ബാലനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

ബെംഗളൂരു: പണത്തിന് വേണ്ടി തട്ടിക്കൊണ്ടുപോയ ബാലനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ഹെബ്ബാഗുഡിയില്‍ തന്റെ കാമുകിയെ കല്യാണം കഴിക്കാനുള്ള പണം സ്വരൂപിക്കാന്‍ വേണ്ടിയാണ് യുവാവ് അരുംകൊല നടത്തിയത് എന്നാണ് പോലീസ് വെളിപ്പെടുത്തിയത്.

മുഹമ്മദ് ആസിഫ് ആലം എന്ന പത്ത് വയസുകാരനാണ് കൊല്ലപ്പെട്ടത്. കാമുകിയുമായുള്ള ഷെയ്ഖിന്റെ വിവാഹം നിശ്ചയിച്ചതായി തെളിഞ്ഞിട്ടുണ്ട്. വിവാഹത്തിനുശേഷം മുംബൈയില്‍ താമസിക്കാനായിരുന്നു ഇരുവരുടേയും പദ്ധതി. ഇതിനുവേണ്ടി എളുപ്പത്തില്‍ പണം ഉണ്ടാക്കാനായാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി മെക്കാനിക്കായ പ്രതി മുഹമ്മദ് ജാവേദ് ഷെയ്ഖ് ഒളിവിലാണ്.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;

മൂന്ന് വര്‍ഷം മുന്‍പാണ് ബിഹാര്‍ സ്വദേശിയായ ഇയാള്‍ സിസി ടിവി മെക്കാനാക്ക് ആയി ഇവിടെ എത്തിയത്. കുട്ടി താമസിച്ചിരുന്ന അതേ ബില്‍ഡിങ്ങില്‍ തന്നെയാണ് പ്രതിയും തമാസിച്ചിരുന്നത്. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ക്കൊപ്പം ഇയാളും തെരച്ചിലില്‍ പങ്കുചേര്‍ന്നിരുന്നു.

എന്നാൽ കെട്ടിട ഉടമയുടെ മകനാണ് പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയ വിവരം പിതാവിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വഷണത്തില്‍ 5 കിലോമീറ്റര്‍ അകലെയുള്ള കെട്ടിടത്തില്‍ പൊലീസ് എത്തിയപ്പോഴെക്കും കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

പാറക്കല്ല് കൊണ്ട തലയ്ക്കടിച്ചാണ് കൊല നടത്തിയതെന്ന് പെലീസ് പറഞ്ഞു. വീടിന് പുറത്തുകളിക്കുന്നതിനിടെയാണ് ജാവേദ് ഷെയ്ഖ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പത്ത് മണിയോടെ കുട്ടിയുടെ പിതാവിനെ വിളിച്ച്‌ പ്രതി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു.

  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ

പൊലീസില്‍ അറിയിച്ചാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ പിതാവായ അബ്ബാസ് ഉടന്‍തന്നെ പൊലീസ് സ്‌റ്റേഷനില്‍ എത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

ഫോണ്‍കോള്‍ വന്നത് ഛത്തീസ്ഗഡിലെ റായ്പുരില്‍ നിന്നാണെന്ന് മനസ്സിലായ പൊലീസ് അവിടെയെത്തി രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. അറസ്റ്റിനക്കുറിച്ച്‌ അറിഞ്ഞതോടെ പിടിക്കപ്പെടുമെന്ന് കരുതി കുട്ടിയെ പ്രതി കൊന്നുകളഞ്ഞതാകാമെന്നാണ് പോലീസ് വെളിപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts