പ്രസാദമെന്ന പേരിൽ തുടർച്ചയായി ബ്രൗൺഷുഗർ അയച്ചിരുന്ന ആളെ തന്ത്രപരമായി അകത്താക്കി പോലീസ്.

ബെംഗളൂരു :കോയമ്പത്തൂരിലേക്കും ബെംഗളുരുവിലേക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഇരുപത്തിഅഞ്ചുകാരനാണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്.

കൊറിയറിലൂടെയും, പ്രസാദം എന്ന വ്യാജേന ബസ് ഡ്രൈവറുമാരുടെയും കയ്യിൽ കൊടുത്തുവിട്ടുമാണ് ഇയാൾ മയക്കുമരുന്ന് വിതരണം നടത്തിയിരുന്നത്.

രാജസ്ഥാനിൽ നിന്നുള്ള ഗിരിനഗർ നിവാസിയായ വിക്രം ഖിലേരിയെ സിറ്റി മാർക്കറ്റ് പോലീസ് പിടികൂടിയത്.

പോലീസ് വളരെ തന്ത്രപരമായാണ് ഇയാളെ പിടികൂടിയത്. പോലീസ് ആണെന്ന് അറിയിക്കാതെ രണ്ടു പാക്കറ്റ് ബ്രൗൺ ഷുഗർ ഓർഡർ ചെയ്തു.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

പ്രത്യേക സ്ഥലത്തെത്തിക്കണമെന്ന് വിക്രം ഖിലേരിയോട് പറഞ്ഞു. മയക്കുമരുന്നുമായി വരുന്ന വഴി സിറ്റി മാർക്കറ്റിനടുത്തുള്ള പട്നുൽപേട്ട് എന്ന സ്ഥലത്തുവെച്ചാണ് ഇയാളെ പിടിച്ചത്.

ഹെല്മെറ്റിനുള്ളിൽ നിന്നാണ് തൊണ്ണൂറു ഗ്രാം വരുന്ന ബ്രൗൺ ഷുഗർ കണ്ടെടുത്തത്. രണ്ടു മൊബൈലും ആറായിരം രൂപയും പോലീസ് പിടിച്ചെടുത്തു എന്നാണു വെസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സഞ്ജീവ് എം പാട്ടീൽ പറഞ്ഞതു.

നാല് വർഷം മുൻപ് കെട്ടിട നിർമാണ തൊഴിലാളി ആയാണ് കിലേരി രാജസ്ഥാനിൽനിന്നു വന്നത്. രണ്ടു വര്ഷം മുൻപ് രാജസ്ഥാനിൽ നിന്ന് വന്ന മറ്റൊരു മയക്കുമരുന്ന് വ്യാപാരിയെ പരിചയപ്പെട്ടതാണ് കിലേരി ഈ വഴി തിരഞ്ഞെടുക്കാൻ കാരണമായത്.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

എന്നാൽ ആ വ്യാപാരി കിലേരി അറസ്റ്റിൽ ആയതിനെ തുടർന്ന് മൊബൈൽ ഓഫ് ചെയ്തു കടന്നു കളഞ്ഞു എന്നാണു പ്രാഥമിക വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
[masterslider id="10"]

Related posts