ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാൻ കഴിയാതെ നാട്ടുകാർ;100ൽ അധികം ആളുകളെ പങ്കെടുപ്പിച്ച് എം.എൽ.എ.ക്ക് പിറന്നാളാഘോഷം.

ബെംഗളൂരു: കോവിഡ് വ്യാപനവും തുടർന്നുള്ള ലോക്ക് ഡൗണും സാധാരണക്കാരെ ചെറുതായി ഒന്നും അല്ല ബുദ്ധിമുട്ടിച്ചിരിക്കുന്നത്.

ദിവസ വേതനക്കാരായ കൂലി ത്തൊഴിലാളികൾ ടാക്സി ഓട്ടോ റിക്ഷ ഡ്രൈവർമാർ എന്നിവരുടെ ജീവിതാവസ്ഥ വളരെ കഷ്ടത്തിലാണ് എന്നാലും അവർ അതെല്ലാം സഹിച്ചും സഹകരിക്കുന്നു.

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും റവന്യൂ ആരോഗ്യ മന്ത്രിമാരും ഓടി നടന്ന് കാര്യങ്ങൾ ചെയ്യുമ്പോഴും അവരുടെ തന്നെ പാർട്ടിയാൽ പെട്ട ചിലർക്ക് ഇതിൻ്റെ പ്രാധാന്യമൊന്നും മനസ്സിലായ മട്ടില്ല.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

ലോക്ഡൗണിനിടയിലും തുമകൂരുവിൽ ബി.ജെ.പി. എം.എൽ.എ.യുടെ പിറന്നാളാഘോഷം നടത്തിയത് വളരെ ആഘോഷപൂർവമാണ്.

തുമകൂരുവിൽനിന്നുള്ള എം.എൽ.എ. എം. ജയറാമാണ് അണികൾക്ക് ഭക്ഷണമൊരുക്കി പിറന്നാൾ ആഘോഷിച്ചത്.

ചടങ്ങിലേക്ക് മണ്ഡലത്തിൽനിന്നുള്ളവരെയും ക്ഷണിച്ചിരുന്നു.

നൂറോളംപേർ പങ്കെടുത്തു. എല്ലാവർക്കും ബിരിയാണിയും കേക്കും നൽകി.

സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം അവഗണിച്ചാണ് എല്ലാവരും പിറന്നാളാഘോഷത്തിന് ഒത്തുകൂടിയത് എന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയുംചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
[masterslider id="10"]

Related posts