പീഡിയാട്രിക്‌സ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ക്വാറിയിൽ ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു: എംവിജെ മെഡിക്കൽ കോളേജിലെ പീഡിയാട്രിക്‌സ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ക്വാറിയിൽ ചാടി ആത്മഹത്യ ചെയ്തു. ബംഗളൂരു-ചെന്നൈ ദേശീയ പാതയിൽ കെണ്ടാട്ടിക്ക് സമീപത്തുള്ള വെള്ളം നിറഞ്ഞ ക്വാറിയിലാണ് ഡോ.ദർശിനി (26 ) ആത്മഹത്യ ചെയ്തത്.
ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് ബല്ലാരി സ്വദേശിയായ ഡോ.ദർശിനിയുടെ ജീവിതം അവസാനിപ്പിച്ചതെന്ന് സംശയിക്കുന്നത്. ചില ക്വാറിയിയിൽ പെൺകുട്ടിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ട ഗ്രാമീണരാണ് പോലീസിൽ അറിയിച്ചത്. ഉച്ചയോടെ മൃതദേഹം പുറത്തെടുത്തു. കോളേജിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള ക്വാറിയിലെത്താൻ ദർശിനി അവളുടെ കോളേജിന് സമീപത്തു നിന്നും ഒരു ഓട്ടോയിലാണ് പോയതെന്ന് പോലീസ് പറഞ്ഞു. ക്വാറിയിലെത്തിയ ദർശിനി തന്റെ സുഹൃത്തിനെ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചിരുന്നു. സുഹൃത്ത് അധികൃതരെ അറിയിക്കും മുമ്പേ ദർശിനി ആത്മഹത്യ ചെയ്തുവെന്നും പോലീസ് കൂട്ടിച്ചേർത്തു..

ദർശിനിയുടെ ആത്മഹത്യയെ കുറിച്ച് കുടുംബം പ്രകടിപ്പിച്ചു. ജീവിതം അവസാനിപ്പിക്കാൻ തന്റെ സഹോദരിക്ക് 25 കിലോമീറ്റർ (ഹോസ്റ്റലിൽ നിന്ന് അകലെ) ആരും എത്താത്ത ക്വാറിയിലേക്ക് പോകാനുള്ള ധൈര്യം ഉണ്ടാകില്ലായിന്നും ദർശിനിയുടെ ഇളയ സഹോദരൻ പ്രജ്വൽ പറഞ്ഞു. ആത്മഹത്യയിൽ സംശയിക്കുന്നതിനാൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സഹോദരൻ പോലീസിനോട് ആവശ്യപ്പെട്ടു.
ഡോ ദർശിനി ഞായറാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്നും രാവിലെ 8 മണിയോടെ ജോലിയിൽ പ്രവേശിച്ചുവെന്നുമാണ് എംവിജെ മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ട് ഡോ ദയാനന്ദ ജി പറയുന്നത് തുടർന്ന് ഏകദേശം 10 മണി ആയപ്പോൾ ദർശിനി ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് സുഹൃത്തുക്കളും ആശുപത്രി അധികൃതരും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതായും എന്നാൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കോലാർ പോലീസ് ആണ് തിരികെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മെറിറ്റ് ക്വാട്ടയിൽ പി.ജി സീറ്റ് നേടിയ ഡോ.ദർശിനി പീഡിയാട്രിക്‌സിൽ ഒന്നാം വർഷ എം.ഡി ചെയ്യുകയായിരുന്നു. കോളേജിനോട് ചേർന്നുള്ള ഹോസ്റ്റലിലാണ് താമസിച്ചു വന്നിരുന്നത്. ദർശിനി കൊപ്പൽ കോളേജ് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് എംബിബിഎസ് നേടിയിരുന്നു.
ദർശിനിക്ക് ഇത്തരമൊരു തീവ്രമായ നടപടി സ്വീകരിക്കാൻ ഒരു കാരണവുമില്ലെന്ന് പറഞ്ഞ ഡോ. ദയാനന്ദ പറയുന്നത്., ദർശിനി പഠനത്തിൽ മിടുക്കിയാണെന്നും സഹപാഠികളുമായും അധ്യാപകരുമായും നല്ല അടുപ്പം പങ്കിട്ടുവെന്നും ആശുപത്രി വാർഡുകളിൽ രോഗികളെ പരിചരിക്കുമ്പോൾ രോഗികളോട് നന്നായി പെരുമാറിയിരുന്നതായും ദേഹം കൂട്ടിച്ചേർത്തു. കോലാർ പോലീസ് അവളുടെ മുറിയിൽ മഹജർ ചെയ്യുന്നതിനിടെ ഹോസ്പേട്ടിലെ ഒരു ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ നിന്ന് ഒരു കുറിപ്പടി കണ്ടെത്തി. പാൻഡെമിക് സമയത്ത് ഡോക്ടർ ദർശിനിക്ക് അച്ഛനെ നഷ്ടപ്പെട്ടിരുന്നു. അമ്മയും സഹോദരനും ബല്ലാരിയിലാണ് താമസം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us