ലോക്ക് ഡൗൺ,വേണ്ടത്ര ആലോചിക്കാതെ എടുത്ത തീരുമാനം:ദേവഗൗഡ.

ബെംഗളൂരു: വേണ്ടത്ര ആലോചന നടത്താതെയാണ് സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചതെന്നും ഇതുമൂലം കർഷകരും തൊഴിലാളികളുമാണ് ദുരിതമനുഭവിക്കുന്നതെന്നും മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു.

സർക്കാർ മുൻകരുതൽ എടുക്കേണ്ടത് ആവശ്യമാണ്. മുതിർന്ന പൗരൻമാർ, ഉദ്യോഗസ്ഥർ, കർഷകർ, കർഷകസംഘടനകൾ, വ്യാപാരികൾ എന്നിവരുമായി ചർച്ച നടത്തിയശേഷമാവണം ഇത്തരം തീരുമാനമെടുക്കേണ്ടതെന്നും മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് അയച്ച കത്തിൽ ദേവഗൗഡ പറഞ്ഞു.

  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം

സംസ്ഥാനത്തെ 61 ശതമാനംപേരും വരുമാനത്തിന് കൃഷിയെയാണ് ആശ്രയിക്കുന്നത്.

ലോക്ഡൗൺ പ്രഖ്യാപിച്ചത് കർഷകരെയാണ് കൂടുതലായും ബാധിച്ചത്.

കർഷകർക്കും കർഷകത്തൊഴിലാളികൾക്കും സഹായകമായ നടപടി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.

കാർഷികോത്പന്നങ്ങൾ താങ്ങുവിലയ്ക്ക് സംഭരിക്കുന്നതിനുള്ള നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts