ബെംഗളൂരു : കേരള നിയമസഭയിൽ അരനൂറ്റാണ്ട് പിന്നിടുന്ന മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിക്ക് ആശംസകൾ നേർന്നുകൊണ്ട് കർണാടക പ്രവാസി കോൺഗ്രസ് ബെംഗളൂരു നോർത്ത് ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ക്രിസ്തു ജയന്തി കോളജിന് സമീപമുള്ള കഫെ സമോറിയനിൽ വെച്ച് സെപ്റ്റംബർ 19ആം തീയതി ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് യോഗം ചേരുന്നു. പ്രസ്തുത യോഗത്തിനോടനുബന്ധിച്ച് നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസഹായവും, ഗ്രോസറി കിറ്റുകളും നൽകുന്നു. സാമൂഹിക പ്രതിബദ്ധതയോടെ കർണാടക പ്രവാസി കോൺഗ്രസ് ബെംഗളൂരു നോർത്ത് ഡിസ്റ്റിക് കമ്മിറ്റി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക കെപിസി ജനറൽ സെക്രട്ടറി ശ്രീ.ജയ്സൺ…
Read MoreYear: 2020
മലയാളി വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു.
ബെംഗളൂരു :മലയാളി വിദ്യാർത്ഥി നഗരത്തിൽ ബൈക്കപകടത്തിൽ മരിച്ചു. കാസർഗോഡ് സ്വദേശി മുഹമ്മദ് മുൻഷി(25)യാണ് ഇലക്ട്രോണിക്ക് സിറ്റി മെയിൻ റോഡിൽവെച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത്. സുഹൃത്തിനൊടൊപ്പം ബൈക്കിൽ സഞ്ചരിക്കുംബോൾ പിറകിൽ നിന്നും വന്ന ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. മുഹമ്മദ് മുൻഷി ബൈക്കിൻ്റെ പിൻവശത്തായിരുന്നു ഇരുന്നത്. നഗരത്തിലെ ഒരു കോളേജിൽ മെക്കാനികൾ എഞ്ചിനീയറിംഗ് ബിരുദ വിദ്യാർത്ഥിയാണ്. മൃതദേഹം സെൻറ് ജോൺസ് മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ബന്ധുക്കൾ കേരളത്തിൽ നിന്ന് നഗരത്തിലേക്ക് തിരിച്ചിട്ടുണ്ട്. ആൾ ഇന്ത്യ കെ എം സി സി പ്രവർത്തകർ സംഭവസ്ഥലത്ത് എത്തി മേൽനടപടി…
Read Moreപ്രസാദമെന്ന പേരിൽ തുടർച്ചയായി ബ്രൗൺഷുഗർ അയച്ചിരുന്ന ആളെ തന്ത്രപരമായി അകത്താക്കി പോലീസ്.
ബെംഗളൂരു :കോയമ്പത്തൂരിലേക്കും ബെംഗളുരുവിലേക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഇരുപത്തിഅഞ്ചുകാരനാണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്. കൊറിയറിലൂടെയും, പ്രസാദം എന്ന വ്യാജേന ബസ് ഡ്രൈവറുമാരുടെയും കയ്യിൽ കൊടുത്തുവിട്ടുമാണ് ഇയാൾ മയക്കുമരുന്ന് വിതരണം നടത്തിയിരുന്നത്. രാജസ്ഥാനിൽ നിന്നുള്ള ഗിരിനഗർ നിവാസിയായ വിക്രം ഖിലേരിയെ സിറ്റി മാർക്കറ്റ് പോലീസ് പിടികൂടിയത്. പോലീസ് വളരെ തന്ത്രപരമായാണ് ഇയാളെ പിടികൂടിയത്. പോലീസ് ആണെന്ന് അറിയിക്കാതെ രണ്ടു പാക്കറ്റ് ബ്രൗൺ ഷുഗർ ഓർഡർ ചെയ്തു. പ്രത്യേക സ്ഥലത്തെത്തിക്കണമെന്ന് വിക്രം ഖിലേരിയോട് പറഞ്ഞു. മയക്കുമരുന്നുമായി വരുന്ന വഴി സിറ്റി മാർക്കറ്റിനടുത്തുള്ള പട്നുൽപേട്ട് എന്ന സ്ഥലത്തുവെച്ചാണ് ഇയാളെ…
Read Moreക്യൂ.ആർ.കോഡ് സംവിധാനം കണ്ടക്ടർമാർക്ക് പാരയാകുന്നു !
ബെംഗളൂരു :ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തങ്ങളുടെ എല്ലാ ബസ്സുകളിലും ക്യു-ആർ-കോഡ് ടിക്കറ്റിംഗ് അവതരിപ്പിക്കാനുള്ള നീക്കത്തിലാണ്. പക്ഷെ ഇത് ബസ്സു ജീവനക്കാർക്ക് തിരിച്ചടി ആകുന്നു എന്നാണ് ഇപ്പോഴത്തെ പരാതി. മൊബൈൽ സ്ക്രീനിൽ ആളുകൾ ടിക്കറ്റ് എടുത്തതായി കാണിക്കുന്നുണ്ടെങ്കിലും ഡ്യൂട്ടി സമയം കഴിഞ്ഞു കണ്ടക്ടർമാർ കണക്കു കൈമാറുമ്പോൾ ക്യൂ-ആർ കോഡിൽ പൈസ നൽകിയവരുടെ കണക്കുകൾ അക്കൗണ്ടിൽ പ്രതിഫലിക്കുന്നില്ല എന്നതാണ് ആദ്യത്തെ പരാതി. ചിലരൊക്കെ കഴിഞ്ഞ നാളുകളിൽ എടുത്ത ടിക്കറ്റുകളാണ് കാണിക്കുന്നത് എന്നാണു കണ്ടക്ടർമാർ പറയുന്നത്. അങ്ങനെ ഒരു ദിവസത്തെ ജോലി കഴിയുമ്പോൾ തങ്ങളുടെ പോക്കറ്റാണ്…
Read Moreആകെ കോവിഡ് ബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു;ഇന്ന് 179 മരണം;10949 പേർ ആശുപത്രി വിട്ടു.
ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 179 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 8626 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :179(93) ആകെ കോവിഡ് മരണം :7808(7629) ഇന്നത്തെ കേസുകള്‍ :8626(9366) ആകെ പോസിറ്റീവ് കേസുകള്‍ :502982(494356) ആകെ ആക്റ്റീവ് കേസുകള്‍ : 101129(103631) ഇന്ന് ഡിസ്ചാര്‍ജ് :10949(7268) ആകെ ഡിസ്ചാര്‍ജ് :394026(383077) തീവ്ര പരിചരണ വിഭാഗത്തില്‍ :814(805) കര്‍ണാടകയില്‍…
Read Moreമോഷണമുതൽ തിരിച്ചേൽപ്പിച്ച് മാതൃകയായി മോഷ്ടാവ്!!
ബെംഗളൂരു: മോഷ്ടിച്ചെടുത്ത മാല ഉടമസ്ഥനെ തിരികെ ഏൽപ്പിക്കാൻ ടി.വി ചാനലിലേക്ക് അയച്ചു കൊടുത്തിരിക്കുകയാണ് മോഷ്ടാവ്. ബെംഗളൂരുവിലാണ് വ്യത്യസ്തമായ ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുവർണ്ണ ന്യൂസ് അവതാരകനായ സുനിൽ ഷെട്ടിയുടെ വിലാസത്തിലേക്കാണ് തപാൽ വഴി മാല എത്തിയിരിക്കുന്നത്. “കൊറോണ കാരണം ഞാൻ ജോലിയില്ലാത്തവനും പണമില്ലാത്തവനും ആയി അതുകൊണ്ടാണ് മോഷ്ടിച്ചത്. പിന്നീട് എനിക്ക് മനസിലായി, ഞാനത് ചെയ്യാൻ പാടില്ലായിരുന്നു, എല്ലാവരും എന്നോട് ക്ഷമിക്കണം. ക്ഷമിക്കണം ബെംഗളൂരു പോലീസ്” ഇങ്ങനെ ഒരു കത്തും മാലയോടൊപ്പം വച്ചിരുന്നു. ഉടമസ്ഥൻ്റ മേൽവിലാസവും കൃത്യമായി കത്തിലുണ്ട്. മാല ഇന്നുതന്നെ ഉടമസ്ഥന് കൈമാറുമെന്ന്…
Read Moreമാനസിക സമ്മർദ്ദം: കോവിഡ് വിമുക്തർക്ക് ബി.ബി.എം.പി. ആരോഗ്യവിഭാഗത്തിന്റെ കൗൺസലിംഗ് പദ്ധതി
ബെംഗളൂരു: കോവിഡ് രോഗവിമുക്തിക്കു ശേഷം സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട്, വിഷാദ രോഗത്തിലേക്ക് എത്താനിടയുള്ള ഒരുപാടു പേരുണ്ടെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ഇത്തരം ആളുകളെ മാനസിക സമ്മർദ്ദം കുറച്ച് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കോർപ്പറേഷൻ്റെ ആരോഗ്യ വിഭാഗം കൗൺസലിംഗ് പദ്ധതികൾ ആവിഷ്ക്കരിക്കുന്നു. കോവിഡ് വിമുക്തിക്കു ശേഷം പാലിക്കേണ്ട ഭക്ഷണക്രമം, വ്യായാമം തുടങ്ങിയവയെ പറ്റി ആരോഗ്യ വിഭാഗം കൗൺസിലർമാർ കോവിഡ് വിമുക്തർക്കും, കുടുംബാംഗങ്ങൾക്കും വേണ്ട നിർദ്ദേശങ്ങൾ നൽകും. കോവിഡ് ഭേദമായതിനു ശേഷവും ചില രോഗലക്ഷണങ്ങൾ നിലനില്ക്കാനിടയുള്ള സാഹചര്യത്തിൽ വലിയ സമ്മർദ്ദമാണ് കോവിഡ് വിമുക്തർ അഭിമുഖീകരിക്കുന്നത്. ഐ.സി.എം.ആർ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും സംസ്ഥാനത്തെ സാഹചര്യങ്ങളിൽ…
