സാഫ് കപ്പ്; പെലെയെ പിന്തള്ളി ഛേത്രി; ഇന്ത്യക്ക് തകർപ്പൻ ജയം

മാലി : ഇന്ത്യൻ നായകൻ സുനിൽ ഛേത്രി ഇരട്ട ഗോളുകളുമായി കളം നിറഞ്ഞപ്പോൾ മാലിദ്വീപിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് ഇന്ത്യ സാഫ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. ഫൈനലിൽ നേപ്പാൾ ആണ് ഇന്ത്യയുടെ എതിരാളികൾ. അതേസമയം ഗോൾ വേട്ടയിൽ ബ്രസീൽ ഇതിഹാസം പെലെയെ ഛേത്രി പിന്തള്ളി. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയതോടു കൂടി അന്താരാഷ്‌ട്ര തലത്തിൽ ഛേത്രിക്ക് 79 ഗോളുകളായി. പെലെക്ക് 77 ഗോളുകളാണ് ഉള്ളത്.

  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'

ഫൈനൽ പ്രവേശനം നേടാൻ ജയം അനിവാര്യമായിരുന്ന ഇന്ത്യക്ക് 33ാം മിനിറ്റിൽ മൻവീർ സിംഗാണ് ആദ്യ ഗോൾ നേടിയത്. പക്ഷെ 45ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അലി അഷ്ഫാഖ് മാലിയെ ഒപ്പമെത്തിച്ചു. ആദ്യ പകുതിക്കു പിരിയുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. രണ്ടാം പകുതിയിൽ ആയിരുന്നു ഛേത്രിയുടെ ഗോളുകൾ. 62, 71 മിനിറ്റുകളിലായിരുന്നു ഛേത്രി സ്കോർ ചെയ്തത്.

  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts