പണത്തിന് വേണ്ടി തട്ടിക്കൊണ്ടുപോയ ബാലനെ ദാരുണമായി കൊലപ്പെടുത്തി

ബെംഗളൂരു: പണത്തിന് വേണ്ടി തട്ടിക്കൊണ്ടുപോയ ബാലനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹെബ്ബഗോഡി ശിക്കാരിപാളയ സ്വദേശി മുഹമ്മദ് അബ്ബാസിന്റെ മകൻ ആസിഫ് ആലം ആണ് മരിച്ചത്.

ജിഗനിക്കു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് കുട്ടിയെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രണ്ടുപേരെ ബെംഗളൂരു പോലീസ് ഛത്തീസ്ഗഢിലെ റായ്പുരിൽനിന്ന് പിടികൂടി.

റായ്പുർ സ്വദേശികളായ മുഹമ്മദ് നൗഷാദ്, സിറാജ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയെന്നു സംശയിക്കുന്ന ബിഹാർ സ്വദേശി ഒളിവിലാണ്. തൊഴിലന്വേഷിച്ചെത്തിയ ബിഹാർ സ്വദേശിയാണ് തട്ടിക്കൊണ്ടുപോകുന്നതിന് പദ്ധതിയിട്ടതെന്ന് പോലീസ് വെളിപ്പെടുത്തി.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

മോചനദ്രവ്യമായി പ്രതികൾ 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ജൂൺ മൂന്നിനാണ് ആസിഫിനെ ഒരുസംഘമാളുകൾ തട്ടിക്കൊണ്ടുപോയത്. മകനെ കാണാനില്ലെന്നു കാണിച്ച് മുഹമ്മദ് അബ്ബാസ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന് പ്രതികൾ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
[masterslider id="10"]

Related posts