വൃക്കരോഗിയായ അമ്മക്ക് മരുന്നു വേണമെന്നാവശ്യപ്പെട്ട് 18 കാരിയായ മകൾ ടിക്ക് ടോക്കിൽ;വീഡിയോ ശ്രദ്ധയിൽ പെട്ട മുഖ്യമന്ത്രി ഉടനടി ഇടപെട്ടു;മണിക്കൂറുകൾക്കുള്ളിൽ മരുന്നെത്തി.

ബെംഗളൂരു: സോഷ്യൽ മീഡിയക്ക് നിരവധി ഗുണങ്ങളും എന്നാൽ ദോഷങ്ങളും കുറവല്ല, ഈ ലോക്ക് ഡൗണിൽ കുടുങ്ങിക്കിടക്കുന്ന ഒരു പെൺകുട്ടിക്കും രോഗിയായ അമ്മക്കും സോഷ്യൽ മീഡിയ സഹായിച്ച വാർത്തയാണ് പുറത്ത് ഇപ്പോൾ വരുന്നത്.

വൃക്കരോഗിയായ അമ്മക്ക് വേണ്ടി മരുന്ന് ആവശ്യപ്പെട്ട് 18 കാരിയായ മകൾ ടിക്ക് ടോക്കിലൂടെ അപേക്ഷിക്കുകയായിരുന്നു

മണിക്കൂറുകൾക്കുള്ളിൽ തന്നെ അധികൃതൽ മരുന്ന് വീട്ടിൽ എത്തിച്ചുനൽകുകയായിരുന്നു.

വീഡിയോ ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയാണ് മരുന്ന് എത്തിച്ചു നൽകാൻ ബെലഗാവി ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.

  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം

ബെലഗാവി രാമദുർഗ് സ്വദേശിയായ പവിത്ര അരഭവി (18) യാണ് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം അമ്മയുടെ ദുരിതാവസ്ഥ ടിക് ടോക്കിൽ പങ്കുവെച്ചത്. ഇത് വേഗത്തിൽ വൈറലാവുകയായിരുന്നു.

വീഡിയോ ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ഉടൻ തന്നെ ജില്ലാ അധികൃതരെ വിളിച്ച് വെള്ളിയാഴ്ച തന്നെ മരുന്ന് പെൺകുട്ടിയുടെ വീട്ടിൽ എത്തിക്കാൻ നിർദേശം നൽകകി.

രാത്രി ഒമ്പതുമണിയോടെ ജില്ലാ മെഡിക്കൽ ഓഫീസറുടെ പക്കൽ എത്തിയ മരുന്ന് രാത്രി 11.15-ന് രാമദുർഗ് തഹസിൽദാറുടെ വീട്ടിലെത്തിച്ചു. 11.45-ന് ഉദ്യോഗസ്ഥർ പവിത്രയുടെ വീട്ടിലെത്തി മരുന്നുകൈമാറി.

മുമ്പാണ് അമ്മയുടെ വൃക്കകൾ തരാറിലായതെന്ന് പവിത്ര പറഞ്ഞു. ആദ്യം ഡയാലിസിസ് ചെയ്തെങ്കിലും ജീവൻ രക്ഷിക്കണമെങ്കിൽ വൃക്ക മാറ്റി വെയ്ക്കണമെന്ന് ഡോക്ടർമാർ അറിയിച്ചു.

  പീനിയ ഫ്ലൈഓവർ വീണ്ടും അടക്കുന്നു: നാല് ദിവസം ഗതാഗത നിയന്ത്രണം; ബദൽ പാതകൾ അറിയാം

രണ്ടുമാസം മുമ്പ് വൃക്ക മാറ്റിവെയ്ക്കാൻ ശസ്ത്രക്രിയ നടത്തി. ദിവസേന നാലു ഗുളികകൾ വീതം കഴിക്കുന്നുണ്ട്.

രണ്ടുദിവസം മുമ്പ് ഗുളികകൾ തീർന്നു. ലോക് ഡൗണായതിനാൽ മരുന്നു ലഭിച്ചില്ല. ഇതോടെ ദുരവസ്ഥ ടിക് ടോക് വീഡിയോയിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;
[masterslider id="10"]

Related posts