മൂന്നര വയസ്സുകാരിക്ക് കോവിഡ്! ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത് 15 പേര്‍ക്ക്;സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 247 ആയി;60 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു;181 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് രോഗ ബാധിച്ചവരുടെ എണ്ണം 247 ആയി,ഇന്ന് 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ ആറു പേര്‍ മരിച്ചു,60 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ 181 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 9 പേര്‍ മലയാളികള്‍ ആണ്. ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ : രോഗി 233 : രോഗി 194 മായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 5 വയസ്സുകാരന്‍ ,ധാര്‍വാഡ-ഹുബ്ബള്ളി  ആശുപത്രിയില്‍  ചികിത്സയിലാണ്. രോഗി 234 : രോഗി 194 മായി നേരിട്ട്…

Read More

കൊറോണയെ ബി.ജെ.പി.രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നു;പരാതിയുമായി കോൺഗ്രസ്.

ബെംഗളൂരു: കൊറോണ പ്രതിരോധപ്രവർത്തനങ്ങൾ രാഷ്ട്രീയനേട്ടത്തിനായി സർക്കാർ ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി.) സംസ്ഥാന ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് സലിം അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം സെക്രട്ടേറിയറ്റിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. ദുരിതമനുഭവിക്കുന്നവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷണക്കിറ്റുകളിൽ നരേന്ദ്രമോദിയുടെയും ബി.ജെ.പി. എം.എൽ.എ.മാരുടെയും ചിത്രവും താമര ചിഹ്നവും പതിക്കുന്നതിനെതിരേയാണ് പരാതി. ജനങ്ങൾക്ക് മെച്ചപ്പെട്ട വൈദ്യസഹായം നൽകാതെ രാഷ്ട്രീയ മുതലെടുപ്പിന് അവസരം ഉപയോഗിക്കുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ഉറപ്പുനൽകിയതായി കെ.പി.സി.സി. സംഘം…

Read More

നിർദ്ധനർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ.

ബെംഗളൂരു : കോവിഡ് ലോക് ഡൗൺ കാരണം ദുരിതത്തിലായ നിർദ്ധന കുടുംബങ്ങൾക്കായി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് കേരളാ എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു. ബെലന്തൂരിൽ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കു കേരളാ എൻജിനിയേർസ് അസോസിയേഷന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടെ ഭാഗമായി ആദ്യ ഘട്ട കിറ്റുകൾ വിതരണം ചെയ്തു. സാമൂഹിക പ്രതിബദ്ധത ടീം സെക്ട്രറി ടോം ജോർജ് നേതൃത്വം നൽകി. ഔദ്യോഗിക വൈബ് സൈറ്റ്:http://www.keablr.in/

Read More

ഇനിയെങ്കിലും പുറത്തിറങ്ങല്ലേ…അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാൻ ഹെൽപ്പ് ലൈൻ നമ്പർ ഒരുക്കി ബി.ബി.എം.പി;ഡെലിവറി ചാർജ്ജ് ഇല്ല.

ബെംഗളൂരു: ഈ ലോക്ക് ഡൗൺ കാലത്ത് അവശ്യസാധനങ്ങൾ വാങ്ങാനെന്ന പേരിൽ ആളുകൾ നിരത്തിലിറങ്ങുന്നത് പോലീസിനും മറ്റു സംവിധാനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ആണ് സൃഷ്ടിക്കുന്നത്. ದೇಶಾದ್ಯಂತ ಲಾಕ್‌ಡೌನ್ ಇರುವುದರಿಂದ ಮನೆಯಿಂದ ಹೊರಬರುವುದನ್ನು ನಿಯಂತ್ರಿಸಲು ದೈನಂದಿನ ಅಗತ್ಯ ವಸ್ತುಗಳಾದ ದಿನಸಿ, ತರಕಾರಿ, ಔಷಧಗಳು ಇದೀಗ ನೇರವಾಗಿ ನಿಮ್ಮ ಮನೆಯ ಬಾಗಿಲಿಗೇ ಬರಲಿವೆ. ಬೆಂಗಳೂರು ದಕ್ಷಿಣ ನಿವಾಸಿಗಳು ಕಾಲ್ ಅಥವಾ ವಾಟ್ಸ್‌ಆ್ಯಪ್ ಮಾಡುವ ಮೂಲಕ ನಿಮಗೆ ಅಗತ್ಯವಾದ ವಸ್ತುಗಳನ್ನು ಪಡೆಯಬಹುದು. ಸಹಾಯವಾಣಿ ಸಂಖ್ಯೆ: 080 61914960 pic.twitter.com/NLj3qSp2fT — R Ashoka (@RAshokaBJP) April 12, 2020 ഇതിനൊരു…

Read More

നഗരത്തിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ അടിയന്തിര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കേരള സമാജം.

