സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ നഷ്ടം 600 കോടി ! ;കോവിഡ് വില്ലനായപ്പോൾ നിലച്ചത് ക്ഷേത്ര ജീവനക്കാരുടെ വരുമാനവും.

ബെ​ഗളുരു: ക്ഷേത്ര വരുമാനത്തിലും സംസ്ഥാനത്ത് വൻ ഇടിവെന്ന് റിപ്പോർട്ടുകൾ പുറത്ത്, ലോക്ഡൗൺ കാലത്ത് മുസാരിസ് വകുപ്പിന്റെകീഴിലുള്ള ക്ഷേത്രങ്ങളിൽ വരുമാനനഷ്ടം 600 കോടിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽമാത്രം ഏപ്രിൽ മേയ് മാസങ്ങളിൽ 14 കോടിരൂപയാണ് വരുമാന നഷ്ടം. ഇതോടെ ക്ഷേത്രങ്ങളെ ആശ്രയിച്ച് കഴിയുന്നവരുടെ ഭാവിയും അനിശ്ചിതത്വത്തിലായി കഴിഞ്ഞു. സംസ്ഥാനത്ത് ക്ഷേത്രങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന അനേകരാണുള്ളത്, വലുതും ചെറുതുമായി അനേകം ക്ഷേത്രങ്ങളുള്ള സ്ഥലമാണ് സംസ്ഥാനം. ലോക്ക് ഡൗൺ ആരാധനാലയങ്ങൾക്കും ബാധകമായതോടെ പല ക്ഷേത്രങ്ങളിലും പൂജാരിമാരുടെ നേതൃത്വത്തിൽ നിത്യപൂജകൾ മാത്രമാണ് നടന്നത്, വലിയ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട്…

Read More

ഭയപ്പെട്ടത് സംഭവിച്ചില്ല;കർണാടകയെ തൊടാതെ നിസർഗ അതിർത്തി കടന്നു

ബെംഗളൂരു : നിസർഗ ചുഴലിക്കാറ്റ് കർണാടക അതിർത്തി കടന്നു പോയതായി ഔദ്യോഗിക വൃത്തങ്ങൾ ഇന്ന് അറിയിച്ചു . മഴയും അതിശക്തമായ കാറ്റും ഉണ്ടായെങ്കിലും ചുഴലിക്കാറ്റ് കർണാടകയിൽ ഒരിടത്തും ബാധിക്കപ്പെട്ടിട്ടില്ല “നിസർഗ കർണാടക കടന്നുപോയി . എവിടെയും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അറിവ് കിട്ടിയിട്ടില്ല” എന്ന് കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി പ്രിൻസിപ്പൽ സെക്രട്ടറി ടി കെ അനിൽകുമാർ പറഞ്ഞു . “ശക്തമായ മഴ നമ്മൾ പ്രതീക്ഷിച്ചിരുന്നു . അതിനാൽ തന്നെ ഡെപ്യൂട്ടി കമ്മിഷണർമാരെ വിവരം മുൻകൂട്ടി അറിയിച്ചിരുന്നു . മൽസ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ് കൊടുത്തിരുന്നു”…

Read More

ബെംഗളൂരുവില്‍ നിന്ന് മലയാളികളുമായുള്ള കലയുടെ രണ്ടാമത്തെ ബസും നിലമ്പൂരിലെത്തി

ബംഗളുരുവില്‍ക്കുടുങ്ങിയ മലയാളികള്‍ക്കായി ഏര്‍പ്പെടുത്തിയ ബസ് ഇന്നലെ നിലമ്പൂരിലെത്തി. കാലയുമായി ചേർന്ന് സൗജന്യ യാത്രയൊരുക്കിയത് പിവി അന്‍വര്‍ എംഎല്‍എയാണ്. ബംഗളുരിവില്‍നിന്ന് നിലമ്പൂരിലേക്കുള്ള കലയുടെ രണ്ടാമത്തെ ബസ്സാണിത്. ലോക് ഡൗണില്‍ നാട്ടിലേക്ക് മടങ്ങാനാവാതെ ബംഗളുരുവില്‍ക്കുടുങ്ങിയവര്‍ക്കാണ് ബസ് ഏര്‍പ്പെടുത്തിയത്. കൂടുതല്‍ വിദ്യാര്‍ത്ഥികളാണ്. ബംഗളുരു ബസവേശ്വര ബസ് സ്റ്റാന്റില്‍നിന്ന് രണ്ടാമത്തെ ബസ് ഇന്നലെ വൈകീട്ടാണ് നിലമ്പൂരിലെത്തിയത്. ആരോഗ്യജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് യാത്ര. ബംഗളുരുവിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കല വെല്‍ഫെയര്‍ അസോസിയേഷനാണ് ബംഗളുരുവിലെ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കിയത്. തിരിച്ചെത്തിയവര്‍ ആരോഗ്യപരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് വീടുകളിലേക്ക് മടങ്ങിയത്. 14 ദിവസത്തെ റൂം കോറന്റൈനും…

Read More

ഇന്ന് കർണാടകയിൽ 267 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;4000 കടന്ന് ആകെ രോഗ ബാധിതരുടെ എണ്ണം;1500 കടന്ന് രോഗമുക്തി;2500ന് അടുത്ത് ആക്റ്റീവ് കേസുകൾ.

ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് പുതിയതായി 267 പേർക്കു കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 250 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിൽ എത്തിയവരാണ്. ഇതു വരെയുള്ള ആകെ രോഗബാധിതരുടെ എണ്ണം 4063 ആയി. ഇന്ന് 111 പേർ രോഗ മുക്തി നേടി, ആകെ ഇതുവരെ 1514 പേർ ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇന്ന് ഒരാൾ മരിച്ചു, ദാവനഗെരെയിൽ 80 വയസുകാരിയാണ് മരിച്ചത് ,ആകെ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 53 ആയി. 2494 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്. കലബുറഗി 105,…

Read More

കോവിഡെന്ന മഹാമാരിയുടെ സമയത്ത് മാധ്യമപ്രവർത്തകരുടെ പങ്ക് കുറച്ചുകാണരു‌ത്; കർണാടക ഹൈക്കോടതി

ബെം​ഗളുരു; കോവിഡ് സമയത്ത് മാധ്യമപ്രവർത്തകരുടെ പങ്ക് കുറച്ചുകാണരുതെന്ന് കർണാടക ഹൈക്കോടതി. നേരത്തെ സുപ്രീം കോടതിയിൽ സോളിസിറ്റർ ജനറൽ സ്വീകരിച്ച നിലപാടിൽ നിന്നും വളരെ വിഭിന്നമായ തീരുമാനമാണ് ഹൈക്കോടതിയുടെത്. എന്നാൽ നിലവിലുള്ള എല്ലാ മാധ്യമ പ്രവർത്തകരും കഴുകൻമാരെപോലെയാണെന്ന നിലപാടാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സ്വീകരിച്ചത്. കോവിഡ് 19 മൂലം ജനങ്ങൾ എല്ലാവരും വളരെ കടുത്ത ആശങ്ക നേരിടുന്ന സമയത്ത് വളരെ കൃത്യമായും നേരോടെയും മാധ്യമങ്ങൾ വസ്തുതകൾ തയ്യാറാക്കണമെന്നും കോടതി വ്യക്തമാക്കി.

Read More

COVID 19: രാജ്യം പോകുന്നത് സാമ്പത്തിക പ്രതിസന്ധിയിലേക്കോ? ഇന്ന് രാജ്യത്തെ സാമ്പത്തികപരമായി പിടിച്ചു നിർത്തുന്ന സംസ്ഥാനങ്ങൾ ഏതൊക്കെ ?

ബെംഗളൂരു : രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 27% സംഭാവന ചെയ്യുന്ന അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങൾ സമ്പത്ത് വ്യവസ്ഥയിൽ ഒരു വീണ്ടെടുക്കലിനെ നയിക്കുന്നു, ഇത് ലോകത്തിലെ ഏറ്റവും വലിയ ലോക്ക്ഡ ഡൗണിൽ നിന്ന് സാവധാനം ഉയർന്നുവരുന്നു, എലാര സെക്യൂരിറ്റീസ് ഇൻ‌കോർ‌പ്പറേഷൻ നടത്തിയ പഠനം. വൈധ്യുതി ഉപഭോഗം, ട്രാഫിക് ചലനം, മൊത്ത വിപണികളിലെ കാർഷിക ഉൽ‌പന്നങ്ങളുടെ വരവ്, ഗൂഗിൾ മൊബിലിറ്റി ഡാറ്റ തുടങ്ങിയ സൂചകങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കി കർണാടക , കേരളം, പഞ്ചാബ്, തമിഴ്‌നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ പ്രവർത്തനത്തിൽ ഒരു മുന്നേറ്റം കണ്ടു. മുംബൈയിലെ…

Read More

സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂലൈ ഒന്ന് മുതൽ തുറക്കുന്നത് സർക്കാർ പരിഗണനയിൽ

ബെംഗളൂരു : 2020-21 അധ്യയന വര്ഷത്തിലേക്കായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂലൈ ഒന്നിനു തുറക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു . വകുപ്പ് തല മേധാവികളുമായി നടത്തിയ ചർച്ചയിലാണ് വിഷയം പരിഗണനയിൽ ഉള്ളതായി അറിയിച്ചത് . മാതാപിതാക്കൾ അടക്കമുള്ള സ്റ്റേക്ക്ഹോൾഡേഴ്സിൽ നിന്നും അഭിപ്രായം അറിഞ്ഞതിനു ശേഷം മാത്രമേ വിദ്യാലയങ്ങൾ തുറക്കുന്ന തീയതികളിൽ അന്തിമ തീരുമാനം എടുക്കുകയുള്ളു . പ്രവേശന നടപടികൾ ജൂൺ എട്ടിന് ശേഷം തുടങ്ങാവുന്നതാണ് എന്ന് പ്രൈമറി സെക്കന്ററി വിദ്യാഭ്യാസ മന്ത്രി കെ സുധാകർ അറിയിച്ചു . നാല് മുതൽ ഏഴ് വരെ ഉള്ള ക്ലാസുകൾ…

Read More

ആശ്വാസ വാർത്ത;”മെയ്ഡ് ഇൻ ബെംഗളൂരു”വെന്റിലേറ്റർ വിജയകരം; അഭിമാനമായി ഡോ:ജ​ഗദീഷ് ഹിരേമഡ്.

