സംസ്ഥാനത്തെ ജില്ലാ രജിസ്ട്രാർ, സബ് രജിസ്ട്രാർ ഓഫീസുകൾ ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കി.

ബെംഗളൂരു: സംസ്ഥാനത്തെ ജില്ലാ രജിസ്ട്രാർ, സബ് രജിസ്ട്രാർ ഓഫീസുകൾ ലോക്ക്ഡൗണിനിടയിലും തുറന്ന്പ്രവർത്തിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് ലോക്ക്ഡൌൺ ജൂൺ 14 വരെ നീട്ടിയ സാഹചര്യത്തിലാണ് ഈ പുതിയ തീരുമാനം സർക്കാർ എടുത്തിരിക്കുന്നത്.  സംസ്ഥാന ദുരന്ത നിവാരണ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സെക്രട്ടറി എൻ മഞ്ജുനാഥ പ്രസാദ് പുറപ്പെടുവിച്ചഉത്തരവ് പ്രകാരം “കോവിഡ് മാനദണ്ഡങ്ങളും കോവിഡ് പെരുമാറ്റ ക്രമവും കർശനമായി പാലിക്കാൻ” ഈഓഫീസുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

ലോക്ക്ഡൗൺ; ഇന്നു മുതൽ ആവശ്യക്കാർക്ക് സൗജന്യ ഭക്ഷണം ഇന്ദിരാ കാൻ്റീനുകൾ വഴി.

ബെംഗളൂരു: ലോക്ക്ഡൗണിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവരെ സഹായിക്കുവാനായി മെയ് 12 മുതൽ ദിവസത്തിൽ മൂന്നുതവണ സൗജന്യ ഭക്ഷണം വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ലോക്ക്ഡൌൺ അവസാനിക്കുന്ന മെയ് 24 വരെയും സംസ്ഥാനത്തുടനീളം ഈ പദ്ധതി തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെയുടെ  (ബിബിഎംപി) പരിധിയിലെ ഇന്ദിര കാന്റീനുകളിലൂടെ നഗരത്തിൽ ഭക്ഷണം വിതരണം ചെയ്യും. ബെംഗളൂരു നഗരപരിധിയിൽ പദ്ധതിയുടെ ചുമതല ബി ‌ബി‌ എം‌ പിക്കാണെങ്കിലും മറ്റ് ജില്ലകളിൽ പദ്ധതിയുടെ മേൽനോട്ടത്തിനായി മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ വകുപ്പിനെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ദിര കാന്റീനിൽ നിന്നും  ഭക്ഷ്യ പാക്കറ്റുകൾ ലഭിക്കുന്ന ഗുണഭോക്താക്കൾ ഭക്ഷണം ലഭിക്കുന്നതിന്…

Read More
Click Here to Follow Us