കാൺപൂർ ടെസ്റ്റ്:ന്യൂസിലാൻഡിനു മികച്ച തുടക്കം,വില്യംസണും ലതാമിനും അര്‍ദ്ധ സെഞ്ച്വറി

കാണ്‍പൂര്‍: നിർണ്ണായകമായ 500 മത് ടെസ്റ്റ് മത്സരത്തില്‍ വിജയം തേടിയിറങ്ങിയ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് തിരിച്ചടിക്കുന്നു.ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 318 റണ്‍സിന് പുറത്ത്.രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 152 റണ്‍സെടുത്തിട്ടുണ്ട് സന്ദര്‍ശകര്‍. മഴ മൂലം രണ്ടാം ദിനത്തിലെ ചായക്കുശേഷമുള്ള സെഷന്‍ പൂര്‍ണമായും നഷ്ടമായപ്പോള്‍ ഒമ്പതു വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ സ്കോറിനൊപ്പമത്തൊന്‍ ന്യൂസിലന്‍ഡിന് 166 റണ്‍സ് കൂടി മതി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍െറയും ഓപണര്‍ ടോം ലതാമിന്‍െറയും 117 റണ്‍സിന്‍െറ സെഞ്ച്വറി കൂട്ടുകെട്ടാണ് കിവീസിന് കരുത്തായത്. 65 റണ്‍സുമായി വില്യംസണും 56 റണ്‍സുമായി ലതാമും ക്രീസിലുണ്ട്.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

പേസര്‍ ഉമേഷ് യാദവിന്‍െറ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്തിൽ   (21 റൺസ് ) പുറത്തായി.രണ്ടാം ദിനം ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് 27 റണ്‍സ് കൂട്ടിച്ചേര്‍ത്ത ജഡേജ 44 പന്തില്‍ ഏഴു ഫോറും ഒരു സിക്സുമുള്‍പ്പെടെ പുറത്താകാതെ 42 റണ്‍സ് എടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts