നഗരത്തിൽ ലക്ഷങ്ങളുടെ ലഹരിമരുന്നുമായി മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: ലക്ഷങ്ങളുടെ ലഹരിമരുന്നുമായി കാസർകോട് സ്വദേശികളായ ആർ. ഖാൻ, എസ്. ഹുസൈൻ എന്നിവർ അറസ്റ്റിൽ. ദോഹയിലേക്ക് രണ്ടു ദിവസങ്ങളിലായി 3.8 കിലോ ഹാഷിഷ് കടത്താൻ ശ്രമിക്കവെയാണ് ഇവരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തത്.

25 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷാണ് പിടികൂടിയതെ ന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ദോഹയിലേക്ക് കൊറിയർ വഴി ഹാഷിഷ് അയക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

2.6 കിലോ ഹാഷിഷ് 195 ചെറു ബാഗുകളിലായി കടത്താനായിരുന്നു ശ്രമം. കുറച്ചു ദിവസങ്ങൾക്കുമുമ്പ് സമാനമായ രീതിയിൽ ദോഹയിലേക്ക് കടത്താൻ ശ്രമിച്ച 1.2 കിലോ ഹാഷിഷ് എൻ.സി.ബി. പിടിച്ചെടുത്തിരുന്നു.

തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് വീണ്ടും കാർഗോ വഴി പാഴ്‌സൽ അയക്കാനെത്തിയ ഇവരെ എൻ.സി.ബി. പിടികൂടിയത്. കാസർകോട് കേന്ദ്രമായുള്ള സംഘമാണ് ലഹരിക്കടത്തിന് പിന്നിലെന്ന് എൻ.സി.ബി. വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്
[masterslider id="10"]

Related posts