ബെം​ഗളുരു; ഓട്ടോ മൊബൈൽ പാർട്സുകൾ ഉപയോ​ഗിച്ച് ഇന്ത്യയിലെ ആദ്യത്തെ വെന്റിലേറ്റർ നിർമ്മിച്ചു, തദ്ദേശീയ വെന്റിലേറ്റർ നിർമ്മിച്ചത് ബെം​ഗളുരുവിലെ സ്വകാര്യ ഹോസ്പിറ്റലിലെ ഡോക്ടറും സംഘവുമാണ്. ജി​ഗാനി എയ്സ് സുഹാസ് ആശുപത്രിയിലെ എംഡി ഡോ. ജ​ഗദീഷ് ഹിരേമഡ് ആണ് മൈസുരുവിലെ ഹെൽത്ത് കെയർ കമ്പനിയായ സ്കാന്റേ , മഹീന്ദ്ര , മഹീന്ദ്ര ഡിസൈൻ ടീം എന്നിവരുടെ സഹായത്തോടെ തീരെ ചെലവു കുറഞ്ഞതും എന്നാൽ മികച്ചതുമായ വെന്റിലേറ്ററെന്ന സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുന്നത്. കൂടാതെ ജാവ ബൈക്ക്, ബൊലേറോ എസ്‌യുവി പാർട്സ് ആണ് പ്രധാന ഘടകങ്ങൾ. വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയ തദ്ദേശായമായ…

Read More

നഗരത്തിൽ കണ്ടെയിൽമെൻ്റ് സോണുകളുടെ എണ്ണം 39 ആയി !

ബെംഗളൂരു : ജൂൺ രണ്ടിന് ബി ബി എം പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ പ്രകാരം നഗരത്തിൽ അകെ 39 കണ്ടൈൻമെന്റ് സോണുകൾ ആണ് നിലവിൽ ഉള്ളത് . ഇതിൽ സുഭാഷ് നഗർ (95) ,സുബ്രമണ്യനഗർ (66), രായപുരം (137) ,ആസാദ് നഗർ (141), നയന്തനഹള്ളി (131) എന്നീ സോണുകൾ പുതിയതായി ചേർക്കപെട്ടവയാണ് . പുതിയ അഞ്ച് സോണുകളിലും ഒരു പോസിറ്റീവ് കേസ് വീതം ആണ് നിലവിൽ ഉള്ളത് ജയമഹൽ ,കെംപഗൗഡ , ബൊമ്മനഹള്ള,എച്ച് എസ് ആർ ലേ ഔട്ട് ,കാഡുഗൊഡി,അഗരം ,സിദ്ധ…

Read More

പോലീസ് സ്റ്റേഷനിൽ നിന്ന് 50 ഉണ്ടകൾ കാണാതെ പോയതിന് പിന്നിൽ അഴിമതിയോ? അന്വേഷണം ഊർജിതം.

ബെംഗളൂരു :മൈസൂരുവിലെ ടി. നരസിപുർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച 50 വെടിയുണ്ടകൾ മോഷണംപോയതായി റിപ്പോർട്ട്, സ്റ്റേഷനിലെ റൈഫിളുകളിൽ ഉപയോ​ഗിക്കാനായി സൂക്ഷിച്ച വെടിയുണ്ടകളാണ് മോഷണം പോയിരിയ്ക്കുന്നത്. വൻ വിവാ​ദമായിരിയ്ക്കുന്ന സംഭവത്തിൽ സിറ്റി പോലീസ് കമ്മിഷ്ണർ എസ് ഋഷികാന്തിന്റെ നിർദേശത്തെ തുടർന്ന് കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷണ കുറ്റമുൾപ്പെടെ വകുപ്പുകൾ ചേർത്താണ് അന്വേഷിക്കുക, 2500 വെടിയുണ്ടകളാണ് നൽകിയിരുന്നത്. കഴിഞ്ഞയാഴ്ച്ച ജില്ലാ സായുധ റിസർവ് പോലീസിലെ ഡിവൈ.എസ്.പി. ഇതിന്റെ കണക്കെടുപ്പ് നടത്തിയപ്പോഴാണ് 50 വെടിയുണ്ടകൾ കാണാതായത് ശ്രദ്ധയിൽപ്പെട്ടതെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഡിവൈ.എസ്.പി. മൈസൂരു…

Read More
Click Here to Follow Us