മലയാളി വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു.

ബെംഗളൂരു :മലയാളി വിദ്യാർത്ഥി നഗരത്തിൽ ബൈക്കപകടത്തിൽ മരിച്ചു.

കാസർഗോഡ് സ്വദേശി മുഹമ്മദ് മുൻഷി(25)യാണ് ഇലക്ട്രോണിക്ക് സിറ്റി മെയിൻ റോഡിൽവെച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത്.

സുഹൃത്തിനൊടൊപ്പം ബൈക്കിൽ സഞ്ചരിക്കുംബോൾ പിറകിൽ നിന്നും വന്ന ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്.

മുഹമ്മദ് മുൻഷി ബൈക്കിൻ്റെ പിൻവശത്തായിരുന്നു ഇരുന്നത്.

  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു

നഗരത്തിലെ ഒരു കോളേജിൽ മെക്കാനികൾ എഞ്ചിനീയറിംഗ് ബിരുദ വിദ്യാർത്ഥിയാണ്.

മൃതദേഹം സെൻറ് ജോൺസ് മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ബന്ധുക്കൾ കേരളത്തിൽ നിന്ന് നഗരത്തിലേക്ക് തിരിച്ചിട്ടുണ്ട്.

ആൾ ഇന്ത്യ കെ എം സി സി പ്രവർത്തകർ സംഭവസ്ഥലത്ത് എത്തി മേൽനടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts