ഹാക്കർമാരേകൊണ്ട് രക്ഷയില്ല… ഉന്നത പോലീസ് ഉദ്യോഗസ്ഥൻമാർക്കും പണി കിട്ടി.

ബെംഗളൂരു : സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻമാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടുന്നതായി പരാതി.

ദിവസങ്ങൾക്ക് മുൻപ് ലോകായുക്ത എസ്.പി.സ്നേഹയുടെ ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്ന് ഫ്രൻ്റ് ലിസ്റ്റിൽ ഉള്ളവർക്ക് പണം ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചിരുന്നു.

അടിയന്തിരമായി പണം നൽകണം എന്നാവശ്യപ്പെട്ടുള്ള സന്ദേശത്തിനൊപ്പം അക്കൗണ്ട് നമ്പറും നൽകിയിരുന്നു, പലരും എസ്പിയെ നേരിട്ടു ബന്ധപ്പെട്ടതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് അക്കൗണ്ട് ഹാക്ക് ചെയ്തതാണ് എന്ന് മനസ്സിലാകുന്നത്.

  ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ മുടങ്ങുന്നത് സ്കാനിംഗ് റിപ്പോർട്ടുകൾ; നിങ്ങളുടെ ചികിത്സാച്ചെലവ് കൂട്ടാൻ പോകുന്ന പുതിയ പ്രതിസന്ധി ഇത്

മുൻപ് മൈസൂരു ട്രാഫിക്ക് എ.സി.പി.എൻ.എൻ.സന്ദേശ് കുമാറിൻ്റെ അക്കൗണ്ടിൽ നിന്ന് ഇത്തരം സന്ദേശം സുഹൃത്തുക്കൾക്ക് ലഭിച്ചിരുന്നു.

ആരും പണം നൽകരുത് എന്ന് പിന്നീട് അദ്ദേഹം സുഹൃത്തുക്കളെ അറിയിച്ചിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'അമേരിക്ക കീഴടങ്ങും വരെ പോരാട്ടം'; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us