പരിചരിക്കാന്‍ വനിതാ നഴ്‌സുമാരെ ലഭിച്ചില്ല; ആശുപത്രി ജീവനക്കാരെ ആക്രമിച്ച്‌ യുവാക്കൾ

ബെംഗളൂരു: പരിചരിക്കാന്‍ വനിതാ നഴ്‌സുമാരെ ലഭിച്ചില്ലെന്നാരോപിച്ച്‌ നാലംഗ സംഘം ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. കഗ്ഗദാസപുരയിലെ ശ്രീലക്ഷ്മി ആശുപത്രിയിലാണ് സംഭവം.

ജീവനക്കാരെ മര്‍ദിച്ചശേഷം ആശുപത്രിയിലെ ബില്ലിങ് കൗണ്ടര്‍ ഉള്‍പ്പെടെ നശിപ്പിച്ചശേഷമാണ് സംഘം കടന്നുകളഞ്ഞത്. സമീപ പ്രദേശത്തെ കെട്ടിടനിർമാണത്തൊഴിലാളിയായ ഹേമന്ത് കുമാർ, സുഹൃത്തുക്കളായ കിരൺ കുമാർ, വിനോദ്, ചന്ദ്രശേഖർ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

ഇരുചക്രവാഹനത്തില്‍നിന്ന് വീണ് പരിക്കേറ്റ ഹേമന്തിന്റെയും കിരണിന്റെയും ചികിത്സയ്ക്കായി ഇവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഏന്നാല്‍ മെയില്‍ നഴ്‌സിനെയാണ് പരിചരണത്തിന് ലഭിച്ചെന്നു പറഞ്ഞാണ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആക്രമണം അഴിച്ചുവിട്ടത്.

യുവതികളായ നഴ്‌സുമാർ വന്ന് തങ്ങളെ പരിചരിക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നഴ്‌സിങ് സൂപ്രണ്ടിനെതിരേ മോശം വാക്കുകൾ ഉപയോഗിച്ചു. ഇതോടെ സ്ഥലത്തെത്തിയ മറ്റുആശുപത്രി ജീവനക്കാരെയും ഇവർ മർദ്ദിച്ചു.

സംഭവത്തില്‍ ബൈയപ്പനഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഹേമന്ത് കുമാര്‍, കിരണ്‍ കുമാര്‍, വിനോദ്, ചന്ദ്രശേഖര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവർ ഇപ്പോൾ ഒളിവിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
[masterslider id="10"]

Related posts