സംസ്ഥാനത്ത് നിന്നും 33.33 കോടി രൂപയുടെ മദ്യം പിടികൂടി

ബെംഗളൂരു : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചന്നപട്ടണ, ഷിഗാവ്, സന്ദൂർ മണ്ഡലങ്ങളിൽ നിന്നായി 33.33 കോടി രൂപയുടെ മദ്യം പിടിച്ചെടുത്തു.

പോലീസും എക്സൈസും മറ്റ് ഏജൻസികളും ഒക്ടോബർ 16 മുതൽ നവംബർ 11 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും മദ്യം പിടിച്ചെടുത്തത്.

കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി മത്സരിക്കുന്ന ചന്നപട്ടണയിൽമാത്രം 29 കോടി രൂപയുടെ മദ്യം പിടിച്ചെടുത്തു.

  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്

ചന്നപട്ടണയിൽനിന്ന് 2,95,395 ലിറ്റർ മദ്യവും സന്ദൂരിൽനിന്ന് 2926 ലിറ്റർ മദ്യവും ഷിഗാവിൽ നിന്ന് 300 ലിറ്റർ മദ്യവുമാണ് പിടിച്ചെടുത്തത്. ഷിഗാവിൽ നിന്ന് 8.2 കിലോഗ്രാം ലഹരിമരുന്നും പിടിച്ചെടുത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ 17 ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts