ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് പുതിയതായി 267 പേർക്കു കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
ഇതിൽ 250 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിൽ എത്തിയവരാണ്.
ഇതു വരെയുള്ള ആകെ രോഗബാധിതരുടെ എണ്ണം 4063 ആയി.
ഇന്ന് 111 പേർ രോഗ മുക്തി നേടി, ആകെ ഇതുവരെ 1514 പേർ ആശുപത്രി വിട്ടു.
സംസ്ഥാനത്ത് ഇന്ന് ഒരാൾ മരിച്ചു, ദാവനഗെരെയിൽ 80 വയസുകാരിയാണ് മരിച്ചത് ,ആകെ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 53 ആയി.
2494 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്.
കലബുറഗി 105, ഉഡുപ്പി 62 ,ബെംഗളൂരു നഗര ജില്ല 20, മണ്ഡ്യ 13 ,യാദഗിരി 9, റായ്ച്ചൂരു 35 ,ഹാസന 1 ,ബെംഗളൂരു ഗ്രാമ ജില്ല 1, കോലാറ 2, ധാർവാഡ് 1, ബെളളാരി 1, ദാവനഗെരെ 3, വിജയപുര 6, ദക്ഷിണ കന്നഡ 2, മൈസൂരു 2, ബാഗൽ കോട്ടെ 2, ശിവമൊഗ്ഗ 2 എന്നിങ്ങനെയാണ് ഇന്നത്തെ ജില്ല തിരിച്ചുള്ള കോവിഡ് രോഗികളുടെ എണ്ണം.
http://h4k.d79.myftpupload.com/covid-19
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.