മൂന്നര വയസ്സുകാരിക്ക് കോവിഡ്! ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത് 15 പേര്‍ക്ക്;സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 247 ആയി;60 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു;181 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് രോഗ ബാധിച്ചവരുടെ എണ്ണം 247 ആയി,ഇന്ന് 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഇതുവരെ ആറു പേര്‍ മരിച്ചു,60 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ 181 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

ഇതില്‍ 9 പേര്‍ മലയാളികള്‍ ആണ്.

ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ :

രോഗി 233 : രോഗി 194 മായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 5 വയസ്സുകാരന്‍ ,ധാര്‍വാഡ-ഹുബ്ബള്ളി  ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 234 : രോഗി 194 മായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 3.6 വയസ്സുകാരന്‍ ,ധാര്‍വാഡ-ഹുബ്ബള്ളി  ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 235 : രോഗി 194 മായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 7 വയസ്സുകാരി ,ധാര്‍വാഡ-ഹുബ്ബള്ളി  ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 236 : രോഗി 194 മായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 37 വയസ്സുകാരന്‍ ,ധാര്‍വാഡ-ഹുബ്ബള്ളി  ആശുപത്രിയില്‍  ചികിത്സയിലാണ്.

(രോഗി 194 : ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത 27 കാരന്‍ ,ധാര്‍വാടായിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.)

രോഗി 237 : രോഗി 179 ന്റെ അമ്മ 60 കാരി,മണ്ഡ്യയിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 238: രോഗി 179 ന്റെ മകള്‍ 8 കാരി,മണ്ഡ്യയിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 239: രോഗി 179 ന്റെ സഹോദരിയുടെ മകന്‍  18 കാരന്‍,മണ്ഡ്യയിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

(രോഗി 179 : രോഗി 134 ,138 എന്നിവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 35 കാരന്‍ ആയ മണ്ഡ്യ സ്വദേശി,അവിടെ തന്നെ ചികിത്സയിലാണ്.)

രോഗി 240 : രോഗി 164 യുമായി സമ്പര്‍ക്കത്തില്‍ ഇരുന്ന 27 കാരന്‍ ബാഗല്‍ കോട്ടിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

(രോഗി 164: ഡൽഹി യാത്ര നടത്തിയ ബാഗൽ കോട്ട് മുധോൾ സ്വദേശി 33കാരൻ, ബാഗൽ കോട്ട് ആശുപത്രിയിൽ ചികിൽസയിലാണ്.)

രോഗി 241 : രോഗി 211 ന്റെ സഹോദരന്റെ മകള്‍ 16 കാരി, ബീദറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 242 : രോഗി 211 ന്റെ സഹോദരന്റെ മകള്‍ 35 കാരി, ബീദറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

(രോഗി 211 : രോഗി 122 ന്റെ സഹോദരന്റെ ഭാര്യ 50 വയസ്സുകാരി ബീദറില്‍ ചികിത്സയിലാണ്.,

രോഗി 112 :  രോഗി 88 ന്റെ മുറിയില്‍ താമസിച്ചിരുന്ന 22 കാരന്‍,ഇപ്പോള്‍ മൈസുരുവില്‍ ചികിത്സയിലാണ്.,

രോഗി 88 : നഞ്ചൻഗുഡ് സ്വദേശിയായ 24 വയസുകാരൻ, രോഗി 52 ൻ്റെ അതേ ഫാർമ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.മൈസൂരുവിൽ ചികിൽസയിലാണ്.)

രോഗി 243 : രോഗി 149 മായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 20 കാരന്‍  ബെലഗാവിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 244 : രോഗി 149 മായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 14 കാരന്‍  ബെലഗാവിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 245 : രോഗി 149 മായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 45 കാരന്‍  ബെലഗാവിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

(രോഗി 149: നിസമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 67 കാരി ,ബെളഗാവിയില്‍ ചികിത്സയിലാണ്.)

രോഗി 246 : ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത 39 കാരന്‍ ബെംഗളൂരു ഗ്രാമജില്ലയിലെ  ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 247 : 62 കാരന്‍ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജില്ല തിരിച്ചുള്ള കണക്കുകള്‍ താഴെ :

കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ വാര്‍ത്തകള്‍ താഴെ ലിങ്കില്‍ ലഭ്യമാണ്.

http://bangalorevartha.in/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us