ബെംഗളൂരു : ലോക് ഡൌണ്‍ മൂലം നഗരത്തില്‍ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാന്‍ അടിയന്തിരമായി നടപടി എടുക്കണമെന്ന് ബാംഗ്ലൂര്‍ കേരള സമാജം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച അടിയന്തിര നിവേദനം കേരള മുഖ്യമന്ത്രിക്ക് അയച്ചതായി കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍ അറിയിച്ചു. യഥാര്‍ത്ഥത്തില്‍ ബെംഗളൂരുവില്‍ അകപ്പെട്ട താഴെ പറയുന്ന വിഭാഗം ആള്‍ക്കാരെ നാട്ടിലെത്തിക്കണമെന്നാണ് കേരള സമാജം ആവശ്യപ്പെട്ടിരിക്കുന്നത്. 1.ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി നാട്ടില്‍ പോകാന്‍ സാധിക്കാത്തവര്‍. 2.ഗര്‍ഭിണികളും കേരളത്തില്‍ ചികിത്സ തേടേണ്ട ക്യാന്‍സര്‍ പോലെയുള്ള രോഗമുള്ളവര്‍ 3.പല സ്ഥലങ്ങളില്‍ നിന്നും ബെംഗളൂരുവിലെത്തി ഇവിടെ അകപ്പെട്ടു പോയവര്‍…

Read More

ബാറുകളിൽ നിന്ന് മദ്യക്കവർച്ച നിത്യസംഭവമാകുന്നു;കഴിഞ്ഞ ദിവസങ്ങളിൽ മാത്രം നഷ്ടമായത് 30000 രൂപയുടെ മദ്യം.

ബെംഗളൂരു: അടച്ചിട്ട ബാറിൽനിന്ന് മദ്യം മോഷണം പോയതായി പരാതി. ദൊഡ്ഡബാനസവാടിയിലെ ബാറിൽനിന്നാണ് 30,000 രൂപ വിലമതിക്കുന്ന 35 കുപ്പി മദ്യം മോഷണം പോയത്. 21-ന് അടച്ചിട്ട ബാർ വെള്ളിയാഴ്ച ജീവനക്കാരൻ പരിശോധിക്കാനെത്തിയപ്പോഴാണ് മദ്യം മോഷണം പോയത് കണ്ടെത്തിയത്. പിറകിലെ വാതിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിലേക്ക് കടന്നതെന്നാണ് പ്രാഥമിക നിഗമനം. ഈ ഭാഗത്ത് സൂക്ഷിച്ച മദ്യമാണ് മോഷണം പോയത്. ഉടമയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ലോക് ഡൗണിന് ശേഷം നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള ബാറുകളിൽ മോഷണം പതിവായിരിക്കുകയാണ്. യശ്വന്തപുര, കമ്മനഹള്ളി തുടങ്ങിയപ്രദേശങ്ങളിലെ ചില ബാറുകളിൽ…

Read More

ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത് 17 പേര്‍ക്ക്;സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 232 ആയി;54 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് രോഗ ബാധിച്ചവരുടെ എണ്ണം 232 ആയി,ഇന്ന് 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ ആറു പേര്‍ മരിച്ചു,54 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ 172 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇതില്‍ 9 പേര്‍ മലയാളികള്‍ ആണ്. ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ : രോഗി 216 : രോഗി 88 മായി (ഫാര്‍മ കമ്പനി) സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 32 കാരന്‍ ,മൈസുരുവിലെ ആശുപത്രിയില്‍  ചികിത്സയിലാണ്. രോഗി 217 : 75 കാരി നഗരത്തിലെ ആശുപത്രിയില്‍ …

Read More

വർഗീയ പരാമർശങ്ങൾ നടത്തുന്ന ബി.ജെ.പി. നേതാക്കൾക്കെതിരേ പരാതി നൽകി കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ.ശിവകുമാർ.

