ബെംഗളൂരു: ലോക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി മുൻ മന്ത്രിയും കോൺഗ്രസ് എം എൽ എ യുമായ പി ടി.പരമേശ്വർ നായിക്കിൻ്റെ മകൻ്റെ വിവാഹ വീഡിയോ വൈറലായി. തുടർന്ന് തഹസിൽദാർ ഇടപെട്ട് പി.ടി. പരമേശ്വർ നായ്കിനും മകൻ ഭരതിനുമെതിരേ പോലീസ് കേസെടുത്തു. കല്യാണത്തിന് 50 പേർ പങ്കെടുക്കാനേ അനുമതിയുള്ളൂവെങ്കിലും നൂറുകണക്കിനു പേർ പങ്കെടുക്കുകയും സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം ലംഘിക്കുകയും ചെയ്തതിനാണ് കേസ്. ഭരതിനെ ഒന്നാംപ്രതിയും പരമേശ്വർ നായ്കിനെ രണ്ടാംപ്രതിയുമാക്കിയാണ് കേസെടുത്തത്. ബള്ളാരിയിലെ ഹൂവിനഹദഗലിയിൽനിന്നുള്ള എം.എൽ.എ.യാണ് നായ്ക്. കല്യാണത്തിന് കർണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമുലു, കോൺഗ്രസ്…
Read MoreMonth: June 2020
സിഗററ്റ് മൊത്ത വിതരണക്കാരനെ കത്തികാണിച്ച് വിരട്ടി പട്ടാപ്പകൽ കവർന്നത് 45 ലക്ഷം രൂപ.
ബെംഗളൂരു: സിഗരറ്റ് മൊത്തവിതരണക്കാരനെ കത്തി കാണിച്ച് പട്ടാപ്പകൽ 45 ലക്ഷം കവർന്നു. ബൈക്കിലെത്തിയ 4 അംഗ സംഘമാണ് കവർച്ച നടത്തിയത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വിജയനഗർ സ്വദേശിയായ രാകേഷ് പൊക്‌റാൻ (45), ഡ്രൈവർ ചന്ദ്രു (26) എന്നിവ വർക്കാണ് പണം നഷ്ടമായത്. നഗരത്തിലെ വിവിധ ഏജൻസികളിൽനിന്നും സെയിൽസ‌്മാൻമാരിൽനിന്നും പണം ശേഖരിച്ച് വീട്ടിലേക്ക് പോകുമ്പോൾ പുലികേശി നഗറിൽ വച്ചാണ് സംഭവം. ബൈക്കിലെത്തി ചെറിയ അപകടമുണ്ടാക്കാൻ ആദ്യം ശ്രമുണ്ടായി, കാർ നിർത്താതെ പോയതോടെ പിറകെ വന്ന ബൈക്ക് പുലികേശി നഗറിൽ കാറിന് കുറുകെയിട്ട് മാർഗതടസ്സം സൃഷ്ടിക്കുകയും…
Read Moreഉത്തരവിറങ്ങി;സർക്കാർ നിർദേശങ്ങൾ ലംഘിച്ച് കുട്ടികൾക്ക് ഓൺലൈൻ ക്ലാസുമായി സ്കൂളുകൾ;ശക്തമായ നടപടിക്കൊരുങ്ങി അധികൃതർ
ബെംഗളുരു; സംസ്ഥാനത്ത് 5 ആം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്തരുതെന്ന് സർക്കാർ നിർദേശം നൽകിയിട്ടും അത് നഗ്നമായി ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് അധകൃതർ. സർക്കാർ നിർദേശിച്ചിട്ടും പിന്നോട്ടില്ലാതെ സ്വകാര്യ സ്കൂളുകൾ, തിങ്കളാഴ്ചമുതൽ ക്ലാസുകൾ സാധാരണ പോലെ നടന്നുവെന്നാണ് റിപ്പോർട്ടുകൾ ലഭിച്ചിരിക്കുന്നത്. കുഞ്ഞുകുട്ടികളടക്കം ഉള്ളവർ സ്‌ക്രീനിന് മുന്നിലിരിക്കുന്നത് കുട്ടികളുടെ മാനസിക- ശാരീരികാരോഗ്യത്തെ ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം പുറത്ത് വന്നത്. ബെംഗളുരുവിൽ രണ്ടു ‘ദിവസത്തിനുള്ളിൽ മുഴുവൻ സ്കൂളുകൾക്കും വിജ്ഞാപനം അയയ്ക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു, സ്കൂളുകൾ ക്ലാസുകൾ തുടർച്ചയായി സംഘടിപ്പിക്കുന്നത്…
Read Moreനഗരത്തിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 5 കോവിഡ് മരണം;രോഗികളുടെ എണ്ണത്തിലും വൻ വർദ്ധന.
ബെംഗളൂരു : നഗരത്തിൽ ഇന്നലെ 5 പേർ കോവിഡ് ബാധിച് മരിച്ചു. 47 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു . ഇതുവരെയായി ഒരു ദിവസത്തിൽ റിപ്പോർട്ട് ചെയ്‌ത മരണങ്ങളുടെയും പുതിയ രോഗികളുടെയും ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്. 65,85,86 വയസുള്ള മൂന്ന് സ്ത്രീകളും 72,60 വയസുള്ള രണ്ട് പുരുഷന്മാരുമാണ് ഇന്നലെ നഗരത്തിൽ മരിച്ചത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 39 ആയി. നഗരത്തിലെ അകെ കോവിഡ് രോഗികളുടെ എണ്ണം 772 ആയി. 372 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത്. ഇന്നലെ 32…
Read Moreകുഞ്ഞുങ്ങളുമായി ബെംഗളുരുവിൽ പാർക്കിൽ പോകുന്നവരാണോ നിങ്ങൾ; എങ്കിൽ നിർബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
ബെംഗളുരു; നിലവിൽ ബെംഗളുരുവിൽ കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ മാർഗനിർദേശങ്ങൾ ബി.ബി.എം.പി. പുറത്തിറക്കി, ആളുകൾ കൂടുതൽ എത്തുന്ന സ്ഥലങ്ങളിലാണ് പുതിയ മാർഗ നിർദേശങ്ങൾ പ്രാവർത്തികമാക്കുക. കോർപ്പറേഷൻ പാർക്കുകളിൽ ഇനി മുതൽ എത്തുന്ന സന്ദർശകരെ ഒന്നിച്ച് പ്രവേശിപ്പിക്കരുതെന്നും ഓപ്പൺ ഫിറ്റ്‌നസ് സെന്ററുകളും കുട്ടികളുടെ കളിസ്ഥലവും തുറന്നു കൊടുക്കരുതെന്നും നിർദേശമുണ്ട്, കൂടാതെ പാർക്കുകളുടെ പ്രവേശന കവാടത്തിൽ തെർമൽ സ്ക്രീനിങ്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കി കഴിഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ പാർക്കിലെത്തുന്നവർ 60 ശതമാനം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കൈയിൽ കരുതിയിരിക്കണമെന്നും 65 വയസ്സിന്…
Read Moreപിടിവിടാതെ കോവിഡ്;വികാസ് സൗധ ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചു;ഓഫീസുകൾ അടച്ചു പൂട്ടി.
ബെംഗളുരു; നിയമസഭാ മന്ദിരമായ വിധാന സൗധയ്ക്ക് സമീപത്തെ വികാസ് സൗധയിൽ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് പ്രധാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന വികാസ് സൗധയിൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിയ്ക്കുന്നത്. വികാസ് സൗധയിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാരിക്കാണ് രോഗം കണ്ടെത്തിയത്. ഇതേത്തുടർന്ന് വികാസ് സൗധയിലെ താഴത്തെ നില അടച്ചുപൂട്ടി. 20-ഓളം ജീവനക്കാരെ നിരീക്ഷണത്തിലാക്കി.
Read Moreതുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്!
ന്യൂഡൽഹി: തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്. പെട്രോളിന് ലിറ്ററിന് 55 പൈസയും ഡീസലിന് ലിറ്ററിന് 57 പൈസയുമാണ് കൂടിയത്. ജൂണ്‍ ഏഴ് മുതല്‍ എല്ലാദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്. പതിനൊന്ന് ദിവസത്തില്‍ പെട്രോളിന് 6.03 രൂപ കൂടിയപ്പോള്‍ ഡീസല്‍ വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് 6.08 രൂപയാണ്. ഇനിയും വില വര്‍ദ്ധനവ് ഉണ്ടാകുമെന്ന സൂചനയാണ് എണ്ണക്കമ്പനികള്‍ നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതാണ് ഇന്ധനവിലക്കയറ്റത്തിന് ന്യായീകരണമായി കമ്പനികള്‍ പറയുന്നത്. ബെംഗളൂരുവിലെ ഇന്നത്തെ ഇന്ധന വില, പെട്രോൾ ലിറ്ററിന് 79.79 രൂപയും, ഡീസൽ ലിറ്ററിന്…
Read Moreഅടുത്ത മാസം വിരമിക്കാനിരുന്ന ട്രാഫിക് പോലീസുകാരൻ കോവിഡ് ബാധിച്ച് മരിച്ചു;സഹപ്രവർത്തകനും അസുഖം സ്ഥിരീകരിച്ചു;വി.വി.പുരം ട്രാഫിക് പോലീസ് സ്റ്റേഷൻ താൽക്കാലികമായി അടച്ചു.
