പ്രതിദിന കോവിഡ് നിരക്ക് 10000ന് താഴെയെത്തി;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 9808 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.23449 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 07.53 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 23449 ആകെ ഡിസ്ചാര്‍ജ് : 2460165 ഇന്നത്തെ കേസുകള്‍ : 9808 ആകെ ആക്റ്റീവ് കേസുകള്‍ : 225004 ഇന്ന് കോവിഡ് മരണം : 179 ആകെ കോവിഡ് മരണം : 32099 ആകെ പോസിറ്റീവ് കേസുകള്‍ : 2717289 ഇന്നത്തെ പരിശോധനകൾ…

Read More

ബാലനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

ബെംഗളൂരു: പണത്തിന് വേണ്ടി തട്ടിക്കൊണ്ടുപോയ ബാലനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ഹെബ്ബാഗുഡിയില്‍ തന്റെ കാമുകിയെ കല്യാണം കഴിക്കാനുള്ള പണം സ്വരൂപിക്കാന്‍ വേണ്ടിയാണ് യുവാവ് അരുംകൊല നടത്തിയത് എന്നാണ് പോലീസ് വെളിപ്പെടുത്തിയത്. മുഹമ്മദ് ആസിഫ് ആലം എന്ന പത്ത് വയസുകാരനാണ് കൊല്ലപ്പെട്ടത്. കാമുകിയുമായുള്ള ഷെയ്ഖിന്റെ വിവാഹം നിശ്ചയിച്ചതായി തെളിഞ്ഞിട്ടുണ്ട്. വിവാഹത്തിനുശേഷം മുംബൈയില്‍ താമസിക്കാനായിരുന്നു ഇരുവരുടേയും പദ്ധതി. ഇതിനുവേണ്ടി എളുപ്പത്തില്‍ പണം ഉണ്ടാക്കാനായാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി മെക്കാനിക്കായ പ്രതി മുഹമ്മദ് ജാവേദ് ഷെയ്ഖ് ഒളിവിലാണ്. മൂന്ന് വര്‍ഷം…

Read More

കർണാടക പൊതുപ്രവേശന പരീക്ഷ വീണ്ടും മാറ്റി

ബെംഗളൂരു: സംസ്ഥാനത്തെ കോവിഡ് രണ്ടാം വ്യാപനം കണക്കിലെടുത്ത് കർണാടക പൊതു പ്രവേശന പരീക്ഷ(കർണാടക കോമൺ എൻട്രസ് ടെസ്റ്റ്-കെ.സി.ഇ.ടി. 2021) മാറ്റി. ജൂലായ് ഏഴ്, എട്ട് തീയതികളിൽ നടത്താൻ നിശ്ചയിച്ച പരീക്ഷ ഓഗസ്റ്റ് 28, 29 തീയതികളിൽ നടക്കുമെന്ന് ഉപമുഖ്യമന്ത്രി സി.എൻ. അശ്വതനാരായൻ പറഞ്ഞു. രജിസ്‌ട്രേഷൻ ജൂൺ 15ന് ആരംഭിക്കും. Karnataka Common Entrance Test (CET) examination has been scheduled for August 28-29. Registration to begin from June 15: Deputy CM Dr CN Ashwathnarayan pic.twitter.com/14BitJC66P — ANI…

Read More

പണത്തിന് വേണ്ടി തട്ടിക്കൊണ്ടുപോയ ബാലനെ ദാരുണമായി കൊലപ്പെടുത്തി

ബെംഗളൂരു: പണത്തിന് വേണ്ടി തട്ടിക്കൊണ്ടുപോയ ബാലനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹെബ്ബഗോഡി ശിക്കാരിപാളയ സ്വദേശി മുഹമ്മദ് അബ്ബാസിന്റെ മകൻ ആസിഫ് ആലം ആണ് മരിച്ചത്. ജിഗനിക്കു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് കുട്ടിയെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രണ്ടുപേരെ ബെംഗളൂരു പോലീസ് ഛത്തീസ്ഗഢിലെ റായ്പുരിൽനിന്ന് പിടികൂടി. റായ്പുർ സ്വദേശികളായ മുഹമ്മദ് നൗഷാദ്, സിറാജ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയെന്നു സംശയിക്കുന്ന ബിഹാർ സ്വദേശി ഒളിവിലാണ്. തൊഴിലന്വേഷിച്ചെത്തിയ ബിഹാർ സ്വദേശിയാണ് തട്ടിക്കൊണ്ടുപോകുന്നതിന് പദ്ധതിയിട്ടതെന്ന് പോലീസ് വെളിപ്പെടുത്തി. മോചനദ്രവ്യമായി പ്രതികൾ 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.…

Read More

വാക്സിൻ ചലഞ്ച്;കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി കല ബെംഗളൂരു.