ബെംഗളൂരു: ലോക് ഡൗൺ കാലത്തും വർഗീയ പരാമർശങ്ങൾ നടത്തുന്ന ബി.ജെ.പി. നേതാക്കൾക്കെതിരേ പരാതി നൽകി കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ. കോവിഡ്-19 നെ വർഗീയവത്കരിച്ച് മതവിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ബി.ജെ.പി. നേതാക്കൾ ശ്രമിച്ചുവെന്നും അവർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പി. പ്രവീൺ സൂദിനാണ് ഡി.കെ. ശിവകുമാർ പരാതി നൽകിയത് ബി.ജെ.പി.എം.പി. മാരായ ശോഭ കരന്തലജെ, അനന്ത്കുമാർ ഹെഗ്‌ഡെ, എം.എൽ.എ.മാരായ ബസനഗൗഡ പാട്ടീൽ യത്‌നാൽ, രേണുകാചാര്യ എന്നിവർ ഹിന്ദുക്കൾക്കും മുസ്‌ലിങ്ങൾക്കുമിടയിൽ ഭിന്നത ഉണ്ടാക്കും വിധമുള്ള പ്രസ്താവനകളാണ് നടത്തിയതെന്ന് കത്തിൽ ശിവകുമാർ പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ രണ്ടു…

Read More

വൃക്കരോഗിയായ അമ്മക്ക് മരുന്നു വേണമെന്നാവശ്യപ്പെട്ട് 18 കാരിയായ മകൾ ടിക്ക് ടോക്കിൽ;വീഡിയോ ശ്രദ്ധയിൽ പെട്ട മുഖ്യമന്ത്രി ഉടനടി ഇടപെട്ടു;മണിക്കൂറുകൾക്കുള്ളിൽ മരുന്നെത്തി.

ബെംഗളൂരു: സോഷ്യൽ മീഡിയക്ക് നിരവധി ഗുണങ്ങളും എന്നാൽ ദോഷങ്ങളും കുറവല്ല, ഈ ലോക്ക് ഡൗണിൽ കുടുങ്ങിക്കിടക്കുന്ന ഒരു പെൺകുട്ടിക്കും രോഗിയായ അമ്മക്കും സോഷ്യൽ മീഡിയ സഹായിച്ച വാർത്തയാണ് പുറത്ത് ഇപ്പോൾ വരുന്നത്. വൃക്കരോഗിയായ അമ്മക്ക് വേണ്ടി മരുന്ന് ആവശ്യപ്പെട്ട് 18 കാരിയായ മകൾ ടിക്ക് ടോക്കിലൂടെ അപേക്ഷിക്കുകയായിരുന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ അധികൃതൽ മരുന്ന് വീട്ടിൽ എത്തിച്ചുനൽകുകയായിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയാണ് മരുന്ന് എത്തിച്ചു നൽകാൻ ബെലഗാവി ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ബെലഗാവി രാമദുർഗ് സ്വദേശിയായ പവിത്ര അരഭവി (18) യാണ്…

Read More

ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാൻ കഴിയാതെ നാട്ടുകാർ;100ൽ അധികം ആളുകളെ പങ്കെടുപ്പിച്ച് എം.എൽ.എ.ക്ക് പിറന്നാളാഘോഷം.

ബെംഗളൂരു: കോവിഡ് വ്യാപനവും തുടർന്നുള്ള ലോക്ക് ഡൗണും സാധാരണക്കാരെ ചെറുതായി ഒന്നും അല്ല ബുദ്ധിമുട്ടിച്ചിരിക്കുന്നത്. ദിവസ വേതനക്കാരായ കൂലി ത്തൊഴിലാളികൾ ടാക്സി ഓട്ടോ റിക്ഷ ഡ്രൈവർമാർ എന്നിവരുടെ ജീവിതാവസ്ഥ വളരെ കഷ്ടത്തിലാണ് എന്നാലും അവർ അതെല്ലാം സഹിച്ചും സഹകരിക്കുന്നു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും റവന്യൂ ആരോഗ്യ മന്ത്രിമാരും ഓടി നടന്ന് കാര്യങ്ങൾ ചെയ്യുമ്പോഴും അവരുടെ തന്നെ പാർട്ടിയാൽ പെട്ട ചിലർക്ക് ഇതിൻ്റെ പ്രാധാന്യമൊന്നും മനസ്സിലായ മട്ടില്ല. ലോക്ഡൗണിനിടയിലും തുമകൂരുവിൽ ബി.ജെ.പി. എം.എൽ.എ.യുടെ പിറന്നാളാഘോഷം നടത്തിയത് വളരെ ആഘോഷപൂർവമാണ്. തുമകൂരുവിൽനിന്നുള്ള എം.എൽ.എ. എം. ജയറാമാണ് അണികൾക്ക്…

Read More
Click Here to Follow Us