ബെംഗളൂരു : സംഭവം നടന്നത് മംഗളൂരുവിൽ.ഒറ്റയ്ക്കിരുന്നു മടുത്ത പതിനേഴുകാരൻ കൂട്ടുകാരനെ കടത്തിക്കൊണ്ടു വന്നത് ട്രോളിബാഗിലാക്കി.
മംഗളൂരു നഗര മധ്യത്തിൽ ബൽമട്ട ആര്യസമാജം റോഡിലെ ഒരു ഫ്ലാറ്റിലാണു സംഭവം. ലോക്സഡൗൺ പ്രഖ്യാപിച്ചതോടെ, വീട്ടു സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്ന് ഒരാളെയല്ലാതെ ഫ്ലാറ്റിലെ സെക്യൂരിറ്റി പുറത്തേക്കുവിടില്ല. ആ ഉത്തരവാദിത്തം അച്ഛൻ മകനു
കൈമാറിയില്ല.
കുട്ടുകാരെ ആരെയെങ്കിലും വീട്ടിലേക്കു വരുത്താമെന്നു വച്ചാലോ, പുറംമേ നിന്ന് ആർക്കും പ്രവേശനവുമില്ല.
ഒറ്റയ്ക്കിരുന്നു മടുത്ത പയ്യൻ ഒടുവിൽ കൂട്ടാൻ തന്നെ തീട്ടുകാരനെ കൂട്ടിക്കൊണ്ടു വരാൻ തന്നെ തീരുമാനിച്ചു.
പാണ്ഡശ്വരത്തുള്ള സമപ്രായക്കാരനായ ചങ്ങാതിയെ വിളിച്ചു വരുത്തി. വീടിലെ വലിയ കോളി ബാഗിൽ കക്ഷിയെ പായ്ക്ക് ചെയ്തു.സെക്യൂരിറ്റിയുടെ മുന്നിലൂടെ ബാഗും വലിച്ച് അകത്തു കയറി ലിഫ്റ്റിന് അരികിലെത്തി.
ലിഫ്റ്റ് കാത്തു നിൽക്കുമ്പോഴാണു ബാഗ്
തനിയെ അനങ്ങുന്നത് അടുത്തുണ്ടായിരുന്ന മറ്റൊരാളുടെ ശ്രദ്ധയിൽപെട്ടത്.
ഇതോടെ സംശയം തോന്നിയ താമസക്കാരും സെക്യൂരിറ്റിയും ചേർന്നു ബാഗ് തുറന്നപ്പോൾ അകത്ത് ഒരു പയ്യൻ ചുരുണ്ടിരിക്കുന്നു.
പൊലീസിനെ വിളിച്ചു വരുത്തി ഇരുവരെയും കൈമാറി. സ്റ്റേഷനിലെത്തിച്ച പൊലീസ്
ഇവരെ താക്കീതു ചെയ്തു.
ലോക് ഡൗൺ ലംഘിച്ചതിനു കേസ്ജിസ്ട്രർ ചെയ്തു വിട്ടയച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.