ബെംഗളൂരു : മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് ആദ്യ ഘട്ടത്തിൽ സഹായ ഹസ്തവുമായി എത്തിയ സി.പി.ഐ.എം അനുഭാവ സംഘടനയായ കല ബെംഗളൂരു കോവിഡിന്റെ രണ്ടാം താരംഗത്തിൽ വാക്സിൻ ചലഞ്ചുമായി ബന്ധപ്പെട്ടു 1 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ സിഎംഡിആർഎഫ് ഫണ്ടിലേക്ക് കൈമാറിയത്. കർണാടകത്തിൽ ആകമാനം നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കല ഇന്ന് മുന്നണി പോരാളിയായി പ്രവർത്തിക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് CMDRF ലേക്ക് നടന്ന വാക്‌സിൻ ചലഞ്ച് കല ഏറ്റെടുത്തത്. കലയുടെ പ്രവത്തനങ്ങൾക്ക് ബെംഗളൂരുവിൽ തുടക്കം കുറിച്ചവരിൽ പ്രമുഖനായ പൊതുമരാമത്തു മന്ത്രി ശ്രീ.…

Read More

നഗരത്തിൽ ലക്ഷങ്ങളുടെ ലഹരിമരുന്നുമായി മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: ലക്ഷങ്ങളുടെ ലഹരിമരുന്നുമായി കാസർകോട് സ്വദേശികളായ ആർ. ഖാൻ, എസ്. ഹുസൈൻ എന്നിവർ അറസ്റ്റിൽ. ദോഹയിലേക്ക് രണ്ടു ദിവസങ്ങളിലായി 3.8 കിലോ ഹാഷിഷ് കടത്താൻ ശ്രമിക്കവെയാണ് ഇവരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തത്. 25 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷാണ് പിടികൂടിയതെ ന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ദോഹയിലേക്ക് കൊറിയർ വഴി ഹാഷിഷ് അയക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. 2.6 കിലോ ഹാഷിഷ് 195 ചെറു ബാഗുകളിലായി കടത്താനായിരുന്നു ശ്രമം. കുറച്ചു ദിവസങ്ങൾക്കുമുമ്പ് സമാനമായ രീതിയിൽ ദോഹയിലേക്ക് കടത്താൻ ശ്രമിച്ച 1.2 കിലോ…

Read More

പരിചരിക്കാന്‍ വനിതാ നഴ്‌സുമാരെ ലഭിച്ചില്ല; ആശുപത്രി ജീവനക്കാരെ ആക്രമിച്ച്‌ യുവാക്കൾ

ബെംഗളൂരു: പരിചരിക്കാന്‍ വനിതാ നഴ്‌സുമാരെ ലഭിച്ചില്ലെന്നാരോപിച്ച്‌ നാലംഗ സംഘം ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. കഗ്ഗദാസപുരയിലെ ശ്രീലക്ഷ്മി ആശുപത്രിയിലാണ് സംഭവം. ജീവനക്കാരെ മര്‍ദിച്ചശേഷം ആശുപത്രിയിലെ ബില്ലിങ് കൗണ്ടര്‍ ഉള്‍പ്പെടെ നശിപ്പിച്ചശേഷമാണ് സംഘം കടന്നുകളഞ്ഞത്. സമീപ പ്രദേശത്തെ കെട്ടിടനിർമാണത്തൊഴിലാളിയായ ഹേമന്ത് കുമാർ, സുഹൃത്തുക്കളായ കിരൺ കുമാർ, വിനോദ്, ചന്ദ്രശേഖർ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ഇരുചക്രവാഹനത്തില്‍നിന്ന് വീണ് പരിക്കേറ്റ ഹേമന്തിന്റെയും കിരണിന്റെയും ചികിത്സയ്ക്കായി ഇവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഏന്നാല്‍ മെയില്‍ നഴ്‌സിനെയാണ് പരിചരണത്തിന് ലഭിച്ചെന്നു പറഞ്ഞാണ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആക്രമണം അഴിച്ചുവിട്ടത്. യുവതികളായ നഴ്‌സുമാർ വന്ന്…

Read More

നഗരത്തിൽ അടച്ച് പൂട്ടിയത് 8000 ൽ അധികം പിജികൾ! 30000 ൽ അധികം ജീവനക്കാർക്ക് ജോലി നഷ്ടം !

ബെംഗളൂരു : കോളേജുകൾ അടഞ്ഞുകിടക്കുന്നതിനാലും ഐ.ടി.കമ്പനികൾ വർക്ക് ഫ്രം ഹോമിലേക്ക് മാറ്റിയതിനാലും നഗരത്തിൽ എറ്റവും കൂടുതൽ ബാധിച്ചിട്ടുള്ള ഒരു മേഖലയാണ് പേയിംഗ് ഗസ്റ്റുകൾ. 8000 ഓളം പി.ജി.കൾ അടക്കുകയും അവിടെ ജോലി ചെയ്തിരുന്ന 30000 ഓളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തതായി ബെംഗളൂരു പി.ജി. ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. 4000 ഓളം പി ജി കൾ മാത്രമേ ഇപ്പോൾ നഗരത്തിൽ പ്രവർത്തിക്കുന്നുള്ളൂ. ഇവയും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്, വാടക, കറണ്ട് ചാർജ്, വെള്ളം ചാർജ്ജ് ഇനത്തിൽ വൻ തുക നൽകേണ്ടതുണ്ട്. സാധാരണ നിലയിലേക്ക് കാര്യങ്ങൾ…

Read More

നഗരത്തിൽ ആവശ്യത്തിന് കോവിഡ് വാക്സിൻ സ്റ്റോക്കുണ്ട്: ബി.ബി.എം.പി

ബെംഗളൂരു: നഗരത്തിൽ കോവിഡ് വാക്സിൻ മതിയായ സ്റ്റോക്കുണ്ടെന്ന് ബൃഹത്‌  ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത തിങ്കളാഴ്ച അവകാശപ്പെട്ടു. നഗരത്തിലെ കോവിഡ് 19 വാക്സിനേഷന്റെ പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 53,400 ഡോസ് കോവാക്സിൻ ഇപ്പോൾ ലഭ്യമാണ്. 18 നും 44 നും ഇടയിൽ പ്രായമുള്ളവർക്കായി 25,140 ഡോസും 45 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്കായി 45,860 ഡോസും കോവിഷീൽഡ് വാക്സിനും ലഭ്യമാണെന്ന് ഗുപ്ത പറഞ്ഞു. 45 വയസും അതിൽ കൂടുതലുമുള്ള ഗുണഭോക്താക്കളെ കണ്ടെത്താൻ ബി ബി എം പി വീടുതോറുമുള്ള സർവേ ആരംഭിച്ചു. രണ്ടാമത്തെ ഡോസ്…

Read More

സംസ്ഥാനത്തെ ജില്ലാ രജിസ്ട്രാർ, സബ് രജിസ്ട്രാർ ഓഫീസുകൾ ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കി.

ബെംഗളൂരു: സംസ്ഥാനത്തെ ജില്ലാ രജിസ്ട്രാർ, സബ് രജിസ്ട്രാർ ഓഫീസുകൾ ലോക്ക്ഡൗണിനിടയിലും തുറന്ന്പ്രവർത്തിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് ലോക്ക്ഡൌൺ ജൂൺ 14 വരെ നീട്ടിയ സാഹചര്യത്തിലാണ് ഈ പുതിയ തീരുമാനം സർക്കാർ എടുത്തിരിക്കുന്നത്.  സംസ്ഥാന ദുരന്ത നിവാരണ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സെക്രട്ടറി എൻ മഞ്ജുനാഥ പ്രസാദ് പുറപ്പെടുവിച്ചഉത്തരവ് പ്രകാരം “കോവിഡ് മാനദണ്ഡങ്ങളും കോവിഡ് പെരുമാറ്റ ക്രമവും കർശനമായി പാലിക്കാൻ” ഈഓഫീസുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More
Click Here to Follow Us