Read Moreകേരളത്തിൻ്റെ അനുകൂല മറുപടി കാത്ത് കർണാടക ആർ ടി സി
ബെംഗളുരു: മഹാരാഷ്ട്ര ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിലേക്ക് സ്ഥിരം ബസ് സർവ്വീസ് പുനഃസ്ഥാപിക്കാൻ കർണാടക സർക്കാർ തയാറാണെന്ന് മുൻപേ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ മഹാരാഷ്ട്രയിലേക്കും സ്ഥിരം ബസ് സർവ്വീസ് പുനഃസ്ഥാപിച്ചു. പക്ഷേ കേരളത്തിലേക്കുള്ള സർവീസ് നടത്താൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. Karnataka State Road Transport Corporation had stopped inter-state bus services due to #COVID & lockdown. As lockdown has been relaxed, KSRTC will restart operations to Maharashtra. Services to be operated from Bengaluru, Davangere, Mangaluru…
Read Moreപേ ടി എമ്മിനെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു; കാരണം ഇതാണ്
ജനപ്രിയ ഇന്ത്യന്‍ ധനകാര്യ സേവന ആപ്ലിക്കേഷനായ പേ ടി എമ്മിനെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. Paytm taken off Google Play Store, citing policy violations. More details awaited. pic.twitter.com/fa2se6YSTn — ANI (@ANI) September 18, 2020 ഇത്രയധികം ആളുകള്‍ ഉപയോഗിക്കുന്ന പേ ടി എം പെട്ടെന്ന് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യാന്‍ എന്താണ് കാരണം? പേ ടി എം വഴി നടക്കുന്ന ചൂതാട്ടം തന്നെയാണ് ഇതിന് കാരണം. ചൂതാട്ടം ഗൂഗിള്‍ നിയമ നടപടികള്‍ക്ക് എതിരാണെന്ന്…
Read Moreലഹരി മരുന്നുകൾ ഉപയോഗിച്ചിട്ടുണ്ട് എന്ന് തുറന്ന് സമ്മതിച്ച് സൂപ്പർ താര ദമ്പതികൾ ?
ബെംഗളൂരു:ലഹരി ഇടപാട് കേസില്‍ ചോദ്യം ചെയ്ത നടന്‍ ദിഗന്തിനെയും ഭാര്യയും നടിയുമായ ഐന്ദ്രിത റായിയെയും ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് വീണ്ടും ചോദ്യം ചെയ്യാൻ സാദ്ധ്യത. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇടപാടുകളില്‍ യാതൊരു പങ്കുമില്ലെന്നാണ് ദമ്പതികള്‍ മൊഴി നല്‍കിയതായാണ് വാർത്തകൾ. അതേ സമയം, ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രത്തില്‍ അയ്ന്ദ്രിത സന്ദര്‍ശനം നടത്തിയതിനും അറസ്റ്റിലായ നടിമാര്‍ രാഗിണി ദ്വിവേദിയും സഞ്ജന ഗല്‍റാണിയും ഉള്‍പ്പെട്ട ചില ലഹരി പാര്‍ട്ടികളില്‍ ദമ്പതികള്‍ പങ്കെടുത്തതിനും പോലീസിനു തെളിവു ലഭിച്ചിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിക്ക് ലഹരി മരുന്ന് വിറ്റിരുന്നതായും 2016ല്‍…
Read More