നോർക്ക ഇടപെട്ടു;നഗരത്തിൽ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ മലയാളികൾക്ക് നാട്ടിൽ പോകാൻ അനുമതി.

ബെംഗളൂരു: വിദേശത്തുനിന്ന് നഗരത്തിലെത്തി നിരീക്ഷണകാലാവധി കഴിഞ്ഞ മലയാളികൾക്ക് നാട്ടിൽ പോകുന്നതിന് അനുമതി.

ബെംഗളൂരുവിൽ നിരീക്ഷണത്തിലായിരുന്ന എറണാകുളം,ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിൽനിന്നുള്ള14 പേർക്കാണ് നോർക്ക റൂട്ട്സ്ഇടപ്പെട്ടതിനെത്തുടർന്ന് നാട്ടിലേക്കു പോകാൻ അനുമതി ലഭിച്ചത്.

ഇതിൽ രണ്ടുപേർ എറണാകുളത്തേക്കുപോയി. ബാക്കിയുള്ളവർ വരുംദിവസങ്ങളിൽ യാത്രയാകും.

കർണാടക അഡീഷണൽ സെക്രട്ടറി ഗംഗാറാം ബഡേരിയ, ഡിസാസ്റ്റർ മാനേജ്മെൻറ് സെൽ കോ-ഓർഡിനേറ്റർ കെ.കെ. പ്രദീപ് എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

  റോഡിന്റെ നടുക്ക് മലയാളി നടിക്ക് നേരെ ആക്രമണശ്രമം; കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി

നിരീക്ഷണകാലാവധി കഴിഞ്ഞവർ നാട്ടിൽ പോകുന്നതിന് നോർക്ക റൂട്ട്സ് ബെംഗളുരു ഓഫീസുമായി ബന്ധപ്പെടണമെന്ന് നോർക്ക ഓഫീസർ റീസ രഞ്ജിത്ത് അറിയിച്ചു.

ഫോൺ: 9483275823. ദുബായിൽനിന്നെത്തി ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന വേറെ ആറുപേരും തിങ്കളാഴ്ച നാട്ടിലേക്കുപോയി.

നിരീക്ഷണ കാലാവധി പൂർത്തിയാക്കുകയും
രോഗമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തതിനെത്തുടർന്നാണ് ഇവർ നാട്ടിലേക്കു തിരിച്ചത്.

നാട്ടിലേക്കുള്ള യാത്രയ്ക്ക് കേരള സർക്കാർ അനുമതി നൽകിയതി നെത്തുടർന്നാണ് നോർക്ക റൂട്ട്സ് തുടർനടപടി സ്വീകരിച്ചത്.

  കഴിച്ച ഭക്ഷണത്തിന് മാത്രം പോരാ, ഇനി ഇതിനും പണം നൽകണം"; ബെംഗളൂരുവിലെ ഹോട്ടൽ ബില്ലുകളിലെ പുതിയ ചതിക്കുഴി ഇങ്ങനെ!

നാട്ടിലേക്കു പോകുന്നതിനായി ബെംഗളൂരു വിമാനത്താവള
ത്തിലെത്തിയവരെയാണ് നിരീക്ഷണത്തിലാക്കിയത്.

ഇവർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലാവധി പൂർത്തിയാക്കുകയും രോഗമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക രണ്ടാം പി.യു.സി ഫലം ഇന്ന്; ഉച്ചയ്ക്ക് 3 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും
[masterslider id="10"]

Related posts

Click Here to Follow Us