എന്നിവിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരിൽ നിന്ന് ആറര ലക്ഷം രൂപ പിടികൂടിയതായി ബെംഗളൂരു സിറ്റി പോലീസ് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പ്രതികളുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തുകയായിരുന്നു. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങൾ ഇനിയും പുറത്തു വിട്ടിട്ടില്ല.. While many…

Read More

എ.ഐ.കെ.എം.സി.സി സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പ് ഇന്ന്

ബെംഗളൂരു: ഇനിയും പ്രതിരോധ കുത്തിവെപ്പിനായി ബെംഗളൂരു ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ ഇന്ന് സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബെംഗളൂരു എ.ഐ.കെ.എം.സി, ബി.ബി.എം.പിയുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പില്‍ കൊവിഷീല്‍ഡ് വാക്‌സിനാണ് വിതരണം ചെയ്യുക. ഇന്ന് രാവിലെ പത്തു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുക. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനായി വരാൻ ആഗ്രഹിക്കുന്ന ആളുകൾ ആധാർ കാർഡും, മൊബൈൽ ഫോണും കൈവശം കരുത്തേണ്ടതാണ്. മുന്‍കൂട്ടി രജിസ്‌റ്റർ ചെയ്യാൻ വേണ്ടി 9964889888 നമ്പറില്‍ ബന്ധപ്പെടുക.

Read More

നവംബർ അവസാനത്തോടെ എല്ലാവർക്കും വാക്സിൻ.

ബെംഗളൂരു: പ്രായപൂർത്തിയായ എല്ലാവർക്കും നവംബർ അവസാനത്തോടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ തയ്യാറെടുത്ത് കർണാടക. ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ ആണ് സർക്കാറിൻ്റെ ലക്ഷ്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പ്രതിരോധ കുത്തിവെപ്പിൽ പിന്നിലുള്ള  23 ജില്ലകളിലെ കളക്ടർമാരുമായി നടത്തിയ യോഗത്തിനുശേഷം മാധ്യമങ്ങളോട് അറിയിക്കുകയായിരുന്നു മന്ത്രി. ഈ ജില്ലകളിൽ പ്രത്യേക ക്യാമ്പുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ ഉഡുപ്പി (83.77 %), കുടക് (80.93 %), ബെംഗളൂരു (80.54 %) എന്നീ ജില്ലകളാണ് വാക്സിൻ വിതരണത്തിൽ മുന്നിൽ നിൽക്കുന്നത്.

Read More

ഗണേശോത്സവം; 1000 പ്രത്യേക സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി.

ബെംഗളൂരു: സംസ്ഥാനത്ത് ഗണേശോത്സവവുമായി ബന്ധപ്പെട്ട അവധി ഉള്ളതിനാൽ 1000 സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ. എട്ട്, ഒമ്പത്, 12 തീയതികളിൽ ആണ് പ്രത്യേക സർവ്വീസുകൾ ഉണ്ടായിരിക്കുക. നഗരത്തിൽ നിന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കും തിരിച്ചും ആണ്  അധിക സർവീസുകൾ നടത്തുന്നത് എന്ന് ആർ.ടി.സി. അധികൃതർ അറിയിച്ചു. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിൽനിന്ന് മൈസൂരു ഹുൻസൂർ പെരിയപട്ടണ വിരാജ്‌പേട്ട് കുശാൽനഗർ മടിക്കേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് അധിക സർവ്വീസ് ഉണ്ടാകും. മെജസ്റ്റിക് ബസ് ടെർമിനലിൽനിന്ന് ധർമസ്ഥല, കുക്കെസുബ്രഹ്മണ്യ, ശിവമോഗ, ഹാസൻ, മംഗളൂരു,…

Read More

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ

ബെംഗളൂരു വാർത്തയിൽ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തകൾ ഇവിടെ വായിക്കാം. http://h4k.d79.myftpupload.com/archives/72268 http://h4k.d79.myftpupload.com/archives/72280 http://h4k.d79.myftpupload.com/archives/72284 http://h4k.d79.myftpupload.com/archives/72286 http://h4k.d79.myftpupload.com/archives/72288 http://h4k.d79.myftpupload.com/archives/72292 http://h4k.d79.myftpupload.com/archives/72296 http://h4k.d79.myftpupload.com/archives/72301 http://h4k.d79.myftpupload.com/archives/72304 http://h4k.d79.myftpupload.com/archives/72299 http://h4k.d79.myftpupload.com/archives/72310 http://h4k.d79.myftpupload.com/archives/72313 http://h4k.d79.myftpupload.com/archives/72312 http://h4k.d79.myftpupload.com/archives/72316 http://h4k.d79.myftpupload.com/archives/72325

Read More

നിപ വൈറസ്; കർണാടക ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു

ബെംഗളൂരു: കേരളത്തിൽ നിപ വൈറസ് അണുബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർണാടകയിൽ ഇന്ന് കൂടിയ മന്ത്രി സഭ യോഗം ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. അതിനാൽ കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി, മൈസൂർ, കുടക്, ചാമരാജനഗര എന്നീ സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തണമെന്ന് സർക്കാർ അറിയിച്ചു. കേരളത്തിൽ നിന്ന് വരുന്ന യാത്രക്കാരിൽ പനി, തലവേദന, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ചുമ, ഛർദ്ദി, പേശി വേദന തുടങ്ങിയവയുള്ളവർ ജാഗ്രത പാലിക്കണമെന്നും ഇക്കാര്യത്തിൽ ആവശ്യമായ പൊതു അവബോധം പൊതുജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കണമെന്നും സർക്കാർ അറിയിച്ചു. Advisory regarding Nipha…

Read More

കേരളം തുറക്കുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ പ്രവർത്തനമാരംഭിക്കും,വാരാന്ത്യ ലോക്ക്ഡൗണും രാത്രി കാല കർഫ്യൂവും പിൻവലിച്ചു – മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിൽ അടച്ചുപൂട്ടിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കും. അതോടൊപ്പം കേരളത്തിൽ തുടരുന്ന രാത്രികാല കർഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്നത്തെ വാർത്ത സമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ ഇന്ന് ചേ‍ർന്ന കൊവിഡ് അവലോകനയോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. കൊവിഡ് വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിലാണ് രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി കാല കർഫ്യൂവും ഏർപ്പെടുത്തിയത്. ഇത് രണ്ടും ഇന്നുമുതൽ ഉണ്ടായിരിക്കില്ല. അതോടൊപ്പം സംസ്ഥാനത്ത് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന…

Read More

കർണാടകയിൽ ഇന്ന് 851 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  851 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 790 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.71%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 790 ആകെ ഡിസ്ചാര്‍ജ് : 2902089 ഇന്നത്തെ കേസുകള്‍ : 851 ആകെ ആക്റ്റീവ് കേസുകള്‍ : 17432 ഇന്ന് കോവിഡ് മരണം : 15 ആകെ കോവിഡ് മരണം : 37441 ആകെ പോസിറ്റീവ് കേസുകള്‍ : 2956988 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിലേക്കും തിരിച്ചുമുള്ള യാത്ര; ശക്തമായ നിയന്ത്രണങ്ങളുമായി കർണാടക

ബെംഗളൂരു: ഒക്ടോബർ 31 വരെ കേരളത്തിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്നും അതേപോലെ കേരളത്തിൽ നിന്നും കർണാടകയിലേക്കുള്ള ഒഴിവാക്കാൻ പറ്റുന്ന യാത്രകളും ഒഴിവാക്കണമെന്നു കർണാടക സർക്കാർ അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കേരളത്തിൽ നിന്ന് ആർ.ടി.പി.സി.ആർ നെഗറ്റീവ് സെർട്ടിഫിക്കറ്റുമായി വരുന്ന പലർക്കും തുടർന്നുള്ള പരിശോധനകൾ പോസിറ്റീവ് ആകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കേരളത്തിൽ നിന്ന് ഇതുവരെ തിരിച്ചു വരാത്ത വിദ്യാർത്ഥികളോട് ഒക്ടോബർ അവസാനം വരെ തിരിച്ചു വരാതിരിക്കാൻ നിർദ്ദേശിക്കണമെന്ന് എല്ലാ കോളേജ് പ്രിൻസിപ്പൽമാരോടും അഡ്മിനിസ്ട്രേറ്റർമാരോടും ഉത്തരവിലൂടെ സർക്കാർ ആവശ്യപ്പെട്ടു, ഇവിടെ ഉള്ളവർ കേരളത്തിലേക്ക് യാത്ര…

Read More

കേരളത്തിൽ ഇന്ന് 25772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 27,320 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 25772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസര്‍ഗോഡ് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564…

Read More
Click Here to Follow Us