ബെംഗളൂരു: ഒരു കന്നഡ ടിവി ചാനൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ബിജെപി നയിക്കുന്ന കർണാടക സർക്കാർ അഴിമതി നടത്തിയതായി ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. നഗര വികസന ഏജൻസി ബിഡിഎയുടെ ഫ്ളാറ്റ് നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് യെദ്യൂരപ്പയുടെ മകൻ, അദ്ദേഹത്തിന്റെ മരുമകൻ, കൊച്ചുമകൻ എന്നിവർ കരാറുകാരനിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ടതായാണ് ആരോപണം. കൈക്കൂലി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ വാട്സാപ്പ് ചാറ്റുകൾ ഇതിന് തെളിവായുണ്ടെന്ന് കോൺഗ്രസ് പറയുന്നു. ಸಿಎಂ @BSYBJP ಮತ್ತು ಅವರ ಕುಟುಂಬ ಸದಸ್ಯರು ಬಿಡಿಎ ವಸತಿ ಯೋಜನೆಯಲ್ಲಿ…
Read MoreDay: 23 September 2020
കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗദി കോവിഡ് ബാധിച്ച് മരിച്ചു.
ബെംഗളൂരു : കേന്ദ്ര റെയിൽവേ സഹമന്ത്രിയും ബെളഗാവിയിൽ നിന്നുള്ള ലോക്സഭാ അംഗവുമായ സുരേഷ് അംഗദി (65) കോവിഡ് ബാധിച്ച് മരിച്ചു. ന്യൂഡൽഹി എയിംസിൽ ചികിൽസയിലായിരുന്നു. കഴിഞ്ഞ 11നാണ് സുരേഷ് അംഗദിക്ക് കോവിഡ് സ്ഥിരീകരിച്ചത്. നാലു തവണ ബെളഗാവിയിൽ നിന്ന് ലോക സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. Minister of State for Railways Suresh Angadi passes away in AIIMS, Delhi. He was tested positive for COVID19: AIIMS Top official (file pic) pic.twitter.com/cE5VsqXEYb — ANI (@ANI) September 23,…
Read Moreഇന്ന് 38 മരണം; 6997 പുതിയ കോവിഡ് കേസുകൾ;5460 പേർക്ക് രോഗമുക്തി;94652 ആക്റ്റീവ് കേസുകൾ;ആകെ കോവിഡ് ബാധിതരുടെ എണ്ണം 540847…
ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 38 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 6997 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :38(83) ആകെ കോവിഡ് മരണം :8266(8228) ഇന്നത്തെ കേസുകള്‍ :6997(6974) ആകെ പോസിറ്റീവ് കേസുകള്‍ :540847(533850) ആകെ ആക്റ്റീവ് കേസുകള്‍ : 94652(93153) ഇന്ന് ഡിസ്ചാര്‍ജ് :5460(9073) ആകെ ഡിസ്ചാര്‍ജ് :437910(432450) തീവ്ര പരിചരണ വിഭാഗത്തില്‍ :816(822) കര്‍ണാടകയില്‍…
Read Moreഹാക്കർമാരേകൊണ്ട് രക്ഷയില്ല… ഉന്നത പോലീസ് ഉദ്യോഗസ്ഥൻമാർക്കും പണി കിട്ടി.
ബെംഗളൂരു : സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻമാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടുന്നതായി പരാതി. ദിവസങ്ങൾക്ക് മുൻപ് ലോകായുക്ത എസ്.പി.സ്നേഹയുടെ ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്ന് ഫ്രൻ്റ് ലിസ്റ്റിൽ ഉള്ളവർക്ക് പണം ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചിരുന്നു. അടിയന്തിരമായി പണം നൽകണം എന്നാവശ്യപ്പെട്ടുള്ള സന്ദേശത്തിനൊപ്പം അക്കൗണ്ട് നമ്പറും നൽകിയിരുന്നു, പലരും എസ്പിയെ നേരിട്ടു ബന്ധപ്പെട്ടതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് അക്കൗണ്ട് ഹാക്ക് ചെയ്തതാണ് എന്ന് മനസ്സിലാകുന്നത്. മുൻപ് മൈസൂരു ട്രാഫിക്ക് എ.സി.പി.എൻ.എൻ.സന്ദേശ് കുമാറിൻ്റെ അക്കൗണ്ടിൽ നിന്ന് ഇത്തരം സന്ദേശം സുഹൃത്തുക്കൾക്ക് ലഭിച്ചിരുന്നു.…
Read Moreവിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം നടത്തി കെ.എം.സി.സി.
ബെംഗളൂരു : ഓൾ ഇന്ത്യ കെഎംസിസി ബംഗളൂരു സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിർധനരും പഠനത്തിൽ മികവ് പുലർത്തുന്നതുമായ വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പും മലബാർ ഗോൾഡ് സ്പോൺസർ ചെയ്ത ഭക്ഷ്യ സാധനങ്ങളുടെ കിറ്റും വിതരണം നടത്തി. ചൊവ്വാഴ്ച്ച വൈകുന്നേരം മൂന്നിന് ശിഹാബ് തങ്ങൾ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങ് ശരീഫ് കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു എൽകെജി മുതൽ ഡിഗ്രി തലം വരെ പഠിക്കുന്ന ഇരുന്നൂറോളം വിദ്യാർത്ഥി – വിദ്യാർത്ഥിനികൾക്കുള്ള 2020-21 വർഷത്തെ സ്കോളർഷിപ്പുളാണ് വിതരണം ചെയ്തത്. സംഘടനയുടെ ബെംഗളൂരു ഘടകം പ്രസിഡൻ്റ് ടി ഉസ്മാൻ സാഹിബ് അധ്യക്ഷത വഹിച്ചു…
Read Moreനഗരത്തിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.
ബെംഗളൂരു:കൂത്തുപറമ്പ് ഇടുമ്പ സ്വദേശി തൗഫീഖ് മർസിൽ കാസിമിൻ്റെയും കദീശുമ്മയുടെയും മകനായ സുബൈർ (51)ഹൃദയാഘാതത്തെതുടർന്ന് ഇന്ന് കാലത്ത് ബംഗളുരുവിൽ വെച്ച് മരണപ്പെട്ടു. കഴിഞ്ഞ ഒരാഴ്ച മുന്നെ സുൽത്താൻ പാളയത്ത് ആരംഭിച്ച ജ്യൂസ് കട നടത്തിവരികയായിരുന്നു അദ്ധേഹം നെഞ്ചുവേദനയെ തുടർന്ന് ഒപ്പമുള്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവ രക്ഷിക്കാനായില്ല. ഭാര്യ റൈഹാനത്ത് മക്കൾ ജാബിർ ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ തുടർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോയതിന് ശേഷം ഇടുമ്പ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Read Moreകോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും ചികിത്സയുടെയും മറവിൽ വൻ അഴിമതി!; ആരോപണം ഉന്നയിച്ച് കോൺഗ്രസ്
ബെംഗളൂരു: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും ചികിത്സയുടെയും മറവിൽ വൻ അഴിമതി!; ആരോപണം ഉന്നയിച്ച് കോൺഗ്രസ്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെപേരിൽ നടന്ന അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ഓക്സിജൻ സിലിൻഡർ, വെന്റിലേറ്റർ, പി.പി.ഇ. കിറ്റ്, മാസ്ക്, സർജിക്കൽ ഗ്ലൗസ്, സാനിറ്റൈസർ എന്നിവയ്ക്കായി 4167 കോടി ചെലവാക്കിയെന്നാണ് സർക്കാർ കണക്ക്. ഇത് പെരുപ്പിച്ചുകാട്ടിയ കണക്കാണ്. വെന്റിലേറ്ററിന് നാലുലക്ഷം രൂപയാണ് ചെലവ്. സർക്കാർ കണക്കിൽ ഇത് 12 ലക്ഷം രൂപയാണ്. ഇതിൽനിന്ന് അഴിമതി വ്യക്തമാണെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ പറഞ്ഞു. ಕೊರೋನಾ ನಿಯಂತ್ರಣ ಸಂಬಂಧ ಖರೀದಿಸಲಾದ ವೈದ್ಯಕೀಯ ಉಪಕರಣದಲ್ಲಿ…
Read Moreകോവിഡ് വിമുക്തർ 80%; ആശങ്കയുയർത്തി മരണ നിരക്ക്.
ബെംഗളൂരു : കർണാടകയിൽ ഇതുവരെ പോസിറ്റീവ് ആയവരിൽ 80% പേരും കോവിഡ് മുക്തരായി. സംസ്ഥാനത്ത് 5.26 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 4, 23 ലക്ഷം പേർ ഇതുവരെ രോഗമുക്തരായി. പല ദിവസങ്ങളിലും പോസിറ്റീവ് ആകുന്നവരെക്കാൾ കൂടുതൽ പേർക്ക് കോവിഡ് ഭേദമാകുന്നുമുണ്ട്. ബെംഗളുരുവിൽ 21 വരെ പോസിറ്റീവ് ആയ 1.97 ലക്ഷം പേരിൽ 1.53 ലക്ഷം പേർ രോഗമുക്തരായി. നിലവിൽ സംസ്ഥാനത്താകെ കോവിഡ് ചികിത്സയിലുള്ളവർ ഒരു ലക്ഷത്തിൽ താഴെയാണ്. അതേ സമയം സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക് ആശങ്ക ഉണർത്തുന്നുണ്ട്, ഏകദേശ ശരാശരി ഒരു…
Read Moreനഗരത്തിൽ കഴിഞ്ഞ മാസം നടന്ന കലാപം;അന്വേഷണം ഏറ്റെടുത്ത് ദേശീയ അന്വേഷണ ഏജൻസി.
ബെംഗളൂരു : വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് കഴിഞ്ഞ മാസം 11 ന് നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിലെ യു.എ.പി.എ ചുമത്തിയ രണ്ട് കേസുകൾ എൻ.ഐ.എ ഏറ്റെടുത്തു. ഡി.ജെ.ഹളളി, കെ.ജി.ഹളളി പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന അക്രമ സംഭവങ്ങളിൽ 68 പ്രഥമ വിവര റിപ്പോർട്ടുകൾ ആണ് ബെംഗളൂരു പോലീസ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്. 300 ൽ അധികം പേർ പിടിയിലായിട്ടുണ്ട്, അതിൽ 61 പേർക്കെതിരെയാണ് യു.എ.പി.എ ചുമത്തിയിട്ടുള്ളത്. കോൺഗ്രസ് എംഎൽഎ ആയ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീട് ഒരു വിഭാഗം ആളുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. നിരവധി വാഹനങ്ങളും…
Read Moreപട്ടാപ്പകൽ മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ജ്വല്ലറി കൊള്ളയടിച്ചു…
ബെംഗളൂരു : നഗരത്തിലെ സ്വർണക്കടയിൽ എത്തിയ രണ്ടംഗസംഘം കടയുടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 3.3 കിലോ സ്വർണ്ണവും സ്വർണാഭരണങ്ങളും മൂന്നര ലക്ഷം രൂപയും കവർന്നു . ബെൽ സർക്കിളിന് സമീപമുള്ള വിനോദ് ബാങ്കേഴ്സ് ആൻഡ് ജൂവൽസിൽ എത്തിയ സംഘമാണ് ഞായറാഴ്ച രാവിലെ കവർച്ച നടത്തിയത്. ബൈക്കിലെത്തിയ സംഘം 20 മിനിറ്റിനുള്ളിൽ കവർച്ച പൂർത്തിയാക്കി സ്വർണാഭരണങ്ങളുമായി സ്ഥലം വിട്ടതായി പോലീസ് പറഞ്ഞു . തസ്കര സംഘത്തിൽ ഒരാൾ ഹെൽമറ്റ് ധരിച്ചിരുന്നു.മറ്റൊരാൾ മുഖത്ത് മാസ്ക് ധരിച്ചിരുന്നു. കടയുടമ മാത്രം കടയിൽ ഉള്ള സമയത്താണ് രണ്ടംഗസംഘം രാവിലെ 10 മണിയോടെ…
Read More