വാക്സിൻ ചലഞ്ച്;കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി കല ബെംഗളൂരു.

ബെംഗളൂരു : മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് ആദ്യ ഘട്ടത്തിൽ സഹായ ഹസ്തവുമായി എത്തിയ സി.പി.ഐ.എം അനുഭാവ സംഘടനയായ കല ബെംഗളൂരു കോവിഡിന്റെ രണ്ടാം താരംഗത്തിൽ വാക്സിൻ ചലഞ്ചുമായി ബന്ധപ്പെട്ടു 1 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ സിഎംഡിആർഎഫ് ഫണ്ടിലേക്ക് കൈമാറിയത്.

കർണാടകത്തിൽ ആകമാനം നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കല ഇന്ന് മുന്നണി പോരാളിയായി പ്രവർത്തിക്കുന്നുണ്ട്.

ആ സാഹചര്യത്തിലാണ് CMDRF ലേക്ക് നടന്ന വാക്‌സിൻ ചലഞ്ച് കല ഏറ്റെടുത്തത്. കലയുടെ പ്രവത്തനങ്ങൾക്ക് ബെംഗളൂരുവിൽ തുടക്കം കുറിച്ചവരിൽ പ്രമുഖനായ പൊതുമരാമത്തു മന്ത്രി ശ്രീ. മുഹമ്മദ് റിയാസിന്റെ ഓഫീസിൽ എത്തി കല ജനറൽ സെക്രട്ടറി ശ്രീ. ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ്‌ ശ്രീ. ജീവൻ തോമസ്, സെൻട്രൽ കമ്മിറ്റി അംഗം ശ്രീ. ബിനു പാപ്പച്ചൻ എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്.

  മഴക്കെടുതിയിൽ നശിച്ച് വാഹനങ്ങൾ; നഗരത്തിലെ വർക്ക്‌ഷോപ്പുകളിൽ 'ഹൗസ് ഫുൾ'; മെക്കാനിക്കുകളെ കിട്ടാനില്ല, നെട്ടോട്ടമോടി വാഹന ഉടമകൾ

കർണാടകയിൽ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ CPI-M അനുഭാവ സംഘടനയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കല വെൽഫെയർ അസോസിയേഷൻ.

  ഗാന്ധി ബസാർ: അശാസ്ത്രീയ ഓട നിർമ്മാണം കാൽനടയാത്രക്കാർക്ക് കെണിയാകുന്നു; പരാതിയുമായി നാട്ടുകാർ

ഇന്ന് രണ്ടായിരത്തോളം അംഗങ്ങളുള്ള കല കർണാടകയിൽ മലയാളികൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള മലയാളി സംഘടനകളിൽ ഒന്നാണ്.

രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തങ്ങൾക്കു ആശംസകൾ നേർന്ന കലയുടെ ഭാരവാഹികൾ മന്ത്രിയുടെ പ്രവർത്തനങ്ങൾക്ക് ആശസകളും അറിയിച്ചിട്ടാണ് മടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയുടെ സ്വകാര്യ ദൃശ്യം ഇന്റർനെറ്റിൽ; 3 പുരുഷന്മാരുമായി രഹസ്യബന്ധം; 19 പേജുള്ള കത്തെഴുതി വെച്ച് ടെക്കി ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts

Click Here to Follow Us