ബെംഗളൂരു: നഗരത്തിലെ വി.വി. പുരം ട്രാഫിക് പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ കോവിഡ്-19 ബാധിച്ച് മരിച്ചു. അടുത്ത മാസം വിരമിക്കാൻ ഇരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശിവണ്ണ (59) ആണ് ഞായറാഴ്ച മരിച്ചത്. മരണത്തിന് ശേഷം നടന്ന പരിശോധനയിൽ ആണ് ഇദ്ദേഹത്തിന് കോവിഡ്-19 സ്ഥിരീകരിച്ചത്. ഒരു പോലീസുകാരൻ രോഗം ബാധിച്ച് മരിക്കുന്നത് കർണാടകത്തിൽ ആദ്യമായാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ശിവണ്ണ ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്നാണ് മരിച്ചതെന്നായിരുന്നു ആദ്യ വിവരം. ശിവണ്ണയുടെ സമ്പർക്കപ്പട്ടികയിലുള്ള മറ്റൊരു പോലീസുകാരനും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 12 മുതൽ രോഗലക്ഷണങ്ങൾ കാണപ്പെട്ടതോടെ ശിവണ്ണ വീട്ടിൽ കഴിയുകയായിരുന്നു. ഇക്കഴിഞ്ഞ 14-ന്…
Read Moreവിക്ടോറിയ ആശുപത്രിയിലെ 3 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു
ബെംഗളുരു; ബെംഗളുരുവിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്ന വിക്ടോറിയ ആശുപത്രിയിലെ മൂന്ന് നഴ്‌സുമാർക്കുകൂടി കോവിഡ്. രണ്ട് വനിതാ നഴ്‌സിനും ഒരു പുരുഷ നഴ്‌സിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിക്ടോറിയ ആശുപത്രിയിലെ ജോലിക്കുശേഷം സമ്പർക്കരഹിത നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേർക്കും രോഗ ലക്ഷണങ്ങൾ ഇല്ലാതിരുന്നതും തിരിച്ചടിയായി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നേരത്തേ ഒരു നഴ്‌സിന് രോഗം ബാധിച്ചിരുന്നു. പി.പി.ഇ. കിറ്റ് ഉപയോഗിച്ച നഴ്‌സുമാർക്ക് രോഗം ബാധിച്ചതിൽ ആശങ്കയുണ്ട്. നിംഹാൻസ് ആശുപത്രിയിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത്തരത്തിൽ ആശുപത്രിയിൽ രോഗംബാധിക്കുന്ന ഏഴാമത്തെ ജീവനക്കാരനാണ്. എൻജിനിയറിങ്…
Read Moreമാളുകളിലെത്തുന്ന ജനങ്ങൾ കുറഞ്ഞു, ആഡംബര വസ്തുക്കൾക്ക് ആളില്ല; വൻ നഷ്ട്ടമെന്ന് കച്ചവടക്കാർ
ബെംഗളുരു; കോവിഡ് ഭയത്തിൽ നിന്ന് മുക്തരാകാതെ ജനങ്ങൾ, പ്രവർത്തനം തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും ആളനക്കമില്ലാതെ നഗരത്തിലെ മാളുകൾ. സാധാരണയായി വലിയ തിരക്കനുഭവപ്പെടുന്ന ശനി, ഞായർ ദിവസങ്ങളിൽപ്പോലും കുറച്ച് ആളുകൾ മാത്രമാണ് എത്തുന്നത്. വളരെയധികം ഇളവുകൾ നൽകിയിട്ടും ജനങ്ങൾ എത്താൻ മടിക്കുകയാണ്, കോവിഡ് വ്യാപനത്തിൽ കുറവുവരാതെ മാളുകളിൽ തിരക്കുണ്ടാവില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മാളുകളുടെ 70 കടകൾ മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. സിറ്റികളിലടക്കം ശരാശരി ഷോപ്പിങ്ങ് മാളുകളിൽ ശനി, ഞായർ ദിവസങ്ങളിൽ 1.5 കോടി മുതൽ രണ്ടുകോടിവരെയാണ് വിറ്റുവരവെങ്കിൽ കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ 10 ലക്ഷം